Tuesday, 26 July 2011

കല്യാണ പാരകള്‍ ...{തിരിച്ചു വരവ് }


ബ്ലോഗര്‍ അമീര്‍ ഖാന്‍റെ പാര {ചിത്രത്തില്‍ ഉള്ള പെണ്‍കുട്ടി അവന്റെ മുന്‍ കാമുകി ആണ് പോലും.ഞാന്‍ അറിയില്ല }


ഒരു പെണ്ണുകാണല്ചടങ്ങ്.{ബ്ലോഗര്‍ അസീസ്ക്ക പണി തന്നത് ...!} 

"പെണ്കുട്ടിയുടെ വീട്, ഇന്റീരിയര്ഫൈസുവും ബ്രോക്കറും പെണ്കുട്ടിയുടെ ഉപ്പയും . പതിവിനു വിരുദ്ധമായി ചെറുതായൊന്നൊരുങ്ങിയിട്ടുണ്ട് ഫൈസു . പക്ഷേ, ബുദ്ധിജീവിയുടെ ഗൗരവം വിട്ടിട്ടില്ല. അയാളുടെ പ്രകൃതം നന്നായറിയാവുന്നതുകൊണ്ട് ചെറിയൊരു പരിഭ്രമം കാണാനുളളത് ബ്രോക്കര്ക്ക് ആണ് .
ട്രേയില്ചായക്കപ്പുകളുമായി പെണ്കു്ട്ടിയെ അവര്ക്കിടയിലേക്കാനയിച്ച് ഉമ്മ വാതിലിനപ്പുറം മറഞ്ഞു. സുന്ദരിയായ പെണ്കുട്ടി.
കുട്ടി ടീപ്പോയില്ചായക്കപ്പുകള്എടുത്തുവയ്ക്കുന്നതിനിടയില്അടക്കത്തില്ബ്രോക്കര്‍ (ഫൈസുവിനോട്): ശരിക്കും നോക്കിക്കോളൂ .
അപ്പം പറഞ്ഞതൊക്കെ ഓര്മയുണ്ടല്ലോ. ബ്ലോഗിന്റെ കാര്യം മിണ്ടരുത്. ദുബായിലാണ് , വലിയ ബിസിനസ്സ്കാരനാണ് എന്നൊക്കെയാ പറഞ്ഞിട്ടുളളത്.
ഫൈസു (ഗൗരവത്തില്‍): അങ്ങനെ നുണ പറയേണ്ട കാര്യമൊന്നുമെനിക്കില്ല.
അവരുടെ സംസാരം ശ്രദ്ധിച്ച് പെണ്കുട്ടിയുടെ ഉപ്പ : എന്താ?
ബ്രോക്കര്‍ : ഒന്നുമില്ല, ചില ബിസിനസ് കാര്യങ്ങള്പറയുകയായിരുന്നു.
തികഞ്ഞ ഗൗരവം പാലിച്ച് ഫൈസു : അല്ല. മലയാളത്തിലെ പ്രശസ്തനായ ഒരു ബ്ലോഗ്ഗര്ആണ് ഞാന്‍.അന്തരീക്ഷം ഒന്നു ലഘൂകരിക്കാനായി ബ്രോക്കര്‍ : ഒരു തമാശയ്ക്ക്-സൈഡായിട്ട്-ഉണ്ട്.
ഫൈസു (അതിഷ്ടപ്പെടാതെ): തമാശയ്ക്കൊ.(പെണ്കുുട്ടിയുടെ ഉപ്പയോടു ) ബ്ലോഗ്എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്കുട്ടിയോട് ചില കാര്യങ്ങള്ചോദിച്ചറിയാനുണ്ട്.
പെണ്കുട്ടിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു.
ഫൈസു (അവളോട്): സര്ഗ്ഗവാസനകളുടെ സ്വതന്ത്ര ആവിഷ്കാരമായ ബൂലോകവുമായി തോളോടുതോള്ചേര്ന്ന് പ്രവര്ത്തിക്കാന്തയാറാണോ.
പെണ്കുട്ടിയുടെ ചിരി മാഞ്ഞു. ഉപ്പയുടെ മുഖത്തും പകപ്പ്. ബ്രോക്കര്ഉമിനീരിറക്കി.
മറുപടി ഇല്ലെന്നു കണ്ട് ഫൈസു : വേണ്ട, ഞാന്തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം.
ചെറിയൊരു പരുങ്ങലിലാണ് ബ്രോക്കര്
ഒന്നിളകിയിരുന്ന് ഫൈസു: “ഫൈസുവിന്റെ ബ്ലോഗ്‌” എന്ന ബ്ലോഗ്വായിച്ചിട്ടുണ്ടോ? അല്ലെങ്കില്ബെര്ളിത്തരങ്ങള്‍ ? വള്ളിക്കുന്ന് ഡോട്ട് കോം ? അതുമല്ലെങ്കില്കൊടകരപുരാണം ?
പെണ്കുട്ടി മൗനം
ഫൈസു : എന്താ വായനാശീലം ഇല്ലേ?
ഉപ്പ (അഭിമാനത്തോടെ): അതൊക്കെയുണ്ട്. മംഗളം വാരികയിലും മനോരമയിലും വരുന്ന മിക്ക നോവലുകളും ഇവിടെ ഞങ്ങള്എല്ലാവരും വായിക്കാറുണ്ട്.
ബ്രോക്കര്ക്ക് തല്ക്കാലത്തേക്ക് സമാധാനമായി. പക്ഷേ, ഫൈസു വിടുന്ന മട്ടില്ല.
ഫൈസു : അത്രയേ ഉളളൂ. ശരി വായിച്ച നോവലില്ഏറ്റവും ഇഷ്ടപ്പെട്ട നോവല്ഏതാണ്?
  പെണ്‍കുട്ടി നിന്നു വിയര്ക്കുകയാണ്.
ഉപ്പ : ഏതാ മോളേ?
എന്തുപറയണമെന്നറിയാതെ പെണ്കുട്ടി: അത്-
ഫൈസു : അത്…?
ഉപ്പ : എന്തായാലും പറഞ്ഞേക്ക്.
പെണ്കുട്ടി (നാണത്തോടെ): ഏറ്റവും ഇഷ്ടപ്പെട്ടത് മനോരമയിലെ ഹവ്വാബീച്ച്.
തീരെ രുചിക്കാതെ ഫൈസു : ഹവ്വാബീച്ചോ? അതെന്തു ബീച്ച്?
ഫൈസുവിന്റെ വിചാരണയില്നിന്നും രക്ഷപ്പെടാനായി, ഇടയ്ക്കുകയറി ബ്രോക്കര്‍ : അതേതെങ്കിലും ഫോറിന്ബീച്ചായിരിക്കും.
ഉപ്പ (അഭിമാനത്തോടെ): കോട്ടയം പുഷ്പനാഥിനെയും മാത്യു മറ്റത്തെയും മോള്ക്കു വലിയ ഇഷ്ടമാണ്.
ഫൈസു പേരുകള്ആദ്യമായിട്ട് കേള്ക്കു കയാണ്. സംശയത്തോടെ
ഫൈസു : ഇഷ്ടം.... ന്നു പറഞ്ഞാല്‍-? (ഒന്നു നിര്ത്തിത) അതുപോട്ടെ, എനിക്കു ചില നിബന്ധനകള്മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിന് ആര്ഭാ്ടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ ബ്ലോഗേഴ്സ് ഗ്രൂപ്പില്വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാന്എന്റെ ഒരു പോസ്റ്റ്വായിച്ചു കേള്പ്പി ക്കും . കുട്ടി അതിനു ഒരു കമന്റു പറയണം . അതിനുശേഷം അരമണിക്കൂര്എന്റെ സഹ ബ്ലോഗ്ഗര്മാ ര്ചില ബ്ലോഗ്കവിതകള്ഉറക്കെ ചൊല്ലും.പിന്നെ ഒരു ഗ്ലാസ് .നാരങ്ങാവെളളം. ചടങ്ങ് തീര്ന്നു .
വിരണ്ടു നില്ക്കുകയാണ് ഉപ്പയും മകളും. അമ്പരപ്പോടെ ഉപ്പ ബ്രോക്കറെ നോക്കി, അയാളൊരു ഇളിഭ്യച്ചിരി ചിരിച്ചു.
അതൊന്നും ശ്രദ്ധിക്കാതെ തുടരുന്ന ഫൈസു : ഞാനധികവും ബൂലോകത്തായിരിക്കും . നെറ്റില്‍ . ശ്രീമാന്ബെര്ളി തോമസ്സിന്റെ ബെര്ളി്ത്തരങ്ങള്വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും എന്റേത് . ഗൂഗിള്ബസ്സുകാരും ഫേസ്ബുക്കുകാരും ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോള്ലോക്കപ്പിലോ ജയിലിലോ ആയെന്നും വരാം.
പെണ്‍കുട്ടിയുടെ തൊണ്ടവരണ്ടപോലെ.
തീവ്രമായ വിപ്ലവച്ചുവയില്ഫൈസു : ഒരു ബ്ലോഗ്ഗറുടെ ഭാര്യ എന്തും സഹിക്കാന്പ്രാപ്തയായിരിക്കണം. ചിലപ്പോള്കുട്ടി തെറി കമന്റുകള്നേരിടേണ്ടി വന്നേക്കാം. അപ്പോള്ചെവി വെച്ച് കൊടുക്കണം. ......."{ഇത് അസീസ്ക്ക എഴുതിയത് കോപ്പി ചെയ്തതാണ് ,ഇതില്‍ വന്ന അക്ഷര തെറ്റുകള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ല ..താങ്ക്സ് }അങ്ങിനെ  കല്യാണവും മൂന്നു മാസത്തെ അവധിയും ഒക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നിരിക്കുന്നു ...ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം ...എന്നെ ഓര്‍മ ഉള്ള ആരെങ്കിലും ഉണ്ടോ ആവോ !!!!!30 comments:

 1. താനില്ലാത്തത് കൊണ്ട് ഇവിടം ശൂന്യവുമ് പാഴും ആയിരുന്നു ഈന്നോന്നും ഞാന്‍ പറയുകയില്ല. എന്നാലും....
  പിന്നെ കല്യാണവിശേഷങ്ങള്‍ (കിടപ്പറ ആല്ല. ഞാന്‍ അത്തരക്കാരനല്ല) ഓരോന്നായി പോരട്ടെ..!!
  ആശംസകള്‍

  ReplyDelete
 2. ഫൈസു,
  വമ്പന്‍ വെടിക്കെട്ടുമായാണല്ലോ..തിരിച്ചു വരവ്.
  പക്ഷെ ആദ്യമെത്തിയ കൊമ്പന്‍ അല്‍പ്പം ഇടഞ്ഞാണല്ലോ
  നില്‍പ്പ്..!?

  അങ്ങനെ അതിനെ അവിടെ ഒറ്റക്കിട്ടിട്ടു പോന്നു ല്ലേ..
  അത് സങ്കടായിട്ടോ..ഫൈസൂ..

  ReplyDelete
 3. .കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഫൈസു ബൂലോകത്ത് തിരിച്ചെത്തിയിരിക്കുന്നു പുതിയ കളികള്‍ കാണാനും ചിലത് പഠിപ്പിക്കാനും[ നരസിംഹം ബി ജി എം ] ...അല്ലെ മോനെ ഫൈസു ദിനേശാ .. ഫൈസു ഇനി തിരിച്ചു പോകുന്നില്ലനു നമ്മളില്‍ ഒരു കിംവദന്തി ഇടക്ക് കേട്ടിരുന്നു?? കെട്ടിയോള് അടിചോടിച്ചാ...

  ഓഫ്‌ ലൈന്‍ : സൂക്ഷിച്ചു നോക്കണ്ട ഫൈസുവേ, ഇത് ഞാനാ ദൃശ്യ, നമ്മളില്‍ വള വളാന്ന് കമന്റ് അടിച്ച നടന്ന അതെ കൊച്ച്..

  ReplyDelete
 4. ഓര്‍മ്മ ഉള്ളോരുണ്ട്‌.......

  ReplyDelete
 5. >>ചിലപ്പോള്‍ കുട്ടി തെറി കമന്റുകള്‍ നേരിടേണ്ടി വന്നേക്കാം. അപ്പോള്‍ ചെവി വെച്ച് കൊടുക്കണം <<… പെണ്ണിന്റെ അപ്പന്‍ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചു കാണും എന്ന് കരുതുന്നു....(ഒരു പെണ്ണിനെ കിട്ടിയാല്‍ പിന്നെ ചിലരെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റില്ല എന്ന് ചിലര്‍ പറയുന്നത് ആരെ ഉദ്ദേശിച്ചാണോ? ഇനി ഒരാളെ കൂടെ കിട്ടാനുണ്ട്. )

  ReplyDelete
 6. തിരിച്ചു വരേണ്ടവര്‍ വന്നെ പറ്റു..
  ഫൈസു...
  ആശംസകള്‍

  ReplyDelete
 7. അത് ശരി എന്നിട്ടെന്താ എന്നെയൊന്നും കല്യാണം വിളിക്കാഞ്ഞെ..?
  എല്ലാ ആശംസകളും..

  ReplyDelete
 8. ബ്ലോഗും ബസും ഫേസ്‍ബുക്കും കൂടാതെ ഒരു വില്ലൻ കൂടി കാത്തിരിക്കുന്നുണ്ട്. ജി പ്ലസ്! ഇവർക്കൊക്കെ സമയം വീതിച്ചു നൽകുമ്പോൾ അല്പസമയം ആ പെൺകുട്ടിക്കുകൂടി നീക്കിവെയ്ക്കണം കെട്ടോ.

  ReplyDelete
 9. :) സ്വാഗതം... പൊളിച്ചടുക്കല്‍ തുടങ്ങിക്കോ ഫയിസു !! മംഗളം നേരുന്നു..

  ReplyDelete
 10. ഫൈസൂ.. കല്യാണത്തിന് ശേഷം വന്ന ആദ്യ പോസ്റ്റ് രസകരമായിട്ടുണ്ട്. ഈ പെണ്ണുകാണല്‍ ചടങ്ങ് അസീസ്‌ക്കാ എന്നെയും കാണിച്ചിരുന്നു. അത് വായിച്ച് അന്നുതന്നെ കുറെ ചിരിച്ചതാ. കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ.. ആശംസകള്‍...

  ReplyDelete
 11. ആ എന്നിട്ട് എന്നീട്ടു ..ഇനി എഴുതാന്‍ വിഷയം ഇല്ല എന്ന് പറയില്ലല്ലോ ..ഓരോന്നായി പറയടേ യ്...:)

  ReplyDelete
 12. ശ്രീനിവാസന്റെ പെണ്ണുകാണല്‍ ഓര്‍ത്തു :)
  എല്ലാ ആശംസകളും ....

  ReplyDelete
 13. വായിച്ചു ചിരിക്കുന്നതിനിടെ ചിരിച്ചു വായിക്കുന്നതിനിടെ പെട്ടെന്ന് രണ്ടും നിന്നുപോയി. അവസാന ഭാഗം പൂര്‍ണമാക്കായിരുന്നു.
  ഏതായാലും 'വിവാഹപൂര്‍വ പോസ്റ്റു'കള്‍ ഭാര്യക്ക് വായിച്ചു കേള്‍പ്പിച്ചിരുന്നോ?
  എങ്കില്‍ ഇനി കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കേണ്ടതില്ല.
  വീണ്ടും മംഗളാശംസകള്‍

  ReplyDelete
 14. ആദ്യരാത്രി, ഛെ അതല്ല ആദ്യ പോസ്റ്റ്‌ ഗോള്ളാം.
  ഓളെ ബാപ്പാന്റെ അട്ത്തിന്നു തല്ല് കിട്ട്യേത്‌ അട്ത്ത പോസ്റ്റില്‍ ഇണ്ടാവും ല്ലേ ?

  ReplyDelete
 15. അടിച്ച് വിട്ടോ....
  ഇഷ്ടമായി....ട്ടോ
  തുടർന്നും കാണുമായിരിക്കുമല്ലോ /

  ReplyDelete
 16. ഇനിയുള്ള പോസ്റ്റുകള്‍ വികാരഭരിത വിരഹ ഗാനങ്ങളാകുമെന്നു പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ബെക്കന്ന് ഓ​‍ള്‍ക്കുള്ള വിസാ റെഡിയാക്ക്

  ReplyDelete
 17. ഹ ഹ , രാവിലെ തന്നെ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചു..

  ReplyDelete
 18. Ninne ormayundo enno...edaa thendi...nanni venam...ninte kalyanathinu koodi shake hand thann pirinjathinu shesham nee enne onn contact cheydo..njaan veendum naattilethiyittum nee vilicho.,....ninnodokke daivam chodikkumedaa....

  Enthaayalum Blogeyuth veendum thudangiyath nannayi...kalam kore aayi njaan ee page refresh cheydu nokkunnu....alla pinne.....

  Jabu

  ReplyDelete
 19. ഹും,ഞാൻ വിളിച്ചിട്ട് വന്നില്ല..

  ReplyDelete
 20. ഇത്തരം ഒരു ഇന്‍റര്‍വ്യു കഴിഞ്ഞിട്ടും പെണ്‍കുട്ടി വിവാഹത്തിന്ന് സമ്മതിച്ചതാണ് അത്ഭുതം 

  ReplyDelete
 21. വായിച്ചറിഞ്ഞതാണേലും (അസീസ്ക്കയിലൂടെ).... വീണ്ടും ഒരു ചെറു ചിരി നൽകി....

  അനക്ക് സുഖല്ലേ കുട്ട്യേ??

  ReplyDelete
 22. പാരകൾ നിറഞ്ഞ ജീബിതം.........

  ReplyDelete
 23. "അങ്ങിനെ കല്യാണവും മൂന്നു മാസത്തെ അവധിയും ഒക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നിരിക്കുന്നു ... " -
  ആ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി ല്ലേ.!!??

  ReplyDelete
 24. എന്നിട്ട് വൈഫിനെ ബ്ലോഗ് വായിപ്പിക്കാൻ പരിശീലിപ്പിച്ചോ? ഇല്ലെങ്കിൽ വേഗം വേണം.എന്നാലേ കൂട്ടുകാരായ ബ്ലോഗ്ഗർമാർക്ക് താങ്കൾക്കിട്ട് ചില പാരകളൊക്കെ പണിയാൻ !
  വിവാഹമംഗളാശംസകളോടെ!

  ReplyDelete
 25. ഹഹ പാവം പെണ്ണ്..പേടിച്ചു പോയി കാണും..ഒരു ബ്ലോഗ്ഗറുടെ ഭാര്യ എന്ന് പറയുമ്പോള്‍ മിനിമം ഇത്രേം ക്വാളിഫിക്കാഷന്‍ ഒക്കെ വേണമായിരിക്കും അല്ലെ..????കുറഞ്ഞ പക്ഷം കമ്മന്റ് ഇടാന്‍ എങ്കിലും അറിഞ്ഞിരിക്കണം...അല്ലെ..?

  ReplyDelete
 26. ഫൈസു...ഒരേയൊരു ചോദ്യം.

  "അതിനുശേഷം അരമണിക്കൂര്‍ എന്റെ സഹ ബ്ലോഗ്ഗര്മാ ര്‍ ചില ബ്ലോഗ്‌ കവിതകള്‍ ഉറക്കെ ചൊല്ലും."

  ജീവപര്യന്തം ജയില്‍, ആന്‍ഡമാനിലേയ്ക്ക് നാടുകടത്തല്‍, ബ്ലോഗ് കവികളുടെ കവിതാലാപനം അരമണിക്കൂര്‍...ഇതിലേതാണ് സഹിക്കാന്‍ ഏറ്റവും എളുപ്പം?

  (എന്തായാലും ഈ പരിപാടി കാന്‍സല്‍ ചെയ്തത് നന്നായി)

  ReplyDelete
 27. വളരെ നന്നായിട്ടുണ്ട് ആശംസകള്‍.........

  ReplyDelete