Monday, 28 March 2011

മാഷിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ........!   

ഫൈസുവിനു ഖുര്‍ -ആനിലെ ഏറ്റവും ഇഷ്ടപ്പെട്ട ആയത്ത് ഏതാണ്? ഏതു സൂറ ? കാരണം..?


    ഇതായിരുന്നു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ നടത്തിയ ബ്ലോഗേര്‍സ് അഭിമുഖത്തില്‍ മാഷ്‌ എന്നോട്  ചോദിച്ച ഏക ചോദ്യം ..!

    പക്ഷെ സുന്ദര്‍ രാജ് മാഷിന്‍റെ ചോദ്യം അവസാനമായിരുന്നത് കൊണ്ടും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതിനാലും അവസാനം എത്തിയപ്പോഴേക്കും ഞാന്‍ ഉത്തരം എഴുതി മടുത്തിരുന്നു .അത് കൊണ്ട് തന്നെ മാഷിന്‍റെ ചോദ്യം അതിന്‍റെ ഗൌരവത്തില്‍ എടുക്കാനോ അദ്ദേഹം പ്രതീക്ഷിച്ച ഒരുത്തരം നല്‍കാനോ എനിക്ക് കഴിഞ്ഞില്ല .

    മാഷിനെ കുറിച്ച് ഒരു പാട് പേര്‍ അനുസ്മരണ പോസ്റ്റുകള്‍ എഴുതിയതിനാലും അദ്ധേഹത്തെ കുറിച്ച്  ഞാന്‍ കൂടുതല്‍ പറയുന്നില്ല .പരിചയപ്പെട്ടത് മുതല്‍ അദ്ദേഹത്തിനും എന്നെ വല്യ ഇഷ്ട്ടായിരുന്നു .അതിനു വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു .അദ്ധേഹത്തിനു ഖുര്‍ആന്‍ ഭയങ്കര ഇഷ്ട്ടമായിരുന്നു .ഇടയ്ക്കിടയ്ക്ക് അത് പറയുമായിരുന്നു അദ്ദേഹം.ഞാന്‍ ഒരു ഹാഫിസ്‌ അല്ലേ എന്ന് കരുതി അദ്ദേഹം എന്നോട് ഖുര്‍ആനിനെ കുറിച്ച് ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു.പക്ഷെ എന്‍റെ മലയാളം ഭാഷയുടെ പരിമിധി മൂലം 
പലപ്പോഴും എനിക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നില്ല .അദേഹത്തിന്റെ ഖുര്‍ആന്‍ അറിവുകള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.എന്തിനു സ്വന്തം ബ്ലോഗ്‌ പ്രൊഫൈലില്‍ വരെ അദ്ദേഹം ഫെവെരിറ്റ് ബുക്സ്‌ എന്നിടത്ത് ഖുര്‍ആന്‍ എന്ന് മാത്രമാണ് കൊടുത്തിരുന്നത്......!

   ഞങ്ങള്‍ തമ്മില്‍ അധികവും സംസാരിച്ചിരുന്നത് ഖുര്‍ആന്‍ വിഷയങ്ങള്‍ മാത്രമായിരുന്നു ...അദ്ദേഹം എന്ത് കൊണ്ടും ഒരു നല്ല മനുഷ്യനായിരുന്നു .ഒരു മാഷാണ് ,വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്‌ എന്നുള്ള ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സാധാരണക്കാരന്‍ ..അദ്ദേഹം നമ്മെ വിട്ടു പോയി എന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല.ഫേസ് ബുക്കില്‍ ഏതു സമയത്തും വാരാവുന്ന ഒരു ചാറ്റ് ബോക്സ്‌ ,ഫൈസു തിരക്കിലാണോ  എന്നുള്ള ഒരു ചോദ്യം,ഇതൊന്നും ഇനി ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ............. 


  മാഷിനെ കുറിച്ച് ബഷീര്‍ക്ക {വള്ളിക്കുന്ന് }എഴുതിയത് ..ബ്ലോഗര്‍ സുന്ദര്‍ രാജ് - ഇനി ഓര്‍മ മാത്രം

 ശ്രീജിത്ത് കൊണ്ടോട്ടി -പ്രിയ ബ്ലോഗ്ഗര്‍ സുന്ദര്‍ രാജ്‌ മാഷിനെ ഓര്‍ക്കുമ്പോള്‍... 


 ഖുര്‍ആനിനെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗ്രന്ഥം ആയി കണക്കാക്കുന്നത് എന്ത് കൊണ്ട് എന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഇങ്ങനെ ആയിരുന്നു .....

"മതം, മാര്‍ക്സിസം ,മനുഷ്യന്‍ ഇവയുടെ ആകര്‍ഷണവും വികര്‍ഷണവും പൊതുരംഗത്തു എന്‍റെ വിഷയങ്ങളായിരുന്നു. മാര്‍ക്സിസത്തിന്‍റെ
ചതുര കള്ളിയില്‍ മനുഷ്യനെയും മതങ്ങളെയും നിര്‍വചിക്കാന്‍ ബൈബിള്‍ (പഴയ നിയമം ), കുര്‍ ആന്‍ തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ ഏറെ പരതിയിട്ടുണ്ട്.
ആ വായന തികച്ചും ഉപരിപ്ലവമായിരുന്നു..എന്നാല്‍ കുര്‍ ആനിലെ അന്ന് വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിന്നീട് ഒരു നിയോഗം പോലെ വായിക്കാന്‍ ഇടയായപ്പോള്‍ ചില സൂക്തങ്ങള്‍ (ആയത്തുകള്‍ ) എന്‍റെ പൊള്ളുന്ന ജീവിതാവസ്ഥകളോട് സംവേദനം നടത്തുന്നതായി
തോന്നുകയും കുര്‍ ആന്‍റെ വിവിധ പരിഭാഷകള്‍, അനുബന്ധ ഗ്രന്ഥങ്ങള്‍,ചരിത്രം , സാമൂഹ്യ യാഥാ ര്‍ത്യങ്ങള്‍ എന്നിവ പരിശോധിക്കുന്നതിലേക്ക്
അതെന്നെ നയിക്കുകയും ചെയ്തു. അങ്ങിനെ ചെയ്തപ്പോള്‍ മനുഷ്യനെ മുന്നില്‍ നിര്‍ത്തി അവന്‍റെ ആത്മീയവും ഭൌതികവുമായ ചോദനകളെ താരതമ്യേന തൃപ്തികരമായി വിശകലനം ചെയ്യാന്‍ കുര്‍ ആന്‍ ശ്രമിക്കുകയും അവന്‍റെ മുന്നില്‍ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയുടെ പ്രാഗ് രൂപം അവതരിപ്പിക്കുകയും ചെയ്തു എന്നതാണ്
കുര്‍ ആനില്‍ ഞാന്‍ കണ്ട സവിശേഷ വാര്‍ത്ത. അത് കൊണ്ട് തന്നെ കുര്‍ ആന്‍ എനിക്കിഷ്ടപ്പെട്ട മഹത് ഗ്രന്ഥവുമായി.'.........!
   ബഷീര്‍ക്കാന്‍റെ വാക്കുകള്‍ കടമെടുക്കുന്നു....അദ്ദേഹത്തിന്റെ കുടുംബാംഗങങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹം പഠിപ്പിച്ച പ്രിയ വിദ്യാര്‍ഥികളുടെയും ദുഖത്തില്‍ പങ്കു ചേരുന്നു. രാജിന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ ബ്ലോഗ്‌ നമ്മോടോപ്പമുണ്ടാകും. ഒരു പിടി കണ്ണീര്‍ പൂക്കള്‍.. !

   

27 comments:

 1. അതെ അദ്ദേഹത്തിന്റെ വരികള്‍,അദ്ദേഹത്തിന്റെ ബോഗ് നമ്മോട് സംവദിച്ചു കൊണ്ടേയിരിക്കും. ആദരാഞ്ജലികള്‍

  ReplyDelete
 2. മാഷിന് ആദരാഞ്ജലികള്‍...
  നാളെ വലതു കയ്യില്‍ ഖുര്‍‌ആന്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ മാഷുമുണ്ടാകട്ടെ

  ReplyDelete
 3. ആദരാഞ്ജലികള്‍ ...................

  ReplyDelete
 4. ആദരാഞ്ജലികള്‍..

  ReplyDelete
 5. ആദരാഞ്ജലികള്‍....

  ReplyDelete
 6. ആദരാഞ്ജലികള്‍ ....

  ReplyDelete
 7. മാഷിനെ പറ്റിയുള്ള ഒരുപാട് പോസ്റ്റുകള്‍ വായിച്ചു. ഏവരുടേയും മനസ്സില്‍ ഇടം നേടിയ ആ മഹാ വ്യക്തിത്വത്തെ പരിചയപ്പെടാനാവാതെ പോയത് മഹാ നഷ്ടമായി കരുതുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥനകളോടെ.

  ReplyDelete
 8. ആദരാഞ്ജലികള്‍.......

  ReplyDelete
 9. സുന്ദര്‍ മാഷിന്‍റെ വേര്‍പ്പാട് ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. ഇവിടെയൊക്കെ തന്നെ അദ്ദേഹം ജീവിക്കുന്നുണ്ട് എന്നൊരു തോന്നല്‍. ഫേസ്‌ബുക്കിലെ ഓണ്‍ലൈന്‍ ചാറ്റ് ലിസ്റ്റില്‍ അദ്ധേഹത്തിന്റെ പേര് ഇനി ഒരിക്കലും തെളിഞ്ഞു വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...

