Monday 16 May 2011

മാഹിയില്‍ ഞാന്‍ കണ്ട "കൂള്‍ബാറുകള്‍ "....!

 


             എന്‍ഡോസള്‍ഫാന്‍ ,ഒരു പക്ഷെ കാസര്‍ഗോഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്മ വരുന്നത് അതായിരിക്കും.പത്ര മാധ്യമങ്ങളില്‍ നമ്മള്‍ കണ്ട കുറെ ചിത്രങ്ങള്‍ , ഫീച്ചറുകള്‍ ,എന്നിവയില്‍ കൂടി ഒക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് എന്‍ഡോസള്‍ഫാനേയും അതിന്‍റെ ഇരകളെയും കുറിച്ച് .ആ വിഷയം കൂടുതല്‍ പറയുന്നില്ല.ഒരു സാധാരണക്കാരന് അറിയുന്ന അറിവുകളെ എനിക്കും ഉള്ളൂ .അതിന്‍റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും മറ്റുമൊന്നും പറയാന്‍ എനിക്കറിയില്ല.അങ്ങിനെ കേട്ട വായിച്ച അറിവുകളും ആയി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണേ എന്നും പ്രാര്‍ത്ഥിച്ചു നടക്കുന്ന സമയത്താണ് നാട്ടില്‍ പോകുന്നതും ചക്കക്കുരു കറി കൂട്ടി ചോറ് തിന്നേണ്ടി വന്നതും മറ്റും ...!

          അങ്ങിനെ നാട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്ത് വെറുതെ മൊബൈലില്‍ നെറ്റ് എടുത്തു ലാപ്പില്‍ 'ഘടിപ്പിച്ചു ' വെറുതെ ഫേസ്ബുക്കില്‍ ഒക്കെ കയറി നോക്കിയ സമയത്താണ് "നമ്മള്‍ ഫേസ്ബുക്ക് ഗ്രൂപ്പി"ല്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി ഇട്ട ഒരു ബ്ലോഗ്‌ ലിങ്ക് കാണുന്നത് .'ബ്ലോഗര്‍മാര്‍ കാസര്‍കോട്ടേക്ക് ' എന്ന ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റ്‌ ആയിരുന്നു അത്.അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് വിളിക്കാന്‍ നമ്പരും കൊടുത്തിരുന്നു.അത് വായിച്ചു ഫേസ്ബുക്കില്‍ തിരിച്ചു വന്നപ്പോള്‍ ശ്രീജിത്ത് ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.വെറുതെ ശ്രീജിതിനോടു അക്കാര്യം സംസാരിക്കുകയും അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.അങ്ങിനെ ഞാന്‍ ആ ബ്ലോഗില്‍ പോയി കമെന്റ്റ്‌ ഇടുകയും ആ നമ്പരില്‍ വിളിക്കുകയും ചെയ്തു.വിളിച്ചു സംസാരിച്ചപ്പോള്‍ ആണ് അറിയുന്നത് അത് ചിത്രകാരന്‍ ആയിരുന്നു .അങ്ങിനെ മൂപ്പര്‍ക്ക് എന്നെ പരിചയപ്പെടുത്തി.ഞാനും വരുന്നു എന്ന് പറഞ്ഞു.അങ്ങിനെ അദ്ദേഹം പിന്നെയും ഒന്ന് രണ്ടു പ്രാവശ്യം വിളിക്കുകയും കാര്യങ്ങളും കണ്ടു മുട്ടേണ്ട സ്ഥലങ്ങളും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.അങ്ങിനെ മെയ്‌ ഒന്നിന് കാസര്‍കോട്‌ കാണാം എന്ന് തീരുമാനമായി....!

         സംഭവം പോകുന്നത് ഒരു നല്ല കാര്യത്തിന് ആണ് എങ്കിലും വീട്ടില്‍ നിന്നും കാസര്‍കോട്‌ പോകാനുള്ള പെര്‍മിഷന്‍ ഒന്നും കിട്ടില്ല എന്നുറപ്പായിരുന്നത് കൊണ്ട് കണ്ണൂരില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ ഗള്‍ഫില്‍ നിന്നും തന്ന സാധനം കൊണ്ട് കൊടുക്കാനുണ്ട് എന്നും പറഞ്ഞു വീട്ടില്‍ നിന്ന് തലേന്ന് തന്നെ മുങ്ങി.ചിത്രകാരന്‍ പറഞ്ഞതനുസരിച്ച് മെയ്‌ ഒന്നിന് പുലര്‍ച്ചെ കോഴിക്കോട് നിന്നും അവരെല്ലാവരും ഉള്ള ട്രെയിന്‍ ഉണ്ടാവും എന്നറിയാമായിരുന്നെങ്കിലും അവിടെ പോയി എങ്ങിനെ ടിക്കെറ്റ്‌ എടുക്കും എന്നോ ട്രെയിനിന്‍റെ പേരോ ഒന്നും അറിയാത്തത് കൊണ്ട് ആ സാഹസത്തിനു മുതിര്‍ന്നില്ല.നേരെ കോഴിക്കോട് പോയി കാസര്‍കോട്ടെക്ക് പോകുന്ന ബസില്‍ പോകാം എന്ന് കരുതി.അവിടെ എത്തിയപ്പോള്‍ ഏകദേശം വൈകുന്നേരം ആയിരുന്നു.അന്വേഷിച്ചപ്പോള്‍ കാസര്‍കോട്ടേക്ക് അടുത്തൊന്നും ബസ്‌ ഇല്ല എന്നറിഞ്ഞു .രാത്രി ആവുമത്രെ.പിന്നെ ഉള്ള മാര്‍ഗം കണ്ണൂരില്‍ പോയി അവിടെ നിന്ന് കാസര്‍ഗോഡ്‌ പോവുക എന്നതാണ്.കേരളത്തില്‍ എവിടെ പോയാലും അവിടെയും കൂടി കാണാം എന്ന് കരുതി നടക്കുന്നവന് എന്ത് ദൂരം എന്ത് കണ്ണൂര്‍ .കണ്ണൂര്‍ എങ്കില്‍ കണ്ണൂര്‍ .കണ്ണൂര്‍ എന്താ എങ്ങിനെ എന്നൊന്നും അറിയാത്തത് കൊണ്ട് കണ്ടകട്ടരോട് അവിടെ നിന്നും കാസര്‍ഗോഡ്‌ വണ്ടി കാണിച്ചു തരണട്ടോ എന്നും പറഞ്ഞു കണ്ണൂരിലേക്കുള്ള ബസ്സില്‍ കയറി.അങ്ങിനെ കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ..........  തുടരും

         അല്ലെങ്കില്‍ ഇപ്പൊ തന്നെ തുടരാം.അങ്ങിനെ പരിചയമില്ലാത്ത വഴികളില്‍ കൂടിയും ആദ്യമായി കാണുന്ന സ്ഥലങ്ങളില്‍ കൂടിയും ബസ്‌ നീങ്ങി കൊണ്ടിരിന്നു.എന്തോ ഭാഗ്യത്തിന് വിന്‍ഡോയുടെ അടുത്തു തന്നെ സീറ്റും കിട്ടിയിരുന്നു.പുറം കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങിനെ ഇരുന്നു.ഇടക്കെപ്പോഴോ ഏതോ ഒരു സ്റ്റാന്‍ഡില്‍ നിന്നും ഒരു മാഷ്‌ കയറി ഞാന്‍ ഇരുന്ന 'മൂന്നാള്‍' സീറ്റില്‍ വന്നിരുന്നു.അദ്ദേഹം തലശ്ശേരിയിലേക്ക് പോകുകയായിരുന്നു.മൂപ്പരുമായി സംസാരിച്ചു കമ്പനി ആയി .പിന്നെ ഞാന്‍ ആദ്യമായി ആണ് കണ്ണൂര്‍ പോകുന്നത് എന്നും മറ്റും അയാളോട് പറഞ്ഞു .പിന്നെ അദ്ദേഹത്തിനും ആവേശമായി.പിന്നെ എല്ലാ സ്ഥലങ്ങളെ കുറിച്ചും മറ്റും അയാള്‍ പറഞ്ഞു തന്നു .ഇടക്കെപ്പോഴോ മാഹി എന്നാ സ്ഥലത്ത് എത്തിയപ്പോള്‍ അതിനെ കുറിച്ച് അദ്ദേഹം കുറച്ചു കൂടുതല്‍ പറഞ്ഞു തന്നു.കാരണം ആ സ്ഥലം കേരളത്തില്‍ പെട്ടതല്ല എന്നദ്ദേഹം പറഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് ആകാംക്ഷയായി .അപ്പോഴാണ്‌ അറിയുന്നത് അത് കേന്ദ്ര ഭരണ പ്രദേശമാണ് എന്നും മറ്റും.പിന്നെ അത് പണ്ട് കാലത്ത് ഒരു ഫ്രെഞ്ചു കോളനി ആയിരുന്നു എന്നും മറ്റും.അവിടെ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം നമ്മുടെ നാട്ടില്‍ കൂള്‍ബാര്‍ ഒക്കെ ഉള്ള പോലെ എവിടെ നോക്കിയാലും മദ്യം വില്‍ക്കുന്ന 'കൂള്‍ബാറുകള്‍ ' ആയിരുന്നു.നല്ല കിടിലന്‍ ബോര്‍ഡുകളും.വിദേശനാടന്‍ മദ്യങ്ങള്‍ ഇവിടെ ലഭിക്കും എന്നൊക്കെയുള്ള.{അപ്പൊ ഞാന്‍ വെറുതെ രമേശ്‌ അരൂരിനെ ഓര്‍ത്തു പോയി ..ഉവ്വ ഉവ്വ }.മാഷോട് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ വില കുറവാണ് ,കേന്ദ്ര ഭരണം ആയത് കൊണ്ട് ടാക്സ്‌ കുറവാണ് എന്നോ മറ്റോ ഒക്കെ അദ്ദേഹം കാരണങ്ങള്‍ പറഞ്ഞു.

      അങ്ങിനെ മാഹി കാഴ്ചകള്‍ കണ്ടു പിന്നെയും നശിച്ച കേരളത്തിലേക്ക് .ചോര മണം മാറാത്ത ,വിവിധ പാര്‍ട്ടികള്‍ ഭരിക്കുന്ന കണ്ണൂരിന്‍റെ ഭൂമിയിലേക്ക്‌.അവിടെ എത്താനായപ്പോള്‍ പേടി കൊണ്ടാണോ എന്നറിയില്ല ഹൃദയം സാധാരണയില്‍ നിന്ന് കുറച്ചും കൂടി സ്പീഡില്‍ മിടിക്കുന്നോ എന്ന് സംശയം ..അല്ലെങ്കിലും കണ്ണൂര്‍ എന്ന് കേട്ടാല്‍ സാധാരണ മനുഷ്യര്‍ക്ക്‌ അങ്ങിനെ ആണല്ലോ .ജീവനോടു കാസര്‍ഗോഡ്‌ എത്തുമോ , അതല്ല എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ കാണാന്‍ അവരെ പോലെ കയ്യും കാലുമില്ലാതെ പോകേണ്ടി വരുമോ ?...ഒന്നും പറയാന്‍ പറ്റില്ല എന്നാണു അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത് . ഏതു നിമിഷവും തന്‍റെ നേര്‍ക്ക്‌ കുതിച്ചു വരാന്‍ സാധ്യതയുള്ള ഒരു ബോംബ്‌ , അല്ലെങ്കില്‍ വടി വാള്‍ , സൈക്കിള്‍ ചെയിന്‍ , ഇടിക്കട്ട , തുടങ്ങിയവയുമായി പാഞ്ഞടുക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ ...എന്തും സംഭവിക്കാം ........!

                                                                                                                                       തുടരും 

 {പിന്നെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ചും മറ്റും ഫോട്ടോ സഹിതം ചിത്രകാരനും സാബു കൊട്ടോട്ടിയും ,വിചാരം, കടത്തനാടന്‍ തുടങ്ങിയവരും എഴുതിയിട്ടുണ്ട് .അതില്‍ കൂടുതല്‍ ഒന്നും എഴുതാനോ പറയാനോ ഇല്ലാത്തതു കൊണ്ട് ആ വിഷയം ഞാന്‍ കൂടുതല്‍ എഴുതുന്നില്ല.അവിടെ വെച്ച് കണ്ട കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതണം എന്ന് കരുതുന്നു ..ഇന്ഷാ അല്ലാഹ് }
  .

36 comments:

  1. കോഴിക്കോട് വഴി കണ്ണൂരേക്ക് !!!! അവിടുന്ന് കാസർഗോടേക്ക്....

    അപ്പോൾ നീ തിക്കോടി വഴിയാ യാത്ര ചെയ്തത് അല്ലേ??

    ശ്രദ്ധിച്ചുവോ ആവോ??

    ReplyDelete
  2. മാഹിയിലെ കൂള്‍ "ബാര്‍" ബാറുകള്‍ കണ്ടപ്പോള്‍ നീ എന്താ എന്നെ ഓര്‍ത്ത്‌ പോയത് !!!!!! ഞാനെന്താ കേന്ദ്ര ഭരണ പ്രദേശം ആണോ ?? ഫാ ..!!..മഴ്യാ..ദക്ക് ഷം ഷാരി ച്ചില്ലേല്‍ നിന്റെ ..കഴ ന ക്കുറ്റി ഞാന്‍ അടിച്ചു ഫള്ളിഫു രമാക്കും കേട്ടോടാ മ്വാനെ ..നീ കൂള്‍ ബാറില്‍ കേറീട്ടില്ല?? അപ്പൊ ആ അപ്പക്കണ്ട മാഷിന്റെ കൂടെ തലേ മുണ്ടിട്ടു കേറീത് ആരാ ..ഡാ..

    ReplyDelete
  3. രമേശേട്ടാ ..അതെന്തിനാ തലയില്‍ മുണ്ടിടുന്നത് ..ആണുങ്ങളെ പോലെ നേരെ അങ്ങ് കേറി ചെന്നാല്‍ പോരെ ...ഹിഹിഹിഹി

    @സമീര്‍ ..തിക്കോടി കണ്ടില്ല ...ബോര്‍ഡ്‌ ഒന്നും കണ്ടില്ല ..ആ വഴി ആണോ ?

    ReplyDelete
  4. രമേശ് മാഷുടെ കമന്റ് വായിച്ച് ചിരിച്ചു പോയി :)

    ReplyDelete
  5. ചിത്രകാരന്റെ പോസ്റ്റില്‍ വായിച്ചിരുന്നു ബ്ലോഗേര്‍സ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് പോയതും എല്ലാം... നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത്.

    "ഒരു ബോംബ്‌ , അല്ലെങ്കില്‍ വടി വാള്‍ , സൈക്കിള്‍ ചെയിന്‍ , ഇടിക്കട്ട" മാത്രമല്ല... തലശ്ശേരി ബിരിയാണി, നെയ് പത്തല്‍, ഇറച്ചി അട, മണ്ട... (അത്രയുമേ തല്‍ക്കാലം ഓര്‍മ്മയുള്ളൂ) തുടങ്ങിയവയുമായി ആക്രമിക്കാനും കണ്ണൂര്‍ക്കാര്‍ മിടുക്കരാണ്.

    ഓഫ്: ഞാന്‍ കണ്ണൂര്‍ക്കാരനല്ല... കോയിക്കോട്ടുകാരന്‍....

    ReplyDelete
  6. ഫൈസു, ഇനി കണ്ണൂരെങ്ങാനും വന്നാല്‍ ഉറപ്പായിട്ടും ഞാന്‍ ഇടിക്കട്ടയെടുത്തു തല്ലും...ആഹാ കണ്ണൂരോട് അനക്ക് ഇത്രയ്ക്കു ബെറ്പ്പാണ് അല്ലേ...എന്നിട്ടാണ് ഉമ്മുജസ്മിനെ കണ്ണൂരേക്ക്‌ ക്ഷണിക്കണേ എങ്ങനെ ബരണ്ടീ? ബസ്സിലാ? ബന്ടീലാ? എന്നൊക്കെ ചോദിച്ചേ?
    അല്ല ഫൈസു, രമേശ്‌ സാര്‍ അങ്ങിനെയാണെന്ന് കരുതി അത്ര ഉറക്കെ വിളിച്ചു പറയണ്ടായിരുന്നു...പാവം..:)

    ReplyDelete
  7. കേട്ടല്ലോ ജാസ്മിക്കുട്ടീടെ വക!
    ഇനിയും കണ്ണൂര്‍കാരികള്‍ വരാനുണ്ട് ഫൈസ്വോ.
    സൂക്ഷിച്ചോ..ഞമ്മള് മലപ്പുറത്ത്‌കാര് പച്ചപ്പാവങ്ങളാണെന്ന വിവരം ഓല്ക്ക് അറീലല്ലോ..?

    എന്നാലും രമേശ് സാറേ,,
    ഇങ്ങള് വീണ്ടും തൊടങ്ങ്യോ....!!?

    ReplyDelete
  8. അപ്പോൾ അതിനാ മാഹിൽ ഇറങ്ങീത്....

    ReplyDelete
  9. ഉം....
    എന്നിട്ട്... എന്നിട്ടെന്നിട്ടെന്നിട്ട്...?

    ReplyDelete
  10. ഇടക്കിറങ്ങിയും വഴിക്കാഴ്ചകള്‍ കണ്ടും യാത്ര തുടരട്ടെ.
    ആശംസകള്‍.

    ReplyDelete
  11. എടാ മോനെ ഫൈസു............രണ്ടു തവണ ഞാന്‍ നിന്നെ വിളിച്ചപ്പോള്‍ നീ പറഞ്ഞില്ലല്ലോ കണ്ണൂര്‍ പോകുന്ന വിവരം ,............

    ഇനി എങ്ങോട്ടെങ്ങിലും പോകുന്നെങ്ങില്‍ ഒന്നിച്ചു ..മറക്കണ്ട ....................

    ReplyDelete
  12. കണ്ണൂരുകാരെ പോലെ നിഷ്കളങ്കരും ആത്മാര്‍ഥത ഉള്ളവരുമായവരെ വേറെ എവിടെയും കാണാന്‍ കിട്ടില്ല എന്നാണു എന്റെ അനുഭവം. എന്തിലും പൂര്‍ണമായ ആത്മാര്‍ഥതയോടെ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായത് കൊണ്ട് മാത്രമാണ് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്- ഏതു പാര്ട്ടിയായാലും- തീവ്രത കൂടുന്നത്. അത് കൊണ്ട് തന്നെ വഴിതര്‍ക്കവും സ്വത്തു തര്‍ക്കവും എല്ലാം രാഷ്ട്രീയ അക്രമമായി ചിത്രീകരിക്കപ്പെടുന്നു.
    "നശിച്ച കേരളം" ???
    എങ്ങനെ ചിന്തിക്കാനാകുന്നു ഈ രീതിയില്‍? അതും ഏറെ കാത്തിരുന്നു നാട്ടിലെത്തിയ ഒരു പ്രവാസിക്ക്? അതിനു മാത്രം എന്ത് ചീത്ത അനുഭവമാണ് താങ്കള്‍ക്കു കേരളത്തില്‍ ഉണ്ടായത്?
    ഓഫ്: ഞാന്‍ മലപ്പുരംകാരനാണ്.
    കണ്ണൂരിനോടുള്ള താല്പര്യം അവിടുത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ത്ടിയോടുള്ള താല്‍പ്പര്യം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.

    ReplyDelete
  13. തൃശ്ശൂര്‍ പൂരം കഴിഞ്ഞൂട്ടോ

    മാഹീലെ കൂള്‍ ബാര്‍ ഞാനും കണ്ടിട്ടുണ്ട്, ആകെ ഇത്തരീം പൊന വഴിയുടെ രണ്ടുസൈടിലും ഇങ്ങനെ തലയുയര്‍ത്തിനില്‍ക്കുന്ന കടകള്‍ കാണുമ്പോള്‍ എന്താ ഇപ്പൊ പറയാ. ഹായ് ഹേയ്

    ReplyDelete
  14. പോസ്റ്റും യാത്രയും ബാറും എല്ലാം കൂള്.. കണ്ണൂരൊഴികെ.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. കേരളയാത്ര എപ്പോഴാണ് കോഴിക്കോട് എത്തുക.
    അന്നേരം ഞാന്‍ നാട്ടില്‍ ഉണ്ടാവുമെങ്കില്‍ ഒന്ന് ഒരുങ്ങാനാ....

    ReplyDelete
  17. @@ഫൈസൂ ഞാന്‍ ഉദ്ദേശിച്ചത് നീ ഉടുത്തിരുന്ന മുണ്ട് അഴിച്ചു തലേക്കെട്ടിയ കാര്യമാ ...:) അതിനു മുന്‍പും നീ കൂള്‍ ബാറില്‍ കയറിയായിരുന്നു അല്ലെ ..:) വേറൊരു കാര്യം വീട്ടുകാരെ പറ്റിച്ചു കണ്ണൂര്‍ പോകുന്നെന്നു പറഞ്ഞു വീട്ടില്‍ നിന്ന് മുങ്ങി കാസര്‍കോട്ട് പൊങ്ങുന്നത് ആണുങ്ങടെ ശീലമാ ???
    @@ജാസ്മികുട്ടി :എന്തിനാ ജാസ്മിക്കുട്ടീ ഇങ്ങനെ പറഞ്ഞത് ..അന്ന് ഞാന്‍ ഒരു തവണ ഒറ്റത്തവണ ജാസ്മിക്കുട്ടെടെ ശങ്കരേട്ടന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം അദ്ദേഹത്തിനു ഒരു കമ്പനി കൊടുത്തതല്ലേ ..അപ്പൊ എന്നോടെന്താ പറഞ്ഞത് ,,സാരമില്ല ശങ്കരേട്ടന്‍ ഇതെത്ര നാളായി തുടങ്ങീട്ട്,,,, ഇത് വരെ ഒരു കുഴപ്പോം ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു പ്രോല്സാഹിപ്പിച്ചിട്ടു ഇപ്പൊ കാലു വാരുന്നോ !!! ഹമ്പടി !!!
    @@പ്രവാസിനീ : ഞാന്‍ പറഞ്ഞത് കേട്ടല്ലോ ...അന്നത്തെ ചമ്മന്തി അത്ര അത്യാവശ്യമായി ഉണ്ടാക്കിയത് ടചിങ്ങ്സിനാണ്
    എന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല ..ഇനി അതൊക്കെ ഞാന്‍ പോട്ടിക്കുവേ ...

    ReplyDelete
  18. രണ്ട് മൂന്ന് കൊല്ലം മുമ്പ് കണ്ണൂര്‍(പരിയാരം) പോയിരുന്നു.
    അപ്പോ കണ്ടിരുന്നു നീ പറഞ്ഞ ഈ "കൂള്‍ബാറുകള്‍"

    ബാക്കി കൂടി പോരട്ടെ...

    ReplyDelete
  19. @രമേശ്‌ അരൂര്‍, വല്ലാഹി ഇന്‍ത്ത വായില്‍ നാക്ക് മാഫി ഗുറാബ് കൊത്തി കൊണ്ടു പോയേനെ...:):):)..മാലിഷ് മാലിഷ്..

    ReplyDelete
  20. അപ്പൊ ഞാന്‍ വെറുതെ രമേശ്‌ അരൂരിനെ ഓര്‍ത്തു പോയി ..ഉവ്വ ഉവ്വ !
    സ്മരണ വേണം സ്മരണ എന്ന് പറയുന്നത് ഇതിനെ ആയിരിക്കുമോ ?

    ReplyDelete
  21. "അങ്ങിനെ മാഹി കാഴ്ചകള്‍ കണ്ടു പിന്നെയും നശിച്ച കേരളത്തിലേക്ക് .ചോര മണം മാറാത്ത ,വിവിധ പാര്‍ട്ടികള്‍ ഭരിക്കുന്ന കണ്ണൂരിന്‍റെ ഭൂമിയിലേക്ക്"

    മോനേ ..ഫൈസൂ ...വേണ്ടാ ....കണ്ണൂരുകാരെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ കണ്ണ് ഊരും കെട്ടോ ....

    ദൈവത്തിന്റെ സ്വന്തം നാടാണ് .....

    അങ്ങിനെ നമ്മുടെ മാഹിയിലും എത്തി അല്ലേ???
    മര്യാദക്ക് ബാക്കികൂടി എഴുതിക്കോ ... അല്ലേല്‍ ...

    പേടിച്ചു അല്ലേ????

    ReplyDelete
  22. യാത്ര തുടരട്ടെ..
    അങ്ങനെ ബസ്സും ട്രെയിനും കാല്‍നട യാത്രയൊക്കെ പരിച്ചയമായില്ലെ....

    ReplyDelete
  23. ഫൈസൂ.. എന്തായാലും നീ ജീവനോടു ഒമാനൂരില്‍ തന്നെ തിരിച്ചെത്തിയല്ലോ! ഫാഗ്യം.. അത് കേട്ടാല്‍ മതി.. സി.പി.എം-ആര്‍.എസ്സ്.എസ്സ് അക്രമ രാഷ്ട്രീയം തീര്‍ത്ത രക്തക്കറകള്‍ എന്നും കണ്ണൂരിന് ഒരു ശാപമായി തന്നെ നിലനില്‍ക്കും . കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബോംബും, വടിവാളും ആണ് എല്ലാവര്ക്കും ഓര്‍മവരിക. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ ഞാനും നിരവധി തവണ പോയിട്ടുണ്ട്. ചില പാര്‍ട്ടി സ്വാധീന മേഘലകളില്‍ മാത്രം അരങ്ങേറുന്ന ഈ അക്രമ രാഷ്ട്രീയത്തിന്റെ പാപഭാരം ഒരു ജില്ലക്ക് മുഴുവന്‍ ദുഷ്പേര്‍ ഉണ്ടാക്കി. മാഹി എന്നത് വിദേശ മദ്യത്തിന്റെ പര്യായമായിട്ടാണ് ഇന്ന് ഉപയോഗിക്കുന്നത് എന്നതും ഇത്തരത്തില്‍ തന്നെ. മഹിയുടെ ചരിത്ര, സാമൂഹിക, സാഹിത്യ പ്രസിദ്ധികളെ മുഴുവന്‍ ഈ "കൂള്‍ബാറുകള്‍" അപഹരിച്ചതുപോലെ തന്നെ കണ്ണൂരിന്റെ സാംസ്‌കാരിക, രാഷ്ട്രീയ പാരമ്പര്യങ്ങളെ മുഴുവന്‍ ഈ "ബോംബും, വടിവാളും, രക്തക്കറകളും" അപഹരിച്ചിരിക്കുന്നു. "ഗുജറാത്ത്‌" എന്ന് കേള്‍ക്കുമ്പോള്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ വംശ ഹത്യകളെ ആണ് നാം ഓര്‍ക്കുന്നത്. അങ്ങനെ ഗുജറാത്തിനോട് മൊത്തമായി തന്നെ നമുക്ക്‌ വെറുപ്പും, പകയും ആണ് തോന്നുക. നമ്മുടെ രാഷ്ട്രപിതവിനെയും, മറ്റു സാമൂഹ്യ, രാഷ്ട്രീയ നന്മകളെയും അപഹരിക്കാന്‍ "മോഡി എന്ന മത ഭീകരന്" കഴിഞ്ഞു...

    അതൊക്കെ എന്തെങ്കിലും ആകട്ടെ.. കല്യാണം വല്ലതും ശരിയായോ? നാട്ടില്‍ വരുമ്പോള്‍ ഒരു കോയി ബിരിയാണി കിട്ടാന്‍ വല്ല സ്കൊപ്പും ഉണ്ടോ?

    ReplyDelete
  24. ആഹാ.... നീ പാറി നടക്കുകയാണല്ലോ.........
    എന്തായാലും അടിച്ചു പൊളിക്കു. കുറെ കാലം കൂടി നാട് കാണാന്‍ കൊതിചു നടക്കുന്നയാളല്ലേ.. ആശംസകള്‍.
    ____________________________________________
    പിന്നെ എന്ന് മുതലാ നിനയ്ക്ക് കേരളം , നശിച്ച കേരളമായത്‌. ...
    അത് വേണ്ടിയിരുന്നില്ല മദീനക്കാരാ....... മഴ കണ്ടിട്ടില്ല, പുഴകണ്ടിട്ടില്ല, പുഴയിലെ കുളി... കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോള്‍ , പാവം എന്ന് കരുതി നാട്ടില്‍ പറഞ്ഞയച്ചപ്പോള്‍, ഞങ്ങളുടെ കേരളം , നിനയ്ക്ക് നശിച്ച കേരളമായി മാറിയോ?
    ലേബല്‍ (ആ പ്രയോഗത്തിനോട് കടുത്ത പ്രധിഷേധം രേഖപ്പെടുത്തുന്നു)

    ReplyDelete
  25. സംഗതി ഒക്കെ ശരി തന്നെ..!!

    എന്‍റെ നാട്ടില്‍ എന്‍റെ വീടിന് തൊട്ടടുത്തു വരെ വന്നിട്ടും അതും രണ്ടു തവണ. എന്നിട്ടും നീ എന്നെയൊന്നു കാണാന്‍ ശ്രമിച്ചില്ല. ഒരു ദിവസം നീ നാട്ടിലെത്തുന്നുവെന്ന് ജാബു വിളിച്ചറിയിച്ചപ്പോള്‍ എത്ര ദൂരമാണെന്നോ ഞാന്‍ യാത്ര ചെയ്തു ഓടിക്കിതച്ചെത്തിയത്..? എന്നിട്ടും നീ അതിനും മുമ്പേ അവിടെ നിന്നും കടന്നു കളഞ്ഞു...!! കഷ്ടിച്ച് ഒരു പത്തു മിനുട്ട് കൂടെ കാത്തിരുന്നേല്‍ അതിനുള്ള ക്ഷമ നീ കാണിച്ചിരുന്നുവെങ്കില്‍ എനിക്ക് നിന്നെ കാണാന്‍ കഴിഞ്ഞേനെ.... ആ യാത്രയിലുടനീളം ഇടതടവില്ലാതെ ഞാന്‍ നിന്നെയും ജാബുവിനെയും വിളിച്ചു കൊണ്ടേ ഇരുന്നിരുന്നില്ലേ...? എന്നിട്ടും....!!!!!!!

    ഉം, അടിയന് മുഖം നല്‍കാന്‍ തമ്പ്രാന്‍ ഒരുക്കമല്ലെന്ന് അറിയാന്‍ അടിയന്‍ അല്പം വൈകി. സാരമില്ല.. ഞാനതങ്ങു സഹിച്ചു.

    ReplyDelete
  26. കണ്ണൂര്‍ യാത്ര ഉഷാറായിട്ടുണ്ട്. എല്ലാ വിധ ഭാവുകങ്ങളും.

    ReplyDelete
  27. യാത്ര തുടരട്ടെ...ഐക്കരപ്പടി ടെച്ച് ചെയ്യാതെ നിനക്ക് ഒരു നാട്ടിലേക്കും പോവാൻ പറ്റില്ലാന്ന് ഇപ്പോൾ മനസ്സിലായില്ലേ....:)

    ReplyDelete
  28. അത് ശരി അപ്പൊ ഫൈസു മാഹിയും കണ്ടു അല്ലെ?
    വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്തുള്ള ഞാനിതറിഞ്ഞില്ലല്ലോ പടച്ചോനേ..
    പിന്നേ..,കണ്ണൂക്കാരെത്തൊട്ടു കളിച്ചാല്‍ അക്കളി ഇക്കളി തീക്കളിയാ..
    (പേടിക്കല്ലേ...)
    ഷബീറിന്റെ കമന്റ് ശ്രദ്ധിക്കുക.

    ReplyDelete
  29. കൊള്ളാം നന്മയിലേക്കുള്ള യാത്രാ വിശേശംഗല്‍, പക്ഷെ.......
    മുഴുവനാകാതെ “തുടരും” എന്ന്എഴുതി അവസാനിക്കുന്നത്‌ കൊണ്ട്, വാരിക നോവലുകള്‍ വായിക്കാറില്ല, കുറച്ചു മാത്രം അവതരിപ്പിച്ചു എപ്പിസോട് കൂട്ടുന്ന സീരിയലും കാണാറില്ല, “പുട്ടിനു തേങ്ങ ഇടുന്ന പോലെ” കേട്ടിട്ടുണ്ട്, എന്നാല്‍ “തേങ്ങയില്‍ പുട്ടിടുന്ന പോലെ” പരസ്യം കൂട്ടിയ ടിവി ചിത്രംഗലും കാണാറില്ല, അതിനുള്ള സമയം എത്ര ബ്ലോഗ്‌ വായിക്കാം എന്ന് സമാതാനിക്കും, എന്നാല്‍ ഇപ്പോള്‍ ഫൈസുവിന്റെ ബ്ലോഗ്‌,....... ആകാംഷയോടെ കാത്തിരിക്കുന്നു....

    ReplyDelete
  30. angine keralam kandu .... maahi kandu ... maahiyile koolbarum kandu alleee....ennittu kannoorethiyoo. atho vazhikkerangiyo..... njammal poleyalla kanoorkar alleee....

    ReplyDelete
  31. ഹ...ഹ......ഫൈസുക്കാ.........മാഹിയിലെ കൂള്‍ബാറില്‍ ബാര്‍ലിവെള്ളം അല്ല സോറി ബാറിലെ വെള്ളമാണല്ലേ വില്‍ക്കുന്നത്....പിന്നെ കണൂരില്‍ തന്നെയാണോ ചെന്നെത്തിയത് അതോ ഷോര്‍ണൂരിലൊന്നുമല്ലല്ലോ???

    ReplyDelete
  32. കൊള്ളാമല്ലോ ഈ യാത്ര.. പക്ഷെ ഇവിടെ കൂടെ യാത്രയിൽ ചേരാനൊരു ഫയം... തുടക്കത്തിൽ തന്നെ പലരും ആടിയാടിയാ വരുന്നെ... അപ്പോ അധിക സമയം ഇവിടെ ചുറ്റിത്തിരിയുന്നില്ല... വണ്ടി വിട്ടേ..

    ReplyDelete
  33. ഇതാ പറഞ്ഞത്,കൂറ കപ്പലില്‍ കയറിയ പോലെയെന്നു.

    അവിടിന്നിങ്ങൊട്ട് എത്തിയില്ല അപ്പളേക്കും തുടങ്ങി,നശിച്ച മഴ,പണ്ടാറ റോഡ്,ഹലാക്കിന്റെ ബ്ലോക്ക്..എന്തായിരുന്നു ദുബായിലിരുന്നുള്ള ഡയലോഗ്സ്.പ്രണയ മഴ,രാത്രി മഴ,മഞ്ഞ്,കുളിര്,കുളം..ഞാനൊന്നും പറയുന്നില്ല.

    കണ്ണൂരുകാര് എന്നല്ല എല്ലാ മനുഷ്യരും ഉള്ളിന്റെ ഉള്ളില്‍ നല്ലവരാണു.അത് കാണാതെ പോകുന്ന നമുക്കല്ലെ ഭായ് പ്രശ്നം.
    അപ്പൊ യാത്ര തുടരട്ടെ...

    ReplyDelete
  34. നീ നാട്ടില്‍ തന്നെ ഉണ്ട് അല്ലെ.......

    ReplyDelete