Wednesday, 8 December 2010

'എന്‍റെ കുഞ്ഞനിയത്തി ഹൈനക്ക്'............

ഇത് ഞാന്‍ ഹൈനക്കുട്ടിക്കു മെയില്‍ അയക്കാന്‍ വേണ്ടി എഴുതിയതായിരുന്നു ..പിന്നെ തോന്നി ഇത്  എല്ലാവരും അറിയട്ടെ എന്ന് ..അത് കൊണ്ട് ഇതൊരു തുറന്ന കത്തായി ഇവിടെ പോസ്റ്റുന്നു  ..

dear hainaas 

         നിന്‍റെ മെയില്‍ കിട്ടിയത് മുതല്‍ ഞാനിന്നു വളരെ ഹാപ്പി ആണ് ..എന്തെഴുതണം എങ്ങിനെ എഴുതണം എന്ന് ഒരെത്തും പിടിയും  കിട്ടുന്നില്ല ..എന്നാലും കുറച്ചു കാര്യങ്ങള്‍ പറയാം ..എന്റെ സന്തോഷത്തിനെങ്കിലും .....ഞാന്‍ മദീനയിലായിരുന്ന സമയത്ത് ഉപ്പ കാണാതെ വീടിനടുത്തുള്ള ഇന്റര്‍നെറ്റ്‌ കഫേയില്‍ പോയിരിക്കാറുണ്ട് എന്നും അത്യാവശ്യം ചാറ്റിങ്ങും ബ്രൌസിങ്ങും ആയി കുറെ ടൈം അവിടെ ചിലവാക്കാറുണ്ട് എന്നും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.നീ ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല  ...ഏകദേശം 2007 തൊട്ടേ ഞാന്‍ ബ്ലോഗ്‌ വായനയും തുടങ്ങിയിരുന്നു ..എന്റെ ഒരു ഫ്രെണ്ട് ആണ് ബെര്‍ളിത്തരങ്ങള്‍ എന്ന ഒരു ബ്ലോഗ്‌ ഉണ്ട് എന്നും വായിക്കാന്‍ നല്ല  രസമാണ് എന്നും പറഞ്ഞു എനിക്ക് ലിങ്ക് അയച്ചു തന്നത് ...ആദ്യം അത് മാത്രമായിരുന്നു വായന ..കാരണം മലയാളത്തില്‍ വേറെ ഏതെങ്കിലും ബ്ലോഗ്‌ ഉണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു ...പിന്നെ പിന്നെ നമ്മുടെ കൊടകര പുരാണവും കുറുമാന്റെ യാത്രകളും വായിക്കാന്‍ തുടങ്ങി ....

പിന്നെ കുറെ കാലം കഴിഞ്ഞാണ് ആണ് ജാലകം കാണുന്നതും ഒരു പാട് പുതിയ ബ്ലോഗുകള്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത് കാണുന്നതും...പക്ഷെ അന്നൊന്നും ബ്ലോഗ്‌ വായിക്കുക എന്നല്ലാതെ എനിക്കും  ഒന്ന് ഉണ്ടാക്കണം എന്ന് യാതൊരു ചിന്തയും ഇല്ലായിരുന്നു ..കാരണം മലയാളം വായിക്കാറുണ്ട് എന്നല്ലാതെ എഴുതി തീരെ ശീലമില്ലായിരുന്നു ...പോരാത്തതിന് എല്ലാവരും കഥകള്‍ ,കവിതകള്‍,ഫോട്ടോസ്,ചിത്രം വരക്കല്‍,യാത്രാവിവരണം,തുടങ്ങിഎനിക്കൊരിക്കലും കഴിയില്ല എന്നുറപ്പുള്ള കാര്യങ്ങള്‍ ആണ് ബ്ലോഗില്‍ ചെയ്യുന്നത് ...ഇതൊന്നും അറിയാത്ത അല്ലെങ്കില്‍ ഇത്ര കാലവും ചെയ്യാത്ത ഞാന്‍ ബ്ലോഗ്‌ ഉണ്ടാക്കിയിട്ട് എന്ത് കാര്യം എന്ന് കരുതി ബ്ലോഗ്‌ ഉണ്ടാക്കാനൊന്നും വലിയ താല്പര്യം കാണിച്ചില്ല ... 
        ഒരു ദിവസം കടയില്‍ പോകാതെ അസുഖമായി റൂമില്‍ ഇരിക്കേണ്ടി വന്ന  സമയത്ത് ഒരു വിധം അറിയുന്ന ബ്ലോഗെല്ലാം വായിച്ചു കഴിഞ്ഞു ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് വെറുതെ ഒരു ബ്ലോഗ്‌ ഉണ്ടാക്കിയാലോ എന്നലോചിക്കുന്നത് ..പിന്നെ നോക്കിയില്ല ..ഒരു ബ്ലോഗ്‌ അങ്ങ് ഉണ്ടാക്കി ...അതാണ്‌ ഈ കാണുന്ന ബ്ലോഗ്‌...ഈ ബ്ലോഗ്‌ തുടങ്ങിയപ്പോ  എനിക്ക് നിന്നെ പോലെ എന്തെങ്കിലും വരക്കാനോ മറ്റുള്ളവരെ പോലെ കഥകളോ നോവലോ യാത്രാവിവരണമോ ഒന്നും എഴുതാന്‍ ഇല്ലായിരുന്നു ..ആകെ ഉള്ളത് ഞാന്‍ ജീവിച്ച എന്റെ പുണ്യ മദീനയില്‍ വെച്ച് അനുഭവിച്ച കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്നു.ഞാന്‍ എന്ത് എഴുതിയാലും  നിസ്ക്കാരത്തെ കുറിച്ചോ ഖുര്‍ആനിനെ കുറിച്ചോ മദീനയെ കുറിച്ചോ ആയിരിക്കും അവസാനം എത്തുക. എന്നും അത് മാത്രം എഴുതിയാല്‍ ഒരു പക്ഷെ എനിക്ക് തന്നെ അത് മടുക്കും എന്നെനിക്കറിയാമായിരുന്നു .അങ്ങിനെ ആണ് ആദ്യമായി നാട്ടില്‍ പോയപ്പോ കണ്ട കുറെ കാര്യങ്ങളെ കുറിച്ച് എഴുതാം എന്ന് കരുതിയത്‌ ..അത് വായിച്ചു ഒരു പാട് പേര് നല്ല അഭിപ്രായം പറഞ്ഞു എന്ന് നിനക്കറിയാമല്ലോ ?.അങ്ങിനെ എന്തൊക്കെയോ എഴുതി കൂട്ടുന്നു.ഇപ്പോഴും എനിക്കറിയില്ല അടുത്തത് എന്തെഴുതും എന്ന് ..
ഞാന്‍ പറയാന്‍ വന്നത് അതൊന്നും അല്ല ..ഈ ബ്ലോഗ്‌ തുടങ്ങിയത് കൊണ്ട് എനിക്ക് കിട്ടിയ അല്ലെങ്കില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം എന്ന് പറഞ്ഞാല്‍ 'ഞാനൊരു എഴുത്തുകാരന്‍ ആയി എന്നോ അല്ലെങ്കില്‍ മലയാളം എഴുതാന്‍ പഠിച്ചു എന്നോ അല്ല ..മറിച്ചു എനിക്ക് ഒരു പാട് നല്ല സുഹുര്ത്തുക്കളെ കിട്ടി കൊണ്ടിരിക്കുന്നു എന്നതാണ്..കാരണം ചെറുപ്പത്തിലെ നാട്ടില്‍ നിന്ന് പോയത് കൊണ്ട് നാട്ടില്‍ എനിക്ക് ഫ്രെണ്ട്സ് ആയി ആരും ഇല്ല എന്ന് തന്നെ പറയാം ..പിന്നെ ഉള്ളത് കുറെ സൗദി ചെക്കന്മാരും സുഡാനി,അഫ്ഗാനി,പാകിസ്ഥാനി,യെമനി,തുടങ്ങി
എന്റെ കൂടെ മദീനയില്‍ പഠിച്ച കുറെ ചെക്കന്മാരു ആണ് ..നേരിട്ട് കാണുമ്പോഴുള്ള ഫ്രെണ്ട്ഷിപ്പ്‌ അല്ലാതെ അവരുമായി അത്രക്ക് വലിയ കമ്പനി ഒന്നും ഇല്ല ..രണ്ടു മൂന്ന് പേര് ഇടയ്ക്കു മെയില്‍ അയക്കും ഞാന്‍ തിരിച്ചും ..വിശേഷദിവസങ്ങളില്‍ ചിലര് ഇങ്ങോട്ട് വിളിക്കും ..അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വിളിക്കും അത്ര തന്നെ ...പക്ഷെ ഈ ബ്ലോഗ്‌ തുടങ്ങിയ ശേഷം എനിക്കൊരുപാട് ഫ്രെണ്ട്സിനെ കിട്ടി ..നേരിട്ട് ആദ്യമായി പരിചയപ്പെട്ടത് നമ്മുടെ റിയാസിനെ ആണ്{മിഴിനീര്തുള്ളി}..അവന്‍ എനിക്ക് മെയില്‍ അയച്ചു മൊബൈല്‍ നമ്പര്‍ വേണം എന്നും പറഞ്ഞു..ഞാന്‍ നമ്പര്‍ മെയില്‍ അയച്ചു കൊടുത്തു ...അവന്‍ അപ്പോള്‍ തന്നെ എനിക്ക് ഖത്തറില്‍ നിന്ന് വിളിച്ചു ..കുറെ നേരം സംസാരിച്ചു ..ഇപ്പൊ ഇടയ്ക്കിടയ്ക്ക് വിളിക്കും..ഞാന്‍ അങ്ങോട്ട്‌ വിളിക്കാറില്ല ..കാരണം ഞാന്‍ ഒരു കഞ്ഞി ആയത് കൊണ്ടല്ല ..മറിച്ചു ഉണ്ടായിരുന്ന പൈസ എല്ലാം പൊറുക്കിക്കൂട്ടി ഞാന്‍ ഒരു ഒണക്ക ലാപ്ടോപ് വാങ്ങിയത് നീ അറിഞ്ഞിട്ടുണ്ടാവുമല്ലോ ..പിന്നെ റിയാസും ചെരുവാടിയും ഒക്കെ വലിയ പൈസക്കാരാ..അത് കൊണ്ട് പ്രശ്നം ഇല്ലാ ..പിന്നെ ഹൈനാസേ നീയും ഒരു പൈസക്കാരി ആണ് എന്ന് എനിക്കറിയാം..വേണമെങ്കില്‍ നമ്പര്‍ തരാം ഇങ്ങോട്ട് വിളിക്കണം എന്ന് മാത്രം..!!
 ഞാന്‍ പറയാന്‍ വന്നത് ഇപ്പോഴും പറഞ്ഞില്ല ..ഞാന്‍ ഇന്ന് വളരെ ഹാപ്പി ആണ്.കാരണം ഞാന്‍ കുറെ കാലം ആയി മനസ്സില്‍ കരുതുന്നു എന്റെ ബ്ലോഗിനും നിങ്ങളുടെ ബ്ലോഗിനോക്കെ ഉള്ള പോലെ ഒരു  നല്ല ചിത്രം ഒക്കെ വെച്ച് നല്ല ഒരു പേരൊക്കെ ഇടണം എന്ന് ..പക്ഷെ ഞാന്‍ ഒരു പാട് നോക്കി..പല ഫോട്ടോസും ഇട്ടു നോക്കി ..അതെല്ലാം വലിയ ഫോട്ടോസ് ആയത് കാരണം എനിക്കിഷ്ട്ടപ്പെട്ടില്ല ...പിന്നെ ആരോടെങ്കിലും എനിക്കൊരു ചിത്രം ഉണ്ടാക്കി തരുമോ എന്ന് ചോദിക്കാനുള്ള  മടി കാരണം അതങ്ങു വേണ്ടാ എന്ന് കരുതി..പക്ഷെ കഴിഞ്ഞ പോസ്റ്റില്‍ നീ കമെന്റ്റ്‌ ആയി എനിക്ക് ഓമാനൂരില്‍ നിന്നുള്ള ബ്ലോഗറുടെ ബ്ലോഗിന്റെ അഡ്രെസ്സ് തന്ന ശേഷം എന്റെ മെയില്‍ ഐഡി വാങ്ങിയപ്പോ ഞാന്‍ കരുതി അത് പോലെ വേറെ ആരുടെയെങ്കിലും വെബ്‌ അഡ്രസ്‌ തരാനായിരിക്കും എന്ന്.അല്ലാതെ ഞാന്‍ ഒരിക്കല്‍ പോലും പറയാതെ ,ചോദിക്കാതെ എന്റെ ബ്ലോഗിന് നല്ല ഒരു ഹെഡര്‍ ഇല്ലാ എന്ന് മനസ്സിലാക്കി ഇല്ലാത്ത സമയം ഉണ്ടാക്കി,നീ പറഞ്ഞ പോലെ സ്കൂള്‍ വിട്ടു വന്നതിനു ശേഷം കിട്ടിയ സമയത്ത് ഇത്ര മനോഹരമായ കുറെ ചിത്രങ്ങള്‍ ഉണ്ടാക്കി അയച്ചു തരാനാണെന്നു ഞാന്‍ സൊപ്നത്തില്‍ പോലും കരുതിയില്ല ഹൈനാസേ..

          സത്യത്തില്‍ അത് കണ്ടപ്പോള്‍ എത്ര നേരം ഞാന്‍ അന്തം വിട്ടിരുന്നു എന്നറിയോ നിനക്ക് ..കാരണം നമ്മള്‍ കിട്ടിയിരുന്നെന്കില്‍  എന്നാഗ്രഹിക്കുന്ന ഒരു സാധനം പെട്ടെന്ന് അറിയാതെ കയ്യില്‍ വന്നാല്‍ ഉണ്ടാവുന്ന ഒരു അവസ്ഥ നിനക്കറിയാമല്ലോ..!!..നിന്റെ മെയില്‍ എനിക്ക് കിട്ടുമ്പോള്‍ ഞാന്‍ ഷോപ്പില്‍ ആയിരുന്നു ..ഞാന്‍ അത് തുറന്നു കുറച്ചു നേരം എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ തലയ്ക്കു കയ്യും കൊടുത്തു സ്ക്രീനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു ...എന്റെ ഇരുത്തം കണ്ടു  കൂടെ വര്‍ക്ക്‌ ചെയ്യുന്നവര്‍ എന്നോട് ചോദിച്ചു ..'എന്താടാ അണ്ടി പോയ അണ്ണാനെ സ്ക്രീനിലേക്ക് അന്തം വിട്ടു നോക്കുന്നത്' എന്ന്..ഞാന്‍ എല്ലാവരെയും വിളിച്ചു നീ അയച്ച ഫോട്ടോസ് കാണിച്ചു കൊടുത്തു ..പോരാത്തതിന് നിന്റെ ബ്ലോഗും കാണിച്ചു കൊടുത്തു ..അവര്‍ക്കെല്ലാവര്‍ക്കും നിന്റെ കുത്തിവരകള്‍ ഇഷ്ട്ടപ്പെട്ടു എന്ന് പറയാന്‍ പറഞ്ഞു..!!!!!  ഇതിനു പകരം ഞാന്‍ എന്താ നിനക്ക് തരേണ്ടത് ??..എന്ത് തന്നാലും മതിയാവില്ല എന്നെനിക്കറിയാം ..ഇപ്പൊ നിനക്ക് തരാന്‍ എന്റെ കയ്യില്‍ മനസ്സ് നിറഞ്ഞ പ്രാര്‍ഥനകള്‍ മാത്രമേ ഉള്ളൂ.കൂടെ ഒരു പാട് താങ്ക്സും ...!!!!!!!!!!!!!!!! 
                                                                                              എന്ന് ഫൈസുക്ക {ഫൈസു }..........

ഹൈനക്കുട്ടി എനിക്ക് അയച്ചു തന്ന ചിത്രങ്ങള്‍ ..ഇതില്‍ നിന്ന് നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട ചിത്രം ഏതാണെന്ന് പറയുക ..ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇഷ്ട്ടപ്പെടുന്ന ചിത്രം ഏതാണോ അതാവും ഈ  ബ്ലോഗിന്റെ തലക്കെട്ട് ....


നമ്പര്‍ ഒന്ന് 


നമ്പര്‍ രണ്ടു 
നമ്പര്‍ മൂന്നു 
നമ്പര്‍ നാല്  

Monday, 6 December 2010

ചെറിക്കാ ഞാന്‍ നല്ല കുട്ട്യല്ലേ ????..

ചെറിക്കാ..ഞങ്ങള് ഉംറക്ക് പോവാ..ബാവയും {ഉപ്പ} ഉമ്മച്ചിയും ഞാനും ..

ഉംറക്ക് പോവുമ്പോ കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നതാ .....

കിട്ടിയ ചാന്‍സാ ..മുതലാക്കട്ടെ..

"ഇങ്ങട്ട് നോക്കല്ലിട്ടോ ..ഞാന്‍ ഇത് ഉടുക്കട്ടെ ..."

ഇപ്പൊ എങ്ങിനെയുണ്ട് ?..ഉമ്മച്ചി പിന്നൊ'ക്കെ  കുത്തി തന്നു ...

"സത്യായിട്ടും അത് പൊട്ടിച്ചത് ഞാനല്ല ചെറിക്കാ ...ഉമ്മച്ചി വെറുതെ പറയുവാ "

'ഞങ്ങള് ഇപ്പൊ കഅബയുടെ അടുത്താ..കഅബ കാണുന്നില്ലേ ? 

ഇനി കൊര്‍ച്ചേരം ഇരിക്കട്ടെ ..ഞാന്‍ ഇപ്പൊ മരവ മലയില്‍ നിന്നും ഉമ്മച്ചിന്റെ കൂടി ഓടി വന്നതാ ..ഇനിയും അങ്ങോട്ട്‌ തന്നെ ഓടണത്രേ..

അള്ളോ..ഇമ്മച്ചിം ബാവിം അതാ പോണ്..ഞാനും ഓടട്ടെ..!!!ഇഞ്ഞി മറ്റേ മലമ്മേല്‍ റസ്റ്റ്‌ എടുക്കാം 

ഞാന്‍ മുടി ഒക്കെ മുറിച്ചു ..ഉംറ കഴിഞ്ഞു ...പിന്നേ ചെറിക്കാ ഞാന്‍ ഇപ്പോഴും ചെറിയ കുട്ടിയാ ..

ഞങ്ങള് പോവ്യാ ...ഇനി അടുത്ത മാസം വരും ..

'ഫോട്ടോസ് എല്ലാം ഞാന്‍ തന്നെ ആണ്  ചെറിക്കാക്ക് അയച്ചത് ...കണ്ടില്ലേ ??
ചെറിക്കാ ..അപ്പൊ  ഞാന്‍ നല്ല കുട്ട്യല്ലേ ??


ഇവനാണ് ഇബ്രാഹീം ..എന്റെ ചെറിയ പെങ്ങളുടെ കുട്ടിയാ..ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടി ..പിന്നെ ഇവന്‍ ആളു കാണും പോലെ ഒന്നും അല്ല ..ആളു പുലിയാണ്  ..കാരണം ഒരു കുട്ടികളെയും കൊഞ്ഞിക്കാത്ത എന്റെ ഉപ്പയെ പോലും കയ്യിലെടുക്കുന്നവന്‍ ....വേറെ എല്ലാവര്ക്കും എനിക്കടക്കം എന്റെ ഉപ്പാനെ പേടിയാ ..പക്ഷെ  എന്റെ ഉപ്പാന്റെ ഒരടവും ഇവന്റെ അടുത്ത് നടക്കില്ല ..ഉപ്പ എന്തിനെങ്കിലും ഇവനോട് ചൂടായാല്‍ ഇവന്‍ തിരിച്ചു ഉപ്പനോടും ചൂടാവും ..പോരാത്തതിന് ഇവന്റെ ഉപ്പാനെക്കാള്‍ ഇവനിഷ്ട്ടം എന്റെ ഉപ്പാനെ ആണ്..പോരാത്തതിന്  മദീനയില്‍ ഉള്ളപ്പോ വൈകുന്നേരം ആയാല്‍ ഇവന്‍ ‍ ഉപ്പയെ വിട്ടു മാറില്ല ..കാരണം വൈകുന്നേരം ആയാല്‍  ഉപ്പ ഹറമില്‍ പോകും എന്ന് ഇവനറിയാം ..ഇവനും കൂടെ പോകണം ...അത് കൊണ്ടൊക്കെ  തന്നെ എന്റെ ഉപ്പാക്കും ഇവനെ ഭയങ്കര ഇഷ്ട്ടമാണ്..അതിനു വേറെയും ഒരു കാരണം ഉണ്ട് ..ഇവന്‍ എന്നെ പോലെ അല്ല ..ഒറിജിനല്‍ മദീനക്കാരനാ...മദീനയില്‍ ആണ് ജനിച്ചത്‌ .....ഇവന്റെ ഉമ്മ അഥവാ എന്റെ പെങ്ങളും ഞാനും കൂടിയാ ചെറുപ്പത്തില്‍ മദീനയിലേക്ക് പോയത് ..അവളും എന്നെ പോലെ ഒരു ഹാഫിളത്തു ആണ് ....ഇവനെയും ഒരു ഹാഫിസ് ആക്കണം എന്നാണ് ഉപ്പയുടെ ആഗ്രഹം ......ഇവന്റെ ഉപ്പ,എന്റെ അളിയനു ജിദ്ദയില്‍ ബിസ്നെസ്സ് ആണ്..

  ഇന്ന് വെറുതെ എന്റെ ഫാമിലി ഫോട്ടോസ് എല്ലാം എടുത്തു നോക്കിയപ്പോ കിട്ടിയതാ ..ഇക്കഴിഞ്ഞ ഹജ്ജിനു മുമ്പ്‌ അവര്‍   ഉംറക്ക്  പോയപ്പോ എനിക്ക് കാണാന്‍ വേണ്ടി മൊബൈലില്‍ എടുത്തതാ ...ക്ലിയര്‍ ഒന്നും ഉണ്ടാവില്ല ....കിടക്കട്ടെ ഒരു ഓര്‍മക്കായി ............

              ഇത് പോലെ ഹജ്ജും ഉംറയും ചെയ്തിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു ..!!!!!!!!!!!!!!!!

Friday, 3 December 2010

പിറന്ന നാട്ടിലേക്ക് ആദ്യമായി ..

പാവപ്പെട്ട ഒരാളുടെ വീടിന്റെ മുന്‍വശം.മൊബൈലില്‍ എടുത്തത്‌ ..

   


    ആദ്യത്തെ നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മുംബയില്‍ ഇറങ്ങി പിന്നെ തീവണ്ടിയില്‍ കേരളത്തിലേക്കുള്ള യാത്രയില്‍ കണ്ട അല്ലെങ്കില്‍ അനുഭവിച്ച കാര്യങ്ങള്‍ ആണല്ലോ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് ..എഴുതുകയാണെങ്കില്‍ ഇനിയും തീവണ്ടിയില്‍ വെച്ച് നടന്ന ഒരു പാട് കാര്യങ്ങള്‍ എഴുതാനുണ്ട് ..പക്ഷെ അതൊരു പോസ്റ്റ് ആക്കാന്‍ മാത്രം ഇല്ലാത്തതു കൊണ്ട് അത് ഇനി എഴുതുന്നില്ല ..അല്ലെങ്കിലും ഞാന്‍ പുളുവടിക്കുകയാണ് എന്നാണല്ലോ ചില അസൂയക്കാര് പറഞ്ഞു നടക്കുന്നത് ..!!!!!.
        തീവണ്ടിയില്‍ വച്ച് തന്നെ നിസ്കരിക്കാന്‍ നിന്നപ്പോള്‍  മറിഞ്ഞു വീണതും മറ്റും എഴുതണം എന്ന് കരുതിയിരുന്നു ..പക്ഷെ ചില ആള്‍ക്കാരുടെ ആക്കി കൊണ്ടുള്ള ചിരി മനസ്സില്‍ ഓര്‍ത്തപ്പോള്‍ അതു കാന്‍സല്‍ ചെയ്തു ..അല്ലെങ്കിലും ഇവിടെ പാവങ്ങളോട് ആര്‍ക്കും എന്തും ആവാമല്ലോ !!!!!!...ഞാന്‍ പറയുന്നത് എല്ലാം പുളു..നിങ്ങള്‍ പറയുന്നതെല്ലാം സത്യവും ..ആയിക്കോട്ടെ ..ഇനിയും കുറച്ചും കൂടി പുളു എഴുതാന്‍ പോകുന്നു ..

              എന്തൊക്കെ പറഞ്ഞാലും  ഭയങ്കര രസമായിരുന്നു ആ യാത്ര...ഉപ്പ എവിടെപ്പോയാലും നിസ്ക്കാരം വിട്ടുള്ള യാതൊരു കളിയും ഇല്ല...സത്യത്തില്‍ മദ്രസയില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഉപകാരപ്പെടും എന്ന് കരുതാത്ത യാത്രയിലെ നിസ്ക്കാരത്തിന്റെ നിയമങ്ങള്‍ ആദ്യമായി ചെയ്യേണ്ടി വന്നതും ആ യാത്രയിലായിരുന്നു ...ഉദാഹരണത്തിന് ഭയന്നോടുന്നവന്റെയും യാത്രക്കാരന്റെയും നിസ്ക്കാരത്തില് കഅബക്ക് മുന്നിടല്‍ നിര്‍ബന്തമില്ല ..സൌദിയില്‍ ആണെങ്കില്‍ എവിടെ പോയാലും പള്ളികള് ഉള്ളത് കൊണ്ട് എത്ര ദൂര യാത്ര ആണെങ്കിലും ‍ ഈ നിയമം ഉപയോഗിക്കേണ്ടി വന്നിട്ടില്ല ...പക്ഷെ ആദ്യമായി ഈ ട്രെയിന്‍ യാത്രയില്‍ അതും ഉപയോഗിച്ചു...ഞങ്ങള്‍ ഒരു ഉച്ചക്കാണ് മുംബയില്‍ നിന്ന് യാത്ര തുടങ്ങിയത് ...അത് കൊണ്ട് തന്നെ എല്ലാ നിസ്ക്കരങ്ങളും ട്രെയിനില്‍ വെച്ച് തന്നെ നിസ്ക്കരിക്കേണ്ടി വന്നു ...ആദ്യം ഉപ്പ നിസ്ക്കരിക്കും ..അതെ മുസല്ലയില്‍ ഞാനും നിസ്ക്കരിക്കും ... ആദ്യത്തെ പ്രാവശ്യം ഞങ്ങള്‍ ഇരുക്കുന്നിടത്തു തന്നെ മുസല്ല വിന്‍ഡോയുടെ ഭാഗത്തേക്ക്‌ തിരിച്ചു ഇട്ടു നിസ്കരിച്ചു ..ഞാന്‍ കരുതി ഉപ്പാക്ക് ആ സ്ഥലം അറിയുമായിരിക്കും ..ചെറുപ്പം മുതലേ മുംബയില്‍ വരുന്നതും പോകുന്നതും അല്ലെ  എന്ന് .....പിന്നെ നോക്കുമ്പോ അടുത്ത നിസ്ക്കരത്തിനും അങ്ങോട്ട്‌ തന്നെ ....ഞാന്‍ ചോദിച്ചു ..'അല്ലാ അങ്ങോട്ട്‌ തന്നെ ആണോ ഇവിടെയും ഖിബ്‌ല '??...രൂക്ഷമായ ഒരു നോട്ടം കിട്ടിയപ്പോ പെട്ടെന്ന് ആ നിയമം ഓര്മ  വന്നു ..യാത്രക്കാര്‍ക്ക് എങ്ങോട്ട് തിരിഞ്ഞും നിസ്ക്കരിക്കാമല്ലോ എന്ന് ..പോരാത്തതിന് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ..!!!!!..

      അതിലും രസകരമായിരുന്നു ഞങ്ങള്‍ നിസ്ക്കരിക്കാന്‍ നിന്നാല്‍ ട്രെയിനില്‍ ഉള്ളവരെല്ലാം ഞങ്ങളെ നോക്കും ...ഞങ്ങള്‍ അല്ലാതെ വേറെ ആരും ആ ട്രെയിനില്‍ നിസ്കരിക്കുന്നത് കണ്ടില്ല ..ഒരു പക്ഷെ ഉപ്പ കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാനും നിസ്കരിക്കില്ലയിരുന്നു എന്ന് തോന്നുന്നു ..!!!!!..പോരാത്തതിന് ഉപ്പ വുളൂ എടുത്തു വരുന്നത് കണ്ടാല്‍ ആ ടീച്ചറും കുട്ടികളും അവരുടെയും ഞങ്ങളുടെയും സാധനങ്ങള്‍ എല്ലാം എടുത്തു നിസ്ക്കാരം കഴിയുന്നത് വരെ എണീറ്റ്‌ പുറത്തു നില്‍ക്കും ...ഞാനും ഉമ്മയും കുറെ പറയും 'അവിടെ ഇരുന്നോളൂ ,അതൊന്നും
പ്രശ്നമില്ലാ' എന്ന്..ഞങ്ങള്‍ക്ക് അതൊരു വിഷമം ആയിരുന്നു ....പക്ഷെ അവര് അതൊന്നും കേള്‍ക്കില്ല ..ഞങ്ങള്‍ നിസ്ക്കാരം കഴിയുന്നത് വരെ അവര് ഒന്നും മിണ്ടാതെ കാത്തു നില്‍ക്കും..ഇടയ്ക്കു ഉപ്പ വേറെ എന്തിനെങ്കിലും എണീക്കുകയോ മറ്റോ ചെയ്‌താല്‍  അവര് ചോദിക്കും ..'പ്രാര്‍ത്ഥിക്കാന്‍ സമയമായോ എന്ന് ??........

       അങ്ങിനെ ഓര്മിച്ചിരിക്കാന്‍  ഒരു പാട് കാര്യങ്ങള്‍ തന്നു കൊണ്ട് ആ യാത്ര കോഴിക്കോട് റെയില്‍വേ സ്റ്റെഷനില്‍  അവസാനിക്കുമ്പോള്‍ ആ ടീച്ചറും കുട്ടികളും അവരുടെ ഭര്‍ത്താവും  എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ആള്‍ക്കാരായി മാറിയിരുന്നു..അവസാനം വിട പറഞ്ഞപ്പോള്‍ അവര് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു ..ഞാന്‍ അവരുടെയും.. ...ഒരു ദിവസം ഉറപ്പായിട്ടും അവരുടെ വീട്ടിലേക്കു വരാം  എന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടെ അവര്‍ എന്നെ വിട്ടൊള്ളൂ ..എനിക്ക്നാട്ടിലെ  സ്ഥലങ്ങള്‍ ഒന്നും അറിയില്ലാ എന്ന് പറഞ്ഞപ്പോള്‍  അവര്‍ അവരുടെ സ്ഥലപ്പേരും അവിടേക്കുള്ള വഴിയും ഒക്കെ എനിക്ക് ഒരു പേപ്പറില്‍ എഴുതി തന്നു ..!!!!!!!!!!!!..

     അങ്ങിനെ നീണ്ട ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ജനിച്ച നാട്ടിലേക്ക് ...കരിപ്പൂരില്‍ നിന്നും കാറില്‍ നേരെ ഓമാനൂരിലേക്ക് ..ഒരു മണിക്കൂര്‍ എടുത്തില്ല എന്ന് തോന്നുന്നു വീട്ടിലേക്കു ...ആദ്യമായി മുംബയില്‍ ഇറങ്ങിയപ്പോഴുള്ള അതെ ഫീലിംഗ് തന്നെ ആയിരുന്നു കേരളത്തില്‍ ഇറങ്ങിയപ്പോഴും ..ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കോ എന്നറിയില്ലെങ്കിലും ഞാന്‍ ട്രെയിനില്‍ നിന്നു ഇറങ്ങിയത് മുതല്‍ ഓരോന്ന് കാണിച്ചു തന്നു ഉമ്മയും നാട്ടിലുള്ള മൂത്ത പെങ്ങളും അത് ഇതാണ്,അല്ലെങ്കില്‍ ഇത് കൊണ്ടോട്ടി ആണ്,എന്നൊക്കെ പറയുമ്പോ ഞാന്‍ എന്റെ കയ്യില്‍ നുള്ളി നോക്കുകയായിരുന്നു ..ഞാന്‍ സ്വപ്നം കാണുകയല്ലല്ലോ  എന്നുറപ്പിക്കാന്‍ ...!!!!!!!!!!!!!!!!!!!!!..അത് പോലെ തന്നെ ഞങ്ങളെ സ്വീകരിക്കാന്‍ വന്നവരില്‍ പെങ്ങളെയും വല്യുപ്പയെയും{ഹജ്ജിനു വന്നിരുന്നു} ഒഴിച്ച് വേറെ ആരെയും ഞാന്‍ അറിയില്ല ..അവര്‍ക്കാര്‍ക്കും എന്നെയും  കണ്ടു പരിചയമില്ല ..പെങ്ങള് ഓരോരുത്തരെ ആയി പരിചയപ്പെടുത്തി തന്നു ..അവസാനം ഞങ്ങളുടെ വണ്ടിയുടെ
ഡ്രൈവര്‍ ഒരു വയസ്സായ ആളു വന്നു എനിക്ക് കൈ തന്നു ചോദിച്ചു 'അന്‍ക്ക് ഇന്നേ പരിചയം ഇന്‍ടോ ??..ഞാന്‍ ഒരു പൊട്ടന്‍ ചിരി ചിരിച്ചു .അല്ലെങ്കിലും അങ്ങിനെയുള്ള അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈക്കിളില്‍ നിന്ന് വീണ ചിരി എന്ന പേരില്‍ അറിയപ്പെടുന്ന സാധനം മുഖത്ത്‌ ഒട്ടിക്കുകയല്ലാതെ വേറെ മാര്‍ഗം ഒന്നും ഇല്ലല്ലോ.ഒരു മാസം കഴിഞ്ഞു തിരിച്ചു പോരുന്നത് വരെ ആ ചിരി അവിടെ തന്നെ ഉണ്ടായിരുന്നു !!!!!! ...അപ്പൊ അയാള് പറയുകയാ ..'ഇജും ഇമ്മിം പെങ്ങളും ആദ്യായിട്ട് ഗള്‍ഫ്ക്ക് പോയത് ഇന്റെ ബന്‍ടീലാ,ഓര്മണ്ടോ അന്‍ക്ക് ??...ഓര്മാണ്ടവൂല കാരണം ജ്ജ് അന്ന് ചെറിയ കുട്യല്ലേ .' ...ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞത് കൊണ്ട് എനിക്കൊന്നും പറയേണ്ടി വന്നില്ല ...

   അവസാനം ഞാന്‍ നാട്ടില്‍ എന്റെ വീട്ടില്‍ വന്നിറങ്ങി ..ഞാന്‍ വന്നു എന്ന വാര്‍ത്ത‍ കേട്ട് നാട് ഞെട്ടി{വെറുതെ കിടക്കട്ടെ} ..അടുത്ത വീട്ടിലുള്ള പെണ്ണുങ്ങള്‍ മുടി വാരിക്കെട്ടി കുഞ്ഞുങ്ങളെയും എടുത്തു എന്റെ വീട്ടിലേക്കു ഓടി വരുന്നു.'ഛെ ഈ പെണ്ണുങ്ങള്‍ക്കൊന്നും ഒരു നാണവും ഇല്ലേ ,സംഭവം ഞാന്‍ ഒടുക്കത്തെ ഗ്ലാമര്‍ ആണെങ്കിലും വന്നു കാലു കുത്തുന്നതിനു മുമ്പ്‌ ഇവര്‍ക്കെല്ലാം എന്നെ കാണണം എന്ന് വിചാരിച്ചാല്‍ എങ്ങിന്നാ ,,ഒന്നുമില്ലെന്കില്‍ ഞാന്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വരുകയല്ലേ ,സാരമില്ല പാവങ്ങള്‍,അവര് കാണുന്നെങ്കില്‍ കണ്ടോട്ടെ" എന്ന് കരുതി ഡ്രസ്സ്‌ ഒന്നും മാറാന്‍ നില്കാതെ ഞാന്‍ വീടിന്റെ മുന്നില്‍ തന്നെ മുറ്റം ഒക്കെ ആദ്യമായി കാണുന്ന പോലെ നിന്നു...പക്ഷെ കുറച്ചു കഴിഞ്ഞപ്പോ വന്ന പെണ്ണുങ്ങളൊന്നും പൂമുഖതേക്ക് നോക്കുക പോലും ചെയ്യാതെ നേരെ വീടിനു പിന്നിലേക്ക്‌ പോക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..ഇടയ്ക്കു പോകുന്ന ആരോ പറയുന്നത് കേട്ടു,,,'എടീ താത്താക്ക് ഞമ്മളെ ഒക്കെ ഓര്മണ്ടാവോ..എത്ര കാലായി പോയിട്ട് .....എന്ന്

ഓ അപ്പൊ എല്ലാരും ഉമ്മാനെ കാണാന്‍ ആണ് അല്ലെ ,ഞാന്‍ കരുതി  ......................!!!!!!!!!!!!!!!!!!!!!!....


                                                                                                 തുടരും ...