Friday, 6 May 2011

ഗള്‍ഫുകാരന്‍ അടുക്കളയില്‍ കൂടി ....!    അങ്ങിനെ ഞാന്‍ കയറിയ വെളുത്ത കാര്‍ ഏകദേശം അര മണിക്കൂര്‍ കൊണ്ട് എന്‍റെ നാട്ടിലെത്തി.ഡിക്കിയില്‍ നിന്ന് ഹാന്‍ഡ്‌ ബാഗും എടുത്തു ചുമലില്‍ എന്‍റെ വിലപിടിപ്പുള്ള ലാപ്ടോപും{ഇടയ്ക്കിടയ്ക്ക് ഇത് വരും.ആദ്യായിട്ട് ജോലി എടുത്തു സ്വന്തം കാശ് കൊണ്ട് വാങ്ങിയ ഒരു 'മൊതലാ'}ഇട്ടു കൊണ്ട് ഇരുനൂറ്റി അമ്പതു ചോദിച്ച ഡ്രൈവര്‍ക്ക് മുന്നൂറു കൊടുത്തു കൊണ്ട് {ബാക്കി തരാന്‍ ചില്ലറ ഇല്ല പോലും,അല്ലെങ്കിലും ഗള്‍ഫുകാര്‍ക്ക് കൊടുക്കാന്‍ അവര്‍ ചില്ലറ വെക്കാറില്ലത്രേ .അമ്പതു നഷ്ട്ടം .ഡ്രൈവര്‍ക്ക് ടിപ് കൊടുത്ത വിവരം എങ്ങാന്‍ പാവം ജ്യെഷ്ട്ടന്‍ അറിഞ്ഞാല്‍ ..!}വീട്ടിലേക്കുള്ള പടി ഇറങ്ങി.ഞാന്‍ എപ്പോ എത്തുമെന്നോ എങ്ങിനെ എത്തുമെന്നോ വീട്ടുകാര്‍ക്ക് വലിയ ഐഡിയ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് വീടിനു മുന്‍ഭാഗത്തു ആരെയും കണ്ടില്ല.ഞാന്‍ വിട്ടു കൊടുക്കുമോ .ഞാന്‍ ആരാ മോന്‍.ലാപ്ടോപും{വിലപിടിപ്പുള്ളത്} ബാഗും മുന്‍വശത്ത് വെച്ച് നേരെ മുണ്ടും എടുത്തു കുളിക്കടവിലേക്ക് നടന്നു എന്ന് പലരും കരുതുമെന്കിലും അതുണ്ടായില്ല.പകരം നേരെ അടുക്കള ഭാഗത്തേക്ക് നടന്നു.അവിടെ ഇരുന്നു പെങ്ങളുടെ തലയില്‍ പേന്‍ നോക്കിയിരിക്കുന്ന ഉമ്മാനോട് 'അസ്സലാമു അലൈകും' ഇങ്ങള് കൊറച്ച് കഞ്ഞിന്റള്ളം കാട്ടിക്കാണി.മന്ഷ്യന്‍ ദുബായീന്ന് വരാ,എന്താ ഇവിടെ ഒക്കെ ചൂട്,എന്നും പറഞ്ഞു നേരെ വീട്ടിന്‍റെ ഉള്ളിലേക്ക് കയറി പോയി.പോകുന്ന പോക്കില്‍ 'ആങ്ങളന്റെ ഗള്‍ഫിന്നു വരവ്' കണ്ടു അന്തം വിട്ട് നിക്കുന്ന പെങ്ങള്‍ക്ക് കാലു കൊണ്ട് ഒരു തൊഴി കൊടുക്കാനും മറന്നില്ല....!

    അങ്ങിനെ വിസയില്ലാതെ ഉമ്രക്ക് പോയി സൗദി പോലീസ്‌ പിടിച്ചു കയറ്റി വിടുന്നവര്‍ പോലും വരാത്ത രീതിയിലുള്ള എന്‍റെ വരവും പാന്റ് മാറ്റാന്‍ തുണി കൊണ്ട് വന്നു റൂം മുഴുവന്‍ തിരഞ്ഞിട്ടും പിന്നെ പുറത്തിറങ്ങി വീടിനു ചുറ്റും ഓടി നടന്നിട്ടും ഒന്നും കിട്ടാതെ തിരിച്ചു വന്നു 'പെട്ടിം സാധനും' ഒക്കെ എവിടെ എന്ന് ചോദിച്ച പെങ്ങളോടു 'ആരുടെ പെട്ടിയും സാധനും' എന്ന് ഒരു മറു ചോദ്യം ചോദിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു ..കുറച്ചു നേരം സംശയിച്ചു നിന്നു  എങ്കിലും അവസാനം അവര്‍ ആ സത്യം ഉള്‍കൊള്ളാന്‍ തയ്യാറായി .........!

    പിന്നെ അവിടങ്ങോട്ട്‌ പീഡനങ്ങളുടെ പരമ്പര തുടങ്ങുകയായിരുന്നു.അന്ന് രാവിലെ കഴിച്ചു ബാക്കി വന്ന ഓട്ടടയും മീന്‍കറിയും പാല്‍ചായയും ചൂടാക്കി തന്നു ആദ്യം ഉമ്മ പീഡിപ്പിച്ചു.പിന്നെ ഉച്ചക്ക് 'അനക്ക് ദുബായില്‍ ചക്കക്കുരു കറി കിട്ടില്ലല്ലോ എന്നും ചോദിച്ചു ചോറും ചക്കക്കുരുവിന്റെ കറിയും പപ്പടവും തന്നു പെങ്ങളും പകരം വീട്ടി.'പറയാതിം ബുള്‍ച്ചാതിം ബന്നാല്‍ ഇങ്ങനെ ഒക്കെ തന്നെ ഇന്ടാവുള്ളൂ' എന്നൊരു ജാമ്യവും..!

   യഥാര്‍ത്ഥ പീഡനങ്ങള്‍ വരാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ .....ഒരു ബ്ലോഗര്‍ക്കും ഇങ്ങനെ ഒരു ദുരാവസ്ഥ വരാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയായിരുന്നു.പുറത്തിറങ്ങിയാല്‍ ഇന്നുച്ചക്ക് 'ചോറ് വെയിക്കാന്‍ അങ്ങട്ട് വരെണ്ടിട്ടോ എന്ന് പറയുന്ന വീട്ടമ്മമാര്‍ {കുടുംബക്കാര്‍ ആണ്}.വൈകുന്നേരം ചെലവ് ചെയ്യണം എന്നും പറഞ്ഞു പിടിച്ചു കൊണ്ട് പോയി തിന്നു മടുത്ത അല്‍ ഫഹമും ബ്രോസ്റ്റും വാങ്ങിപ്പിച്ചു തീറ്റിച്ച് കീശ കാലി ആക്കുന്ന സുഹൃത്തുക്കള്‍ ,സിപ്പപ്പും ഐസ്ക്രീമും വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്ന കുട്ടികള്‍ ,ഇനിയും ഒരു പാട് ....ഇതൊക്കെ ഏറ്റു വാങ്ങാന്‍ ബ്ലോഗറുടെ ജീവിതം ഇനിയും ബാക്കി..പീഡനങ്ങളുടെ ബാക്കി ഭാഗം തുടരും ..പോയി തുണിയും കുപ്പായവും തിരുമ്പിയിട്ടു{അലക്കിയിട്ടു} വരാം......!

29 comments:

 1. അല്ല ഫൈസൂ ഇജ്ജ് ഒരു വാക്ക് പറഞ്ഞിരുന്നേല്‍ ഒരു പെട്ടി ഞാന്‍ കെട്ടി തരൂലായിരുന്നോ??? ഇനി അനുഭവിച്ചോ..അല്ലാണ്ടെന്താ ചെയ്യാ? നാട്ടീന്ന്നു പോന്നോ? ഈ എഴുത്ത് കലക്കി കേട്ടോ...

  ReplyDelete
 2. ന്നാലും ഫൈസൂ..ഉമ്മീം പെങ്ങളും ഇത്രക്ക് കടുപ്പം കാട്ടുംന്ന് കരുതീല ട്ടോ..
  ഓലെന്നല്ലേ പറഞ്ഞത്‌ സാധനങ്ങള്‍ ഒന്നും മാണ്ടാന്ന്..!
  ന്നട്ട്‌പ്പോ, മയ കാണാനും കൊളക്കടവില്‍ പോകാനും ആറ്റു നോറ്റ് ഗള്‍ഫീന്ന് വന്ന ഫൈസൂനോട് തന്നെ മാണം ഇമ്മാതിരി പീഡനം..!?
  ഹല്ല പിന്നെ..!
  അല്ല,ബാപ്പ പ്പോ എബടെ..?
  മദീനത്തു തന്ന്യാണോ...?

  ReplyDelete
 3. ഉമ്മു ജാസ്മിന്‍ ..നിങ്ങള്‍ മിണ്ടരുത് ..ബിരിയാണി തരാം എന്ന് പറഞ്ഞു ആളെ പറ്റിച്ചില്ലേ ?..ഞാന്‍ ഇത്ര കാലം 'ഇപ്പൊ വരും ബിരിയാണി ഇപ്പൊ വരും ബിരിയാണി എന്നും കരുതി ദുബായില്‍ കാത്തിരുന്നു ..അല്‍ ഐന്‍ ബിരിയാണി മാത്രം വന്നില്ല..അവസാനം ഞാന്‍ ഇങ്ങു പോന്നു ....അല്ല പിന്നെ ...!

  ReplyDelete
 4. "ഇതൊക്കെ ഏറ്റു വാങ്ങാന്‍ ബ്ലോഗറുടെ ജീവിതം ഇനിയും ബാക്കി.."
  പ്രവാസി ബ്ലോഗറുടെ ജീവിതം എന്ന് പറയൂ...

  ReplyDelete
 5. :)
  ബാക്കി വരുമല്ലോ. വരണം

  ReplyDelete
 6. പാവം,വല്ലാത്ത വിധി തന്നെ. ആ വരവ് ഏതായാലും എനിക്ക് ഇഷ്ടമായി.പ്രതീക്ഷിക്കാതെ വരുന്നത് ഒരു രസമല്ലെ.സാരമില്ല.നല്ല ഉണക്കമീൻ കറി കൊടുത്ത് നമുക്ക് പകരം വീട്ടാം

  ReplyDelete
 7. എന്റെ ഫൈസൂ ഇങ്ങക്ക് ഇത്രല്ലേ വന്നുള്ളൂ​..
  കോട്ടയം കാരനായ ഒരു പ്രവാസി അച്ചായന്‍(ഞാനല്ല!), ഇങ്ങനെ നേരത്തെ അറിയിക്കാതെ നാട്ടില്‍ ചെന്ന കഥ കേള്‍ക്കണോ? അങ്ങേര്‍ നെടുമ്പാശ്ശേരിയില്‍ ചെന്നിറങ്ങീട്ട് വെളിയില്‍ വരുമ്പോളുണ്ട് സ്വന്തം ടാറ്റാ സുമോ മുന്നില്‍! താന്‍ വരുന്നത് വീട്ടുകാര്‍ എങ്ങിനെ മണത്തറിഞ്ഞു എന്ന് അല്‍ഭുത പരതന്ത്രനായ അച്ചായന്‍ പെട്ടിയും വലിച്ച് ചെല്ലുമ്പോളേക്കും അതാ മറ്റൊരു യാത്രക്കാരന്‍ അതിലേക്ക് കേറുന്നു. ചെന്നു കാര്യം അന്വേഷിച്ചപ്പോള്‍ അല്ലേ അറിയുന്നത് ഡ്രൈവറുടെ വക സൈഡ് ബിസിനസ്സ് പ്രൈവറ്റ് ടാക്സി. ഓട്ടം വിളിച്ചവന്‍ നാട്ടുകാരന്‍ ആയകൊണ്ടും അച്ചായനെ മുന്‍പരിചയമുള്ളതുകൊണ്ടും വീട്ടിലേക്ക് അച്ചായനേം കൂടെ കൂട്ടി. അന്നു തന്നെ ഡ്രൈവറുടെ പണി പോയി എന്നു പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ...

  ReplyDelete
 8. ന്റെ ഫൈസ്വോ, അനക്കീ ഗതി വന്നല്ലോ മോനെ...

  ReplyDelete
 9. ഈ ബ്ലോഗ്ഗറെ നിങ്ങള്‍ക്കാര്‍ക്കും തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞൂടായിരുന്നോ..?

  ReplyDelete
 10. ഫൈസ്, എന്നാലും നിനക്കീ ഗതിവന്നല്ലോ...?

  ReplyDelete
 11. ഗതി കെട്ടാൽ അപ്പോൾ ഫൈസു കഞ്ഞ്യോളം കുടിക്കും അല്ലേ
  നാന്നായ് ട്ടാ ഈ അനുഭവ വിവരണം

  ReplyDelete
 12. സാരമില്ല ഫൈസൂ...............
  ഇനി അടുത്ത പോക്ക് പറഞ്ഞിട്ടും ബുള്‍ച്ചിട്ടും പോയാല്‍ മതി........

  ReplyDelete
 13. ചക്കക്കുരുവാണ് കിട്ടിയത്‌, നാട്ടാരറിഞ്ഞു കാണും അല്ലെ?!! :)

  ReplyDelete
 14. വേഗം ‘തിരുമ്പി’യിട്ട് വാ...

  ReplyDelete
 15. വിളിയെടാ കെ എഫ സി ക്ക് എന്ന് അലറി വിളിച്ചു ദുബായില്‍ കിടന്നു വിലസുമ്പോള്‍ ഓര്‍ക്കണമായിരുന്നു നാട്ടില്‍ ചക്കക്കുരുവേ ഉണ്ടാകൂ എന്ന് ...കെ എഫ സിയെ ഫയ്സൂ ചതിച്ചാല്‍ ഫയ്സൂ വിനെ ചക്കക്കുരു ചതിക്കും ജാക്രതൈ..:)

  ReplyDelete
 16. 'വിലപിടിപ്പുള്ള'സാധനങ്ങള്‍ നാട്ടില്‍വച്ച് ഇങ്ങു പോന്നെക്കരുത്!

  ReplyDelete
 17. ee faisuvinte oro karyangal...
  ngaa...ennitt..?

  ReplyDelete
 18. താങ്ങാനുള്ള കരുതൊക്കെ ഖുബൂസ് തിന്നു ഉണ്ടാക്കിയിട്ടുണ്ടല്ലോ ല്ലേ ?ഇല്ലെങ്കില്‍ ഖുബൂസ് കൊണ്ടോട്ടിയില്‍ കിട്ടും

  ReplyDelete
 19. faisuve sangathee kalakkeeettoooo....ummem pengalum pattinikkittoooo.....

  bhakki bagam pretheekshikkunnu....

  anaantham.blogspot.com

  ReplyDelete
 20. പാവം...

  നിനക്കങ്ങിനെ തന്നെ വേണം

  ReplyDelete
 21. പടച്ച റബ്ബേ......ഫൈസുക്കാ....പറഞ്ഞിരുന്നെങ്കില്‍ ഞാനും വരുമായിരുന്നു.....അല്‍ ഫഹമും,ബ്രോസ്റ്റും തിന്നാന്‍.....

  ReplyDelete
 22. പാവം പാവം ബ്ലോഗ് കുമാരന്‍...

  ReplyDelete