ഇതൊക്കെ പുറത്തു പറയാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല.പക്ഷെ അതിന്‍റെ രസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പറയാതിരിക്കാനും വയ്യ.ഒരു പക്ഷെ എല്ലാവരും ചെറുപ്പം മുതലേ കാത്തിരിക്കുന്ന ആദ്യ രാത്രി...!.എന്തൊരു അനുഭൂതി ആയിരുന്നു.പറഞ്ഞു മനസ്സിലാക്കി തരാന്‍ കഴിയാത്ത ഒരു അനുഭവം.അനുഭവിച്ചു തന്നെ അറിയണം.അത്രക്കും മനോഹരമായിരുന്നു.ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത രാത്രി ......!
ഉള്ളത് തുറന്നു പറയാമല്ലോ.ഞാന്‍ ശരിക്കും സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടുകയായിരുന്നു അന്ന് .ഇനി ഇത് പോലെ സന്തോഷിക്കുന്ന ഒരു രാത്രി എന്‍റെ ജീവിതത്തില്‍ എന്നായിരിക്കും ഉണ്ടാവുക.ചെറുപ്പം മുതലേ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു മോഹമായിരുന്നു അവളെ ഒന്ന് മുഴുവനായി കാണുക,അനുഭവിക്കുക എന്നത്.പക്ഷെ സൌദിയില്‍ വെച്ച് അതിനു അവള്‍ ഒരിക്കലും അവസരം തന്നില്ല.ഞാന്‍ നാട്ടില്‍ വന്ന ആദ്യ ദിവസം തന്നെ അവള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വന്നു.അവളെ എനിക്കൊരുപാട് ഇഷ്ട്ടമായി.അല്ലെങ്കില്‍ തന്നെ വര്‍ഷങ്ങളോളം കാത്തിരുന്ന എനിക്ക് അവളെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ ആവില്ലായിരുന്നു.അവള്‍ വന്നു,ആദ്യം എന്നെ കുറെ പേടിപ്പിച്ചു,പിന്നെ പതുക്കെ പതുക്കെ അനുഭൂതിയുടെ പേരറിയാത്ത ഏതോ മായാലോകത്തേക്ക് എന്നെ കൂട്ടി കൊണ്ട് പോയി.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല....!
![]() |
ആരോ എന്നോ എടുത്തതാ.എന്‍റെ മൊബൈലില്‍ ഉള്ള ഫോട്ടോസ് രണ്ടു എംബി ഒക്കെ ഉണ്ട് .അപ്‌ലോഡ് ആവുന്നില്ല |
അപ്പൊ കാര്യത്തിലേക്ക് വരാം.പതിവ് പോലെ അന്നും നാട്ടിലുള്ളവരെ സംബന്ധിച്ച് ഒരു ചൂടുള്ള ദിവസം ആയിരുന്നു.ഞാന്‍ രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഏകദേശം രാവിലെ എട്ടു മണി കഴിഞ്ഞിരുന്നു.കുറെ നേരത്തെ ക്യൂവിനും ചെക്കിങ്ങിനും ശേഷം പുറത്തു കടക്കാന്‍ ഒരുങ്ങുമ്പോഴാണ് അനൌസ്മെന്റ്റ് മുഴങ്ങുന്നത്.'ദുബായില്‍ നിന്നും വന്ന എമിറേറ്റ്സ് ടി കെ 560 ഇല്‍ വന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,ലഗേജുകള്‍ കയറ്റുന്ന ലിഫ്ടിനുസംഭവിച്ച ചില തകരാറുകള്‍ കാരണം നിങ്ങളുടെ ലഗേജുകള്‍ കുറച്ചു താമസിക്കുന്നതായിരിക്കും'.പാവം യാത്രക്കാര്‍,എല്ലാം കഴിഞ്ഞു ഇനി നേരെ പോകുക,ബാഗുകളും മറ്റും എടുക്കുക,തങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിചെല്ലുക,ഉപ്പയും ഉമ്മയും ആണെങ്കില്‍ കെട്ടിപ്പിടിക്കുക,മക്കള്‍ ആണെങ്കില്‍ വാരിയെടുത്ത് ഉമ്മകള്‍ കൊണ്ട് മൂടുക.ഭാര്യ ആണെങ്കില്‍ അടുത്ത് ചെന്ന് വേറെ എങ്ങോട്ടോ നോക്കി 'എന്താടീ നീ പറ്റെ ക്ഷീണിച്ചു പോയല്ലോ' എന്ന് ആരും കേള്‍ക്കാതെ പറയണം{ഇത് ദുബായില്‍ ഉള്ള കല്യാണം കഴിച്ച എന്‍റെ ഒരു ഫ്രെണ്ട് പറഞ്ഞതാ.അല്ലാതെ എനിക്കെങ്ങനെ അറിയാം.അല്ല പിന്നെ..!} എന്നൊക്കെ കൊതിച്ചു നില്‍ക്കുന്ന പാവം പ്രവാസികള്‍ .അവരെ വീണ്ടും മണിക്കൂറുകളോളം പുറത്തു പോകാന്‍ സമ്മതിക്കാതെ കാത്തു നിര്‍ത്തിക്കുന്നത് സങ്കടം തന്നെ.....!
ചുമലില്‍ തൂക്കിയിട്ട ലാപ്ടോപു ബാഗും കയ്യില്‍ ഉള്ള ഡ്രസ്സ് ഇട്ട ചെറിയ ഹാന്‍ഡ് ബാഗും മാത്രമുള്ള ഞാന്‍ അവരെ ഒക്കെ പുച്ഛത്തില്‍ ഒന്ന് നോക്കിയിട്ട് വെട്ടിത്തിരിഞ്ഞ്{ചുമ്മാ}പുറത്തേക്കു നടന്നു.പലരും എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു."ഇവനെന്തു പ്രവാസി" എന്ന നോട്ടത്തോടെ.അത് കണ്ടിട്ടോ മറ്റോ വെള്ള യൂണിഫോം ഇട്ട ഒരു ഉദ്യോഗസ്ഥന്‍ {കസ്റ്റംസ് ആണ് എന്നാണു തോന്നുന്നത്} അടുത്ത് വന്നു ചിരിച്ചു കൊണ്ട് 'എന്താ കയ്യില്‍ ഒന്നുമില്ലേ' എന്ന് ചോദിച്ചു.തിരിച്ചു ചിരിച്ചു കൊണ്ട് ഞാന്‍ "വീട്ടുകാര്‍ക്ക് ഒന്നും വേണ്ട എന്നാണു പറഞ്ഞത്" എന്നും പറഞ്ഞു.അയാള്‍ അയാളുടെ അടുത്ത് കിടന്ന ഒരു അറബിയ്യ{പെട്ടി വെച്ച് ഉന്തുന്ന ഉന്തുവണ്ടി}കാണിച്ചു തന്നു.അയാള്‍ പറഞ്ഞതല്ലേ എന്ന് കരുതി ലാപും ഹാന്‍ഡ് ബാഗും അതില്‍ വെച്ച് തിരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്കു പോകാനുള്ള വഴിയും കാണിച്ചു തന്നു.അയാള്‍ക്ക് ഒരു താങ്ക്സും കൊടുത്തു ഗേറ്റിലേക്ക് നടന്നു .അവിടെ എത്തി അവസാന ചെക്കിങ്ങും കഴിഞ്ഞു നേരെ പുറം ലോകത്തേക്ക്.ഉറ്റവരെയും ഉടയവരെയും കാത്തിരിക്കുന്ന ഒരു പാട് മുഖങ്ങള്‍ .ചെറിയ കുട്ടികള്‍ , പ്രായമായ ഉപ്പമാരും ഉമ്മമാരും,പെണ്ണുങ്ങള്‍ ഉണ്ടായിരുന്നോ ആവോ{ഞാന്‍ നോക്കിയില്ല..}അവരുടെ മുന്നിലൂടെ ആരും കാത്തു നില്‍ക്കാനില്ലാത്ത,കയ്യില്‍ ഒരു പെട്ടിയും ഇല്ലാതെ ഞാന്‍ അലസമായി ലോകം മുഴുവന്‍ കീഴടക്കിയ ഒരു രാജാവിന്‍റെ മുഖ ഭാവത്തോടെ,അവിടെ കൂടി നില്‍ക്കുന്നവര്‍ ഒക്കെ എന്നെ കാണാന്‍ നില്‍ക്കുകയാണ് എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ട് മുന്നോട്ടു നടന്നു.ചില തരുണീമണികളുടെ നോട്ടം എന്‍റെ മേലെയാണ് എന്ന് അറിഞ്ഞിട്ടും ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.അല്ലെങ്കിലും അതെനിക്ക് പുത്തരിയല്ലല്ലോ,ഗ്ലാമര്‍ ഒരു ശാപമാണല്ലോ പണ്ടേ എനിക്ക് {ഉവ്വ ഉവ്വ..!}...!
പുറത്തിറങ്ങിയപ്പോള്‍ പൈസ ചെയ്ഞ്ചാക്കാന്‍ ഉണ്ടോ ,വണ്ടി വേണോ എന്നും ചോദിച്ചു കുറെ പേര്‍ വന്നു.ജ്യെഷ്ട്ടന്റെ കീശയും കണ്ടു നാട്ടില്‍ വന്നവന്റെ ഓട്ട കീശയില്‍ എന്തുണ്ട്..???.അവസാനം'ദയനീയ' രാഗത്തില്‍ ചിരിച്ചു കൊണ്ട് 'എല്ലാം അവിടെ നിന്ന് മാറ്റി'യിട്ടാ വരുന്നത് എന്ന് ഒരു അലക്ക് അങ്ങ് അലക്കി.അവര്‍ എല്ലാവരും ഫ്ലാറ്റ്.അല്ല അടുത്ത ആളുടെ അടുത്തേക്ക് പോയി.കൂട്ടത്തില്‍ കുറച്ചു പ്രായം തോന്നിച്ച കാക്കി ഇട്ട ഒരാളോട് 'എന്നാ പോവല്ലേ' എന്ന് ചോദിച്ചു.അങ്ങിനെ നിര്‍ത്തിയിട്ട വെള്ള അംബാസഡര്‍ കാറിന്‍റെ ഡിക്കി മൂപ്പര്‍ തുറന്നു തന്നു.അതില്‍ ഹാന്‍ഡ് ബാഗ് വെച്ച് ലാപ് ടോപ് തോളിലും ഇട്ടു സാധാരണ സൌദിയിലും ദുബായിലും ഒക്കെ പരിചയിച്ച പോലെ മുമ്പിലെ ഡോര്‍ തുറന്നു കയറാന്‍ പോയി.പെട്ടെന്നാണ് ആ കാഴ്ച കണ്ടത്...!.ഞാന്‍ ഇരിക്കാന്‍ പോയ സീറ്റിനു മുന്നില്‍ സ്റെയരിംഗ്.ഒരു നിമിഷം കൊണ്ട് എനിക്ക് അബദ്ധം മനസ്സിലായി.പെട്ടെന്ന് ഞാന്‍ ചുമലില്‍ ഇട്ട ലാപ്ടോപ് ബാഗ് വണ്ടിയുടെ ബോണറ്റില്‍ വെച്ച് അതില്‍ എന്തോ തിരയുന്ന പോലെ കയ്യിട്ടു.എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ എയര്‍പോര്‍ട്ടിന്റെ ബോര്‍ഡ് വായിക്കുന്ന പോലെ മുകളില്‍ ഒക്കെ നോക്കി മെല്ലെ മറുവശത്തേക്കു നടന്നു.ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയാന്‍ വേണ്ടി മെല്ലെ നോക്കിയപ്പോള്‍ നേരത്തെ കാഷ് ചെയ്ഞ്ച് ചെയ്യാന്‍ വന്ന ഒരുത്തനും ഡ്രൈവറും കൂടി പരസ്പ്പരം നോക്കി ചിരിക്കുന്നു.അവര്‍ എന്നെ 'ആക്കി'യാതാണോ അതോ വേറെ എന്തെങ്കിലും കാര്യത്തിനു ചിരിച്ചതാണോ .......ങാ ,അള്ളാക്കറിയാം....!
{നാട്ടു വിശേഷങ്ങള്‍ തുടരും }
{പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു .മുകളില്‍ പറഞ്ഞ 'അവള്‍ ' ഞാന്‍ മഴയെ ആണ് ഉദ്ദേശിച്ചത്.അല്ലാതെ പെണ്ണ് അല്ല.ആരും തെറ്റിദ്ധരിക്കരുത്..ഞാന്‍ പെണ്ണ് കെട്ടിയില്ല...}
രണ്ടു എംബി ഒക്കെ ഉള്ള ഒരു ഫോട്ടോ എങ്ങിനെ ചെറുതാക്കി അപ്‌ലോഡ് ചെയ്യാം ..?..ആരെങ്കിലും ഹെല്‍പ്പ് ചെയ്യൂ.ക്ലാരിറ്റി ഒരു പാട് കുറയുമോ അങ്ങിനെ ചെയ്‌താല്‍ ...?..വല്ല സോഫ്റ്റ്‌വെയറും ഉണ്ടോ ...?...
ReplyDeleteമണ്ടത്തരങ്ങളുടെ ഘോഷയാത്ര ഇനി വായിക്കേണ്ടി വരുമല്ലോ എന്‍റെ ഭഗവതീ.
ReplyDeleteഇവനും ഇവന്‍റെ മണ്ടത്തരങ്ങളും തുടങ്ങിയിട്ടേ ഉള്ളൂ.
അപ്പോള്‍ ശരി. എഴുത്. പക്ഷ മെഗാ സീരിയല്‍ ആക്കരുത്. വേറെ ജോലിയുണ്ട്.
അപ്പോള്‍ അവധിക്കാലം സുന്ദരമാവട്ടെ
അപ്പോ നാട്ടിലെത്തിയോ..? ഫോട്ടൊ മൈക്രൊസോഫ്റ്റിന്റെ പിക്ചര്‍ മാനെജറിലിട്ട് റിസൈസ് ചെയ്തൂടെ.
ReplyDeleteബാക്കീം കൂടെ എഴുത്,എന്നിട്ട് കമന്റാം.
pixresizer dwnload chey faisuve...
ReplyDeleteനാട്ടുവിശേഷങ്ങള്‍ തുടരട്ടെ... അവധിക്കാലം ആഘോഷിക്കൂ.. :))
ReplyDeleteAA PHONE NUMBER ONNU THA..........
ReplyDeleteNJANUMNUDAVUM NATTIL
ithu ippo pandu manoramayum mangalvumellam vaayikkunnapole , alppam intrestode vaayichittu...... bakki thudarmo?
ReplyDeleteചൂടോടെ തന്നെ കിട്ടിയല്ലോ നാട്ടുവിശേഷം.
ReplyDeleteഅവള്‍ ആരെന്നു മനസ്സിലായിരുന്നു.എന്നാലും പറയണ്ടായിരുന്നു..മനസ്സിലാകാത്തവരെ പറ്റിക്കാമായിരുന്നു.ഈ ഫയ്സു ഒരു പാവം തന്നെ.
<<< ഭാര്യ ആണെങ്കില്‍ അടുത്ത് ചെന്ന് വേറെ എങ്ങോട്ടോ നോക്കി 'എന്താടീ നീ പറ്റെ ക്ഷീണിച്ചു പോയല്ലോ' എന്ന് ആരും കേള്‍ക്കാതെ പറയണം >>>
ഇപ്പറഞ്ഞത് സത്യം..!!
രസകരമായ വായന സമ്മാനിച്ചു കെട്ടോ..
ബാക്കിയും ചൂടാറാതെ പോന്നോട്ടെ..
വീട്ടുകാരോട് എന്‍റെ സലാം പറയുക.
മദീനാ വിശേഷം നിര്‍ത്തി നാട്ടു വിശേഷമാക്കിയോ? കൊള്ളാം.
ReplyDeleteഫോട്ടോ ചെറുതാക്കാന്‍ ഏറ്റവും നല്ലത് PIXresizer ആണ്. അതാകുമ്പോള്‍ ഫോല്ടരിലുള്ള ഫോട്ടോ മുഴുവന്‍ ഒറ്റയടിക്ക് ചെറുതാക്കാം.
മഴയേ പറ്റിയാ പറയുന്നത് എന്ന് അറിയാമായിരുന്നു...
ReplyDeleteനാട്ടില്‍ കലുകുത്തിയതും വില്ലത്തരം പുറത്തെടുതോ ?
ReplyDeleteഫൈസൂ, എനിക്കേറ്റവും ഇഷ്ടായത് കസ്റ്റംസുകാരന് കൊടുത്ത ഉത്തരമാണ്.
ReplyDelete"വീട്ടുകാര്‍ക്ക് ഒന്നും വേണ്ട എന്നാണ് പറഞ്ഞത്".
കാര്യങ്ങള്‍ ജോറായി തന്നെ പോരട്ടെ, കാത്തിരിക്കുന്നു.
ReplyDeleteഏപ്രില്‍ ഫൂളിന്റെ ചങ്ങായി ഏപ്രിലില്‍ തന്നെ നാട്ടില്‍ എത്തി ..ഇനി ഒന്നൊന്നായി മണ്ടത്തരങ്ങള്‍ കാണാം കേള്‍ക്കാം ...പോരട്ടെ പോരട്ടെ ..:)
ReplyDeleteനേരില്‍ കാണാം ... ഇവിടെ ഒന്നും പറയുന്നില്ല
ReplyDeleteമഴയുമായി രമിച്ച സംഗതിയാണല്ലേ...
ReplyDeleteഇനി സാവകാശം സകല മണ്ടത്തരങ്ങളും നാട്ടിൽ വെച്ചുണ്ടാതയത് പങ്കുവെക്കൂ...
ഒരു മഴ കൊണ്ടപ്പോള്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കില്‍ അപ്പോള്‍ അത് നടന്നാല്‍ എന്തായിരിക്കും !
ReplyDeleteശേഷം ബാക്കി ശ്വാസം അടക്കി പ്പിടിച്ചേ ആലോചിക്കാനാവുന്നുള്ളൂ.
ഹിഹിഹി .....
അങ്ങനെ നാട്ടില്‍ എത്തി ,ആദ്യത്തെ മഴയും കിട്ടി അല്ലെ.
ReplyDeleteയാത്രയൊക്കെ സുഖമായിരുന്നു എന്ന് കരുതുന്നു.
വെക്കേഷന്‍ അടിച്ചു പൊളിക്കുക.
പിന്നെ ഹഫീസിനു എന്തോ നേരിട്ട് പറയാനുണ്ടെന്ന്.........
സൂക്ഷിക്കണം.,,!!!
എന്തെല്ലാം കേള്‍ക്കണം !
ReplyDeleteനീ സൗദി വിട്ടുപോയീ എന്നറിഞ്ഞിട്ടാവാം അവളിപ്പോള്‍ ഇടക്കിടെ ഇവിടെ വരാറുണ്ട് ....
ReplyDeleteഅവധികാലം സുന്ദരമാവട്ടെ
മഴയോടുള്ള പ്രണയം............. ഹും................... കമന്റുകളും.............. ഹും ഹും................. ഞാൻ വിട്ടു
ReplyDeleteനല്ല ഒരു വെക്കേഷന്‍ ആശംസിക്കുന്നു...
ReplyDeleteഈ പോസ്റ്റിന്റെ തലക്കെട്ട് കണ്ടു ഓടി വന്നതാ........
ReplyDeleteവല്ലാതെ കൊതിപ്പിച്ചു.
എന്തായാലും നാട്ടിലെത്തിയല്ലോ, ആശംസകള്‍
നാട്ടിൽ വന്നിട്ട് എന്നെ കാണാൻ വരാത്തന്താ?
ReplyDeleteനാട്ടിലെ വിശേഷങ്ങള്‍ ഓരോന്നായി പോരട്ടെ, വായിക്കുമ്പോള്‍ മനസ്സും നാട്ടിലെത്തുന്നു. വീട്ടിലെല്ലാവര്‍ക്കും എന്റെ അന്വേഷണം അറിയിക്കുക...
ReplyDeleteചെറുവാടീ...
ReplyDeleteഇത്രക്കും വേണായിരുന്നോ....?
എന്തായാലും അവിധിക്കാലം അടിച്ചു പൊളിക്കൂ...
അടുത്തുള്ള കുളങ്ങളൊക്കെ അവിടെ തന്നെയുണ്ടല്ലോ ല്ലേ...?
എന്നാലും പുണരാൻ രാത്രിതന്നെ വേണം!! ഏശാമഗിരിബിന്റെ എടീല് പുറത്തിറങ്ങാൻ പുരയിലുള്ളോര് സമ്മയ്ച്ചിട്ട് വേണ്ടെ?
ReplyDelete..ന്നാലും ഗൊച്ചുഗള്ളന്റെ മനസ്സിൽ ഇമാജിനേഷനുകളുണ്ടല്ലെ... പറഞ്ഞിട്ടെന്താ, കാര്യം സാധിച്ചുതരേണ്ടവർ ഈ പോസ്റ്റൊന്നും കാണുന്നില്ലല്ലൊ.... ഒരു കാര്യം ചെയ്യ്, അര്യേകത്തി എടുത്ത് മുറ്റത്തെ വാഴയങ്ങ് വെട്ടിയിട്ടേര്... എല്ലാം ശര്യാവും.. ന്നാ പിന്നെ ദിവസം ഒറപ്പിച്ചതിന് ബാക്കി.
പെണ്ണ് കെട്ടിയിട്ടില്ലെങ്കിലും എയര്‍പോര്‍ട്ടില്‍ വച്ച് ഭാര്യയോടെ ചോദിക്കേണ്ടതും മറ്റു പല സംഗതികളും ഫൈസുവിനു വശമാണല്ലോ?!
ReplyDeleteപോസ്റ്റ് രസികനായി.
ഇങ്ങനെഴുതിയാ പെണ്ണ് കിട്ടാണ്ടാവും.
ReplyDeleteപെണ്ണ് കെട്ടുന്നതിന് മുന്‍പേ ഇങ്ങനെ ..
ReplyDeleteഅപ്പൊ പെണ്ണ് കെട്ടിയാല്‍ ??
ദൈവമേ കാത്തോളണെ....
ഇവന്റെ ആദ്യരാത്രി വായിച്ചു ബിപി കൂടിയത് മിച്ചം.
ReplyDeleteഇനി എന്താണ് പറയാന്‍ പോകുന്നത് എന്ന് എനിക്കറിയാം....രാവിലെ തോര്ത്തു മുണ്ടുമെടുത്തു കുളക്കടവിലെക്കോടി...അപ്പോഴാണ് ഓര്ത്തത് സ്ത്രീകള്‍ വരുന്ന സമയം ഉച്ചയാണല്ലോ എന്ന്.....(ഞാന്‍ ഓടി)
വളരെ ആസ്വദിച്ച് തന്നെ വായിച്ചു, അടുത്ത എപിസോഡ് വായിക്കാന്‍ ധൃതി ആയി...
ReplyDeleteശേ... നശിപ്പിച്ചു. ആ തുടക്കത്തില്‍ ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു. വഞ്ചനാ കുറ്റത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത് തനിക്കെതിരെ!!!
ReplyDeleteconfussion aakkiyenkilum paripaadi gambeeramaayi ttoo.. pinne airport, naad, mazha ennokke paranju manushyane kothippichu...... ella vidha aashamsakalum neruinnu.....
ReplyDeleteഹ ഹ. പോസ്റ്റ് കലക്കി ഫൈസ്സു.നാട്ടിലെ മറ്റു വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു.
ReplyDeleteMASHA ALLAH
ReplyDeleteORU NALLA THAMASHA FILM KANDA MATHIRI....
CONGRAGULATIONS...
MOHAMMED
ഹൊ !! വെറുതെ ഞാന്‍ ഓരോന്ന് ഊഹിച്ചു
ReplyDelete