  ReplyDelete
 10. അതെ ഖുറാനുമായുള്ള ബന്ധം അദ്ദേഹത്തെ ഫൈസുവുമായി അടുപ്പിച്ചതിൽ അത്ഭുതമില്ല...മാഷ് പോയി...

  ReplyDelete
 11. മാഷിന് ആദരാഞ്ജലികള്‍...

  ReplyDelete
 12. ഖുര്‍ആനെ സ്നേഹിച്ച ആ നല്ല വ്യക്തിത്തത്തെ കുറിച്ചറിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ മരണശേഷമാണ്.
  ആളില്ലാത്ത ആബ്ലോഗ് ഇതുവരെ പോയി നോക്കിയില്ല.
  മാഷേ അല്ലാഹു അനുഗ്രഹിക്കട്ടെ...

  ReplyDelete
 13. ഓർക്കാൻ നല്ല വശങ്ങൾ മാത്രം നമുക്കിടയിൽ ബാക്കിയാക്കി നമ്മുടെ ആരോ ഒക്കെ ആയി ചുരുങ്ങിയ കാലം ജീവിച്ച ആ മഹാത്മാവിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ...

  മേയ് അവസാനം നാട്ടിൽ വരുമ്പോൾ വിളിക്കാനായി നമ്പർ വാങ്ങി വെച്ചിരുന്നു ... നേരിൽ കാണാനും ആഗ്രഹിച്ചിരുന്നു ...

  അവയെല്ലാം ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രം ...

  പ്രാർഥനയോടെ ...

  ReplyDelete
 14. ആദരാഞ്ജലികള്‍ ...

  ReplyDelete
 15. ഇങ്ങനെയൊരു ബ്ലോഗ്ഗറെ ഇപ്പോഴാണ് അറിയുന്നത് പക്ഷെ അത് ഇങ്ങനെയൊരു നിമിഷതിലായി പോയി....ആദരാഞ്ജലികള്‍...

  ReplyDelete
 16. ആദരാഞ്ജലികള്‍

  ReplyDelete
 17. ഫൈസല്‍, അദ്ദേഹത്തിന്‍റെ ചര്‍ച്ചകളില്‍ ഖുര്‍ആന്‍ കയറിവരാരുള്ളത് യാദൃശ്ചികമല്ല....അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നു. പല കാരണങ്ങളാലും അദ്ദേഹം രഹസ്യമാക്കി വെച്ചു...ഞങ്ങള്‍ അദ്ദേഹവുമായി അടുത്ത കുറച്ച് പേര്‍ക്കേ അതറിയാമായിരുന്നുള്ളൂ.....

  muhammed thundiyil, Nadapuram
  muhammedpkv@gmail.com

  ReplyDelete
 18. ഫൈസല്‍, അദ്ദേഹത്തിന്‍റെ ചര്‍ച്ചകളില്‍ ഖുര്‍ആന്‍ കയറിവരാരുള്ളത് യാദൃശ്ചികമല്ല....അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നു. പല കാരണങ്ങളാലും അദ്ദേഹം രഹസ്യമാക്കി വെച്ചു...ഞങ്ങള്‍ അദ്ദേഹവുമായി അടുത്ത കുറച്ച് പേര്‍ക്കേ അതറിയാമായിരുന്നുള്ളൂ.....

  ReplyDelete
 19. മാഷിനെ പറ്റിയുള്ള ഒരുപാട് പോസ്റ്റുകള്‍ വായിച്ചു. ഏവരുടേയും മനസ്സില്‍ ഇടം നേടിയ ആ മഹാ വ്യക്തിത്വത്തെ പരിചയപ്പെടാനാവാതെ പോയത് മഹാ നഷ്ടമായി കരുതുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥനകളോടെ.

  ReplyDelete
 20. ആദരാഞ്ജലികള്‍ ..

  ReplyDelete
 21. എന്താ പറയാ... അദ്ദേഹം സത്യം അംഗീകരിച്ചിട്ടുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.

  ReplyDelete
 22. ആദരാഞ്ജലികള്‍ ..

  പോസ്റ്റുകള്‍ വായിച്ചു,ഏവരുടേയും മനസ്സില്‍
  ഇടം നേടിയ ആ മഹാ വ്യക്തിത്വത്തെ പരിചയപ്പെടാനാവാതെ പോയത് നഷ്ടമായി.
  പ്രാര്‍ഥനകളോടെ......
  നീ ആരെ സ്നേഹിച്ചുവോ ? അവരുടെ കൂടെയാണ് നാളെ പരലോകത്തും.(ന.വ)

  ReplyDelete
 23. മാഷെ ക്കുറിച്ചുള്ള ഒാര്‍മ്മകള്‍....
  http://mynadapuram.blogspot.com/2011/04/blog-post.html

  ReplyDelete