എനിക്ക് സത്യം പറഞ്ഞാല്‍ ഈ ബ്ലോഗ് എന്ന് പറഞ്ഞാല്‍ ഇതൊക്കെ എഴുതാനാണ്.എന്തിനാണ് ഇതൊക്കെ എഴുതി ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല .പക്ഷെ ഇതൊക്കെ അല്ലെ ഒരു രസം.എനിക്ക് തന്നെ ആലോചിക്കുമ്പോള്‍ അത്ഭുതവും ചിലപ്പോള്‍ ചിരിയും വരുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതാന്‍ ,എന്നിട്ട് അത് ആരെങ്കിലും വായിച്ചു ഡാ ഫൈസൂ ,ഇജ്ജ് ആളു പുലിയാടാ " എന്ന് പറയുന്നതു കേള്‍ക്കുക ഇതൊക്കെ അല്ലെ ഒരു രസം ..!{ഞാനാരാ മോന്‍ }
മുമ്പ് എഴുതിയ കുറെ "തുടരും" ഉണ്ട് എങ്കിലും അതൊന്നും തുടരാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു വിഷയം ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെയും അത് എഴുതാന്‍ എനിക്ക് കഴിയില്ല.എന്നാല്‍ ഒരു വിഷയം എഴുതി പൂര്‍ത്തിയാക്കാനും ചിലപ്പോ കഴിയില്ല.ബൂലോക മടിയന്‍ .അപ്പൊ പുതിയ പുതിയ വിഷയങ്ങള്‍ എഴുതാം.മനസ്സില്‍ തോന്നുന്നത് അപ്പൊ അങ്ങ് എഴുതുക,പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാതിരിക്കുക ഇതാണ് എന്‍റെ പോളിസി ....!
ഇത് ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ച ആണ് .എന്‍റെ കല്യാണം തീരുമാനിച്ച ശേഷം അതിന്‍റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഏതോ ഒരു താത്ത ഉമ്മാനോട് കല്യാണത്തിന് ചോറ് വെക്കുമ്പോള്‍ അതിലേക്കു ആവശ്യമായ സാധങ്ങള്‍ വിവരിച്ചു കൊടുത്തു.അതായത് ബിരിയാണി വെക്കാന്‍ വരുന്ന പണിക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ .കത്തിക്കാന്‍ വേണ്ടി ചെരട്ടയും വിറകും ഒക്കെ വേണം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ തറവാട്ടില്‍ പോയി ചാക്കില്‍ കെട്ടി കൊണ്ട് വരേണ്ട ചുമതല എന്‍റെ ചുമലില്‍ ആയി.അങ്ങിനെ അത് വരെ നാട്ടില്‍ ഹാഫിസ് എന്നും പറഞ്ഞു സമയാസമയം വെള്ള തുണിയും എടുത്തു പള്ളിയില്‍ പോകുക,വൈകുന്നേരം ആയാല്‍ ആരും കാണാതെ മലയില്‍ പോയി ഫുട്ബാള്‍ കളിക്കുക തുടങ്ങിയ വല്യ വല്യ കാര്യങ്ങള്‍ ചെയ്തു ദീസന്റ്റ് ആയി നടന്ന ഞാന്‍ ