Tuesday 19 April 2011

അയാള്‍ വിട പറയുകയാണ്‌ ..!!!

  

          അങ്ങിനെ വീണ്ടും ഒരു നാട്ടില്‍ പോക്ക് .കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ സംഭവിച്ച കുറെ പൊട്ടത്തരങ്ങള്‍ വായിച്ച പലര്‍ക്കും ഇതൊരു ഞെട്ടല്‍ സമ്മാനിക്കും {ഉവ്വ ഉവ്വ }എന്നറിയാമെങ്കിലും വേറെ വഴി ഇല്ലാത്തത് കൊണ്ടും ഉമ്മാനെ ആദ്യമായാണ്  ഇത്ര കാലം പിരിഞ്ഞു നില്‍ക്കുന്നത് എന്നത് കൊണ്ടും രണ്ടും കല്‍പ്പിച്ചു അങ്ങ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു.ഇനിയിപ്പോ എന്തൊക്കെ സംഭവിക്കുമോ ആവോ .........!

         ഇന്നലെ വരെ ചായ കുടിക്കാന്‍ മറ്റുള്ളവരോട് കടം വാങ്ങിയ{സാലറി കിട്ടിയാല്‍ തിരിച്ചു കൊടുക്കും.സത്യം..!} ഒരുത്തന്‍ പെട്ടെന്ന് രണ്ടു മാസത്തേക്ക് നാട്ടില്‍ പോകണം എന്നാ ആഗ്രഹം പറയുന്നത് കേട്ട് കൂടെയുള്ളവര്‍ ഞെട്ടി എങ്കിലും ഇവന്‍റെ ജ്യെഷ്ട്ടന്‍ അങ്ങ് സൌദിയില്‍ ഉണ്ടല്ലോ ഞങ്ങള്‍ക്ക് അത്ര ഭാരം വരില്ല എന്ന സമാധാനത്തില്‍ എല്ലാവരും കൂടി കെ എഫ് സിക്ക് ഓര്‍ഡര്‍ ചെയ്തു.കെച്ചപ്പും പെപ്സിയും കൂട്ടി രണ്ടു മൂന്നു കോഴിക്കഷണങ്ങള്‍ തിന്നു കൊണ്ട് നാട്ടില്‍ പോകാനുള്ള സമ്മതവും തന്നു..!

          അപ്പൊ എന്‍റെ എല്ലാ സ്നേഹിതന്മാര്‍ക്കും എന്നെ ഇത്ര കാലവും സപ്പോര്‍ട്ട് ചെയ്ത എന്‍റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും എന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന{ചെറുവാടി :നീ ആരെടാ ബെര്‍ലി തോമസോ,അതോ ഞാനോ ..? ഉത്തരം; ഉവ്വ ഉവ്വ}എല്ലാവര്‍ക്കും ഒരു നാട്ടില്‍ പോക്ക് ആശംസകള്‍ നേരുന്നു..നാട്ടില്‍ പോയി നെറ്റ് എടുക്കാന്‍ മാത്രം കാശ് ജ്യേഷ്ഠന്‍ അയക്കുമോ എന്നറിയാത്തതിനാലും നെറ്റിനെ കുറിച്ചും മറ്റും വല്യ ഐഡിയ ഒന്നും ഇല്ലാത്തതിനാലും{നാട്ടിലെ ഒന്നിനെ കുറിച്ചും വല്യ ഐഡിയ ഒന്നും ഇല്ല എന്നത് വേറെ കാര്യം ...!}ഇനി എന്നെ കുറച്ചു കാലത്തേക്ക് ചിലപ്പോ ഓണ്‍ലൈന്‍ കാണില്ല .......!

     ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നിന്ന് എലിമിനേറ്റു ആയി പോകുന്ന മത്സരാര്‍ഥികള്‍ പറയുന്ന പോലെ 'മലയാളം എഴുതാന്‍ പോലും അറിയാത്ത ഞാന്‍ അമ്പതോളം പോസ്റ്റുകള്‍ എഴുതി എന്നത് എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല.ഇന്നലെ വെറുതെ നോക്കിയപ്പോഴാണ് ആ നടുക്കുന്ന സത്യം ഞാന്‍ അറിഞ്ഞത് ..ഇതെന്‍റെ അമ്പത്തിരണ്ടാം ബ്ലോഗ്‌ പോസ്റ്റ്‌ ആണ് എന്നത് .....!നിങ്ങളുടെ ഒക്കെ പ്രാര്‍ഥനയും സപ്പോര്‍ട്ടും കൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്.ഇനിയും നിങ്ങളുടെ പ്രാര്‍ഥനയും സപ്പോര്‍ട്ടും എനിക്ക് വേണം ..അത് കരുതി ആരും എനിക്ക് എസ് എം എസ് അയക്കണ്ട, പകരം എല്ലാവരും പൈസ അയച്ചാല്‍ മതി ......!

      
അപ്പൊ ബാക്കിയെല്ലാം നാട്ടില്‍ ചെന്നിട്ട് ..മ അസ്സലാമ ......എല്ലാവരും പ്രാര്‍ത്ഥിക്കണം ...........!
...

36 comments:

  1. ഉവ്വ് ഉവ്വ്
    രണ്ടു മാസം അപ്പോള്‍ ബൂലോഗ സമാധാനം.
    എന്‍റെ പ്രാര്‍ത്ഥന പടച്ചോന്‍ ഇടക്കാലത്തെങ്കിലും കേട്ടല്ലോ.
    നീ ഭീഷണിപ്പെടുത്തിയ പോലെ ചെറുവാടി ഭാഗത്തേക്ക് ഒന്നും പോവല്ലേ ട്ടോ. ആ നാട് ഒരു തെറ്റും ചെയ്തിട്ടില്ല.
    ഇനി കാര്യത്തിലേക്ക് വരാം.
    ഓരോ പോസ്റ്റിലും നാട് കാണാനും അറിയാനും ഉള്ള ആഗ്രഹവും ആവേശവും പങ്കു വെക്കുന്ന എന്‍റെ പ്രിയ ചങ്ങാതിക്ക് ഞാന്‍ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. മഴ കൊണ്ട് , അത് കഴിഞ്ഞു തെളിഞ്ഞ മാനം കണ്ട്‌ , പുഴ കണ്ട്‌, അതിലിറങ്ങി കുളിച്ച്‌, കിളികളെ കണ്ട്‌ അവയുടെ പാട്ട് കേട്ട്‌, കുറെ നല്ല നിമിഷങ്ങളുടെ ഉത്സവമാവട്ടെ നിന്റെ അവധിക്കാലം. ഞാന്‍ പ്രാര്‍ഥിക്കുന്നു ട്ടോ ..
    ഡാ ..നീ പറഞ്ഞ പോലെ കല്യാണം കഴിപ്പിക്കുന്ന കാര്യം ഉപ്പയോട്‌ ഞാന്‍ പറയാം ട്ടോ.

    ReplyDelete
  2. << അപ്പൊ ബാക്കിയെല്ലാം നാട്ടില്‍ ചെന്നിട്ട് .........>>>

    അപ്പോൾ ബാക്കിയെന്താ ഇനി നാട്ടിൽ ചെന്നിട്ട്??

    ശരി നാട്ടിൽ വെച്ചു കാണാം... "കണക്കു" തീർക്കാം...

    ശുഭയാത്ര നേരുന്നു... നാഥൻ തുണക്കട്ടെ...

    ReplyDelete
  3. Wish you a happy journey and a nice vacation........

    ReplyDelete
  4. ഫൈസു എന്റെ കൊണ്ടോട്ടിയില്‍ ഒന്ന് പോയി നോക്കണം.
    നെ പോവും എന്നു എനിക്കറിയാം(വേറെ വഴി ഇല്ലല്ലോ നിന്റെ നാട്ടില്‍ എത്താന്‍)
    നല്ല ഒരു 'ടൂര്‍' തന്നെ ആവട്ടെ എന്നു ആശംസിക്കുന്നു.


    സ്നേഹാശംസകള്‍

    ReplyDelete
  5. നാട്ടില്‍ പോയി തിരികെ വരുമ്പോള്‍ ഒരെണ്ണത്തിനെ കെട്ടി കൂടെ കൊണ്ട് വരാന്‍ നോക്കൂ......
    നാട്ടില്‍ ഗള്‍ഫുകാര് ചെറുക്കന്‍മാര്‍ക്കുള്ള ഡിമാന്‍ഡ് അടിക്കടി കുറഞ്ഞു വരികയാ...പ്രത്യേകിച്ച് ബ്ലോഗ്‌ എഴുതുന്ന ഗള്‍ഫുകാര്‍ക്ക്..!!!!!!!!
    പിന്നെ, നാട്ടില്‍ ഇലക്ഷന്‍ കഴിഞ്ഞു.. പെരുമാറ്റ ചട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. പുഴയില്‍ പോയി ആളുകള്‍ക്ക് കുളിക്കാം....എന്ന് വെച്ച് പണ്ട് ചെയ്തത് പോലെ പെണ്ണുങ്ങളുടെ കടവിലേക്ക് അറിയാതെ പോകരുത്..ജാഗ്രതൈ...!!

    ശുഭയാത്ര......

    ReplyDelete
  6. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.
    നല്ല പോസ്റ്റുകളുമായി ഒരു തിരിച്ചു വരവും പ്രതീക്ഷിക്കുന്നു.
    പെന്‍ഡ്രൈവ് പോലെ ഉപയോഗിക്കുന്ന നെറ്റോക്കെ ഉള്ളകാലത്താണോ മാഷേ ഈ വര്‍ത്താനം.
    ജ്യെഷ്ട്ടന്‍ കാഷ് അയക്കുകയാണെങ്കില്‍ അതോരെണ്ണം വാങ്ങി മണ്ടത്തരങ്ങളൊക്കെ ചൂടാറാതെ പോസ്റ്റണെ..

    മറ്റൊന്ന് കല്യാണം വിളിക്കാന്‍ മറക്കല്ലേ..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. സുഹുര്‍ത്തെ ......... നല്ലോരവധിക്കാലം ആശംസിക്കുന്നു.
    മഴ കൊള്ളാനും നാട് കാണാനും ഒരു പാട് കൊതിക്കുന്ന സുഹൃത്തിന് ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  9. ഞാന്‍ പറയാന്‍ വിട്ടുപോയത് ഹാഷിക്ക് പറഞ്ഞു. ആ അവസാനത്തെ പോയിന്‍റ് :)

    ReplyDelete
  10. ശുഭയാത്ര.
    കല്യാണം വിളിക്കാന്‍ മറക്കല്ലേ.

    ReplyDelete
  11. നീ എയുതിയകുറച്ച്പോസ്റ്റുകളക്കെ ഞാന്‍ വായിച്ചിരിക്കുന്നു
    കൊള്ളാം......
    ശുഭയാത്ര നേരുന്നു..............

    ReplyDelete
  12. ശുഭയാത്ര നേരുന്നു...

    പിന്നെ വല്യ ഐഡിയ ഇല്ലാത്ത കാര്യങ്ങളില്‍ ചെന്ന് ചാടരുത്...
    പിന്നെ കൂടെ കൊണ്ട് പോരേണ്ടി വരും...പറഞ്ഞത് മനസിലായിക്കാണുമല്ലോ...?

    ജാഗ്രതൈ...

    ReplyDelete
  13. തീര്‍ച്ചയായും....
    പോയി വരൂ മഹനേ നല്ല 'തൂണുകള്‍' കൊണ്ട്‌!

    ReplyDelete
  14. Edaa...

    Nee enna naattil varunnath?
    Njaan ippo nattilund (ath oru valiya kathayaanu....kaal onn ulukki...aa chancil njaan ing ponnu)

    Njaan Insha allah 28 aam thiyathi thirichu pokum (urappilla) Enthaayalum enne onn vilikk..ente number 9539602408.

    Jabu

    ReplyDelete
  15. നാട്ടിലേക്ക് സ്വാഗതം

    ReplyDelete
  16. നാട്ടില്‍ പോയി ഫ്രഷ്‌ ആകൂ..
    എല്ലാ വിധ ആശംസകളും.

    ReplyDelete
  17. മോനെ ഫൈസ്വോ,
    നാട്ടില് വരുമ്പോ ഒന്ന് വിളിക്ക്..
    പറ്റിയാല്‍ കാണാം..
    മലയാളക്കരയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം

    ReplyDelete
  18. നാട്ടില്‍ വാ നമുക്ക്‌ കാണാം ... നല്ല യാത്രയും അവധിക്കാലവും ആശംസിക്കുന്നു

    ReplyDelete
  19. നാട്ടില്‍ വന്നാല്‍ 4mpbs UN LIMIT NET ഞാന്‍ സ്പോണ്സ ര്‍ ചെയ്യുന്നു, എന്റെ ഫൈസു എഴുത്ത് നിര്ത്ത രുത്

    ReplyDelete
  20. faisoo, yaathrakku ellaa vidha aashamsakalum. nikkaah nadakkate ennaashamsikkunnu. oppam nallathinaayi praarthikkunnu

    ReplyDelete
  21. ഇനി നാട്ടില്‍ എല്ലാ ദിവസവും ഏപ്രില്‍ ഫൂള്‍ ആയിരിക്കും ...:)

    ReplyDelete
  22. നാട്ടില്‍ മഴപെയ്യുന്നത് ഇല്ലാതാക്കരുത്. ഹു ഹു
    ഒരു നല്ല നാട് തന്നെ ആശംസിക്കുന്നു.

    ReplyDelete
  23. മലയാളക്കരയിൽ പോയി മലയാളത്തിന്റെ നിറവും മണവുമുള്ള ഇമ്മണി ചരിതങ്ങളുമായി വരുമെന്ന് തന്നെ കരുതട്ടേ...
    ബോൺ വോയേജ്...!

    ReplyDelete
  24. നാട്ടിലെത്തിയാല്‍ ഉടന്‍ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ അയച്ചുതരിക.

    ReplyDelete
  25. ഫൈസൂ, തീര്‍ത്തും സന്തോഷകരവും,സമാധാനപരവും ആയ നല്ലൊരു യാത്രയും,അവധികാലവും നേരുന്നു..ജൂണ്‍ ആവുമ്പോഴേക്കും തിരിച്ചു എത്തിയില്ലെങ്കില്‍ കണ്ണൂരെയ്ക്കും വരണം ട്ടോ...സ്നേഹാശംസകള്‍ അനിയാ...

    ReplyDelete
  26. ഫൈസു,
    നിനക്ക് മുന്നേ ഞാന്‍ നാട്ടിലെത്തി...
    കാസരഗോട്ടെക്ക് വരുന്നുണ്ടെങ്കില്‍ വിളിക്കുക.
    04994 237679

    ReplyDelete
  27. ശുഭയാത്ര......

    ReplyDelete
  28. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  29. ഫൈസു.......നിന്നെ കാണാന്‍ ഞാന്‍ ഒമാനൂര്‍ ക്ക് വരുന്നുണ്ട് ........... ജസ്റ്റ്‌ വെയിറ്റ് 10 ഡയസ്,,,

    ReplyDelete
  30. അപ്പോള്‍ കൈയും വീശി ആണല്ലേ വരവ് !
    എന്നാല്‍ ശരി ,കാണാം ...

    ReplyDelete
  31. ശുഭയാത്ര നേരുന്നു. ബാക്കിയൊക്കെ ചെറുവാടി പറഞ്ഞപോലെ....

    ReplyDelete