Sunday, 29 May 2011

ആരും ചിരിക്കരുത് .ഒരു സത്യം പറയാം ..!       എല്ലാം വളരെ പെട്ടെന്നായിരുന്നു ...!
       ഉപ്പയും ഉമ്മയും കൂടി അങ്ങ് തീരുമാനിച്ചു ...!
       ഊരാന്‍ ഒരു ചാന്‍സും തരാതെ ഫുള്‍ ചെലവ് ഏറ്റെടുത്തു കൊണ്ട് ജ്യേഷ്ട്ടനും എന്നെ ചതിച്ചു ...!
       പാവം ഞാന്‍ എന്ത് ചെയ്യാന്‍ ..{അല്ലാതെ എനിക്ക് കല്യാണം കഴിക്കാന്‍..അയ്യേ.ഞാന്‍ ആ ടൈപ്പല്ല} ...!

      സംഭവം എന്തെന്ന് വെച്ചാല്‍ എന്‍റെ കല്യാണം നിശ്ചയിച്ചു പോലും {ചിരിക്കരുത് }.ഞാന്‍ പോലും രണ്ടു ദിവസം കഴിഞ്ഞാ അറിഞ്ഞത് .പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു .വീട്ടില്‍ ചെറിയ തോതില്‍ പെയിന്റിംഗ് , തേപ്പ് , തുടങ്ങിയ കലാപരിപാടികള്‍ കാരണം ലാപ്ടോപ് തൊടാന്‍ പോലും കഴിഞ്ഞില്ല .ഇപ്പോഴാണ് അതൊന്നു അവസാനിച്ചത് ..അത് കൊണ്ട് നിങ്ങളെ ആരെയും അറിയിക്കാന്‍ പറ്റിയില്ല ...അടുത്ത വ്യാഴാഴ്ചയാണ് {02-06-2011} കല്യാണം ..വരാന്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും വരിക .വരാന്‍ കഴിയാത്തവര്‍ പ്രാര്‍ഥിക്കണം , അനുഗ്രഹിക്കണം ....!


കൂടുതല്‍  സമയം ഓണ്‍ലൈന്‍ ചെലവഴിക്കാന്‍ കഴിയില്ല .എന്‍റെ ലാപ്ടോപ്‌ തന്നെ ഇത്ര ദിവസവും ഉപ്പ കാണാതെ കൊണ്ട് നടക്കുകയായിരുന്നു .കണ്ടപ്പോള്‍ ജോലി ആവശ്യത്തിനാണ് എന്നൊക്കെ പറഞ്ഞു അട്ജെസ്റ്റ്‌ ചെയ്തു പോരുകയാണ് ..അത് കൊണ്ട് ഇനി ഞാന്‍ എപ്പോഴാണ് ഓണ്‍ലൈന്‍ വരിക എന്നറിയില്ല ..അത് കൊണ്ട് എല്ലാവരോടും ഒരിക്കല്‍ കൂടി എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ......എന്‍റെ നാട്ടിലെ മൊബൈല്‍ നമ്പര്‍    974634603454 comments:

 1. ഫൈസു...............അങ്ങിനെ നീയും...

  എന്‍റെ എല്ലാ വിധ മംഗളാശംസകളും... എന്‍റെ ബിരിയാണി എടുത്തു വെക്കാന്‍ മറക്കേണ്ടാ...

  ReplyDelete
 2. മംഗളാശംസകൾ!

  ReplyDelete
 3. all the very best my dear friend....

  ReplyDelete
 4. അങ്ങിനെ നിനക്കും പെണ്ണ് കിട്ടി...... ഇനി എന്നാണാവോ എനിക്ക്. :(

  ReplyDelete
 5. നിന്റെ കാര്യം....!!
  എന്റെ വയറ്.......!!!!!!!!!!!!!!!

  ReplyDelete
 6. ഫൈസുവേ.. അങ്ങനെ നിനക്കും പെണ്ണ് കിട്ടി അല്ലെ. കിഴിശ്ശേരിക്കാരിയായ ആ ഹതഭാഗ്യയുടെ പേര് വിളിച്ചപ്പോള്‍ ഞാന്‍ ചോദിയ്ക്കാന്‍ മറന്നു. ബ്ലോഗില്‍ ഒരു ക്ഷണക്കത്ത് കൂടി ചേര്‍ത്തിരുന്നു എങ്കില്‍ ഗംഭീരമായേനെ.! പങ്കെടുക്കാന്‍ കഴിയില്ല എങ്കിലും എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 7. അടുത്ത വ്യാഴാഴ്ചയാണ് {02-05-2011}??????

  congrats!!!!

  ReplyDelete
 8. വരാനൊള്ളത് വലയില്‍ തങ്ങില്ല.
  ആശംസകള്‍.
  അഭിനന്ദനങ്ങള്‍

  ReplyDelete
 9. മംഗളാശംസകള്‍ നേരുന്നു ഫൈസൂ.....

  ReplyDelete
 10. ഈശ്വരാ അത് സംഭവിച്ചു ..ന്റെ ഫൈസു നിനക്കീ ഗതി .....
  വിരിയാണി..അല്ലേല്‍ വേണ്ട ,,വിളിയെടാ കെ എഫ് സീ ക്ക് ..:)

  ReplyDelete
 11. വിളിച്ചത് നീ ആയിരുന്നു ല്ലേ....?
  സോറി ട്ടോ .
  ഞാന്‍ നാളെ വിളിക്കാം ഇന്‍ഷാ അള്ളാഹ്
  ആശംസ നേരിട്ട്

  ReplyDelete
 12. സത്യായിട്ടും രമേശേട്ടന്റെ മംഗളാശംസകള്‍ :)

  ReplyDelete
 13. എന്റെ ഫൈസൂ.....കല്ല്യാണം പറഞ്ഞത് ഓക്കെ നല്ല കാര്യം.താങ്ക്സ്..........പക്ഷേ എങ്ങിനേ വരും എവിടേക്ക് വരണം എന്നൊന്നും പറയാതെ എന്ത് ക്ഷണം...സ്ഥലമെങ്കിലും ഒന്ന് പറ.....പിന്നെ അടുത്ത വ്യാഴാഴ്ചയാണ് {02-05-2011}..എന്നതും തെറ്റ്...അത്.02,06.എന്നാക്കി തിരുത്തി വായിച്ചു.....തിരക്കിനിടയില്‍ തെറ്റിയതാവും കുഴപ്പമില്ല....പിന്നെ ഒരു കാര്യം ശ്രദ്ധിക്കുക...ഇങ്ങിനെ പബ്ലിക്കില്‍ എല്ലാരോടും കല്ല്യാണം പറഞ്ഞ് അവസാനം കുടുങ്ങണ്ട...അറിയാല്ലോ.????by.RASHID.. AL-AIN...Mail ID..mbabubaby@gmail.com

  ReplyDelete
 14. ആശംസകള്‍.... പെരുത്ത് സന്തോഷം.. അങ്ങിനെ ഒരാള്‍ കൂടി ഗ്രൂപ്പില്‍ വരുന്നത് കാണുമ്പോള്‍ പെരുത്ത് സന്തോഷം... (അല്ലാതെ ഒരുത്തന്‍ കൂടി കുഴിയില്‍ വീഴുന്നത് കണ്ടുള്ള സന്തോഷം അല്ല കേട്ടോ)...

  ഒരിക്കല്‍ കൂടി എല്ലാ വിധ മംഗളാശംസകളും....

  ReplyDelete
 15. സന്തോഷവും,സമാധാനവും,മധുരവും നിറഞ്ഞൊരു വിവാഹജീവിതം ആശംസിക്കുന്നു.

  ReplyDelete
 16. മംഗളാശംസകള്‍.......... ആ പെങ്കൊച്ചിന് അങ്ങനെ തന്നെ വരണം.

  ReplyDelete
 17. ഹഹഹ.... അങ്ങിനെ നിനക്ക് തളപ്പിടാന്‍ അവസാനം ഉമ്മയും ബാപ്പയും നീ അറിയാതെ തീരുമാനിച്ചു അല്ലെ? (ഇങ്ങനത്തെ ഉപ്പയും ഉമ്മയും ഇപ്പോഴും ഭൂമിയില്‍ ഉണ്ടെന്നരിഞ്ഞതില്‍ സന്തോഷം) ഇനി നീ എന്ത് ചെയ്യും fousooooo......... എനിക്ക് നിന്നെ കുറിച്ചോര്‍ത്തിട്ടല്ല... എനിക്ക് നിന്നെ കെട്ടാന്‍ തയ്യാറായ ആ പെണ്‍കുട്ടിയെ കുറിച്ചോര്‍ക്കുമ്പോള്‍ ഹയ്യോ.. പാവം... അബ്സറൊന്നിനെ കുടുക്കി... ഇപ്പോഴിതാ Faisuവും... ;)

  ReplyDelete
 18. ആശംസ ഇവിടെ തരാം.

  എല്ലാ വിധ മംഗളാശംസകളും നേരുന്നു.

  വിരിയാണി ഞാന്‍ പിന്നെ വാങ്ങിച്ചോളാo.

  ReplyDelete
 19. "നേരുന്നു മംഗളങ്ങള്‍ നേരുന്നൂ...." :)

  ReplyDelete
 20. ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.നമ്മള്‍ തമ്മില്‍ പരിചയമില്ലെങ്കിലും ഒരു അത്യാഹിതം വരുമ്പോഴല്ലെ കൂടെ നില്‍ക്കേണ്ടത്?:-)

  ReplyDelete
 21. ബ്ലോഗര്‍ ആണ്. ഒന്നിലും ധൃതി കാണിക്കരുത്. എല്ലാം ശ്രദ്ധിച്ചും കണ്ടും വേണം ചെയ്യാന്‍. (വീട്ടിലെ ഒരുക്കങ്ങളുടെ കാര്യമാണ് പറഞ്ഞത്)

  ReplyDelete
 22. @@SHAHANA :തളപ്പിടാന്‍ ഫൈസു എന്താ തെങ്ങാണോ ?

  ReplyDelete
 23. മംഗളാശംസകള്‍.....

  ReplyDelete
 24. بارك الله لكما وبارك عليكما و جمع بينكما في خير و لطف و عافية

  ReplyDelete
 25. paisoo....kudungi lle?my heaRTY CONDOLANCE....paisoonte kettiyolkka tto...pavam athinte life poyille?

  ReplyDelete
 26. ഫൈസു... നീയും...? പടച്ചോനേ... എനിക്ക് ശക്തി തരണേ...

  നല്ല ഒരു ദാമ്പത്യ ജീവിതം അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ആമീന്‍...

  ReplyDelete
 27. മംഗളാശംസകൾ !!!

  ( പടച്ചോന്‍ കാക്കട്ടെ )

  ReplyDelete
 28. എല്ലാ മംഗളങ്ങളും നേരുന്നു, എനിക്ക് വരാന്‍ പറ്റില്ല നാട്ടില്‍ ആരെങ്കിലും വെറുതെ ഇരിക്കുന്നുണ്ടെങ്കില്‍ കുറച്ചു പേരെ വിടാം, ഇത്രയൊക്കെ പറ്റൂ ,

  അപ്പൊ ഇനി നെയി നിന്റെ കഷ്ട്ടപാടായി.

  ReplyDelete
 29. ഫൈസൂ....
  ശാന്തിയും, സമാധാനവും, സുഖവും സന്തോഷവും നിറഞ്ഞ
  ദാമ്പത്യ ജീവിതം ആശംസിക്കുന്നു...


  നിനക്ക് ഞാന്‍ വെച്ചിട്ട്‌ണ്ട്രാ....
  ബാക്കി വിളിക്കുമ്പോ പറയാം...

  ReplyDelete
 30. സന്തോഷപ്രദമായ വൈവാഹിക ജീവിതം നേരുന്നു.

  ReplyDelete
 31. അനുഗ്രഹിച്ചിരിക്കുന്നു ... :)

  ReplyDelete
 32. മംഗളാശംസകള്‍

  ReplyDelete
 33. മംഗളാശംസകള്‍ !!!

  ReplyDelete
 34. ഓടി രക്ഷപ്പെടാന്‍ കഴിയാത്ത വിധം പഴുതുകളടച്ച് ,
  വളരെ ആസൂത്രിതമായ ആ നീക്കം ഒന്ന് മണത്തു നോക്കാന്‍ പോലും ആകാതെ ,
  ഒടുവിലിതാ പുലി വലയില്‍ വീണിരിക്കുന്നു !
  മംഗളങ്ങള്‍ നേരട്ടെ നിറഞ്ഞ ചിരിയോടെ !
  വരാന്‍ പറ്റുമോ എന്നറിയില്ല ,
  എങ്കിലും പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ടാകും .

  ReplyDelete
 35. ഫൈസു,അവിചാരികമായാണു താങ്കളുടെ ബ്ലോഗിൽ കയറുന്നതു, കല്യാണം അറിയുന്നത്‌.അതും ഈ സുദിനത്തിൽ. ആശംശകൾ.ഒപ്പം വിവാഹിതനന്നനിലയിൽ,എന്റെ ഒരു ചറിയ ഉപദേശവും സഹിക്കുക,അത്രതന്നെ........

  ReplyDelete
 36. congrats faisu mone...
  appo ninakkum pennu kittum alle.... samaadhaaanamaayi..
  biriyaaani blog meettinte annu njan medicholaam...
  aashamsakal

  ReplyDelete
 37. ഫൈസു.. ആശംസകള്‍. സാബു കൊട്ടോട്ടി പറഞ്ഞ് വിവാഹകാര്യം അറിഞ്ഞത്. വിവാഹമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ജീവിതം ആഘോഷിക്കുകയല്ലേ.. ആശംസകള്‍. വിവാഹജീവിതത്തിലും ഒട്ടേറെ ഹിറ്റുകള്‍ കിട്ടട്ടെ എന്നാശംസിക്കുന്നു :)

  ReplyDelete
 38. ഐശ്വര്യം നിറഞ്ഞൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു...

  ReplyDelete
 39. ഞാന്‍ വന്നപ്പോഴേക്കും നിക്കാഹും കഴിഞ്ഞു,ബിരിയാണീം കഴിഞ്ഞു.
  എന്തായാലും വന്നതല്ലേ...വന്ന സ്ഥിതിക്ക് ഒന്നും തരാതെ പോകുന്നത് ശരിയല്ല......
  അപ്പോ എല്ലാം പറഞ്ഞ പോലെ....
  നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
 40. നന്നായി വരട്ടേ കുട്ട്യേ. നല്ല മനസ്സുള്ള ആളുകള്‍ക്ക് നല്ലതേ വരൂ.
  വിവാഹമംഗളാശംസകള്‍!!

  ReplyDelete
 41. بارك الله لكما وبارك عليكما و جمع بينكما في خير
  നന്മകള്‍ ...

  ReplyDelete
 42. വിവാഹ മംഗളാശംസകള്‍........

  മഴയത്ത്‌ കുടയില്ലാതെ പാടവരമ്പിലൂടെ ഓടിക്കളിക്കാന്‍ കൊതിച്ച, മഴയെ സ്നേഹിച്ച ഫൈസുവിന് ഒരു കുടക്കീഴില്‍ മഴ കൊള്ളിക്കാതെ കൊണ്ടുനടക്കാന്‍ ഒരു പെണ്ണ് കിട്ടിയല്ലോ... ഇനി അടിച്ചുപൊളിച്ചോ.....

  ഞാന്‍ ആദ്യമായിട്ടാ ഈ ബ്ലോഗില്‍.. ഇതില്‍ മാത്രമല്ല. മറ്റൊരു ബ്ലോഗും ഇതിനുമുന്‍പ് വായിച്ചിട്ടില്ല. വായിക്കാന്‍ ഇഷ്ടമാണ്. പക്ഷെ പല ബ്ലോഗും വയിച്ചുതുടങ്ങിയാല്‍ മുഴുവനാക്കാന്‍ തോന്നില്ല. പലതും മനസ്സിലാകാത്തത്ര കട്ടിയായിരിക്കും.

  ഗൂഗിളില്‍ എന്തോ തിരഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗും ബ്ലോഗറേയും കാണുന്നത്. ഒരു പോസ്റ്റ്‌ വായിച്ചപ്പോള്‍ മുഴുവന്‍ വായിക്കണമെന്ന് തോന്നി. നാലു ദിവസമെടുത്തു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍. വളരെ ഇഷ്ടപ്പെട്ടു, ഈ ബ്ലോഗും ബ്ലോഗറേയും.

  അടുത്ത പോസ്റ്റിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

  ReplyDelete
 43. ആപത്തിലേക്ക് ഓടിചെല്ലുക
  സന്തോഷത്തിലേക്കു പതുക്കെയും - എന്നാണു പ്രമാണം
  അതിനാല്‍ ഞാന്‍ പതിയെ വന്നു
  ആശംസകള്‍

  ReplyDelete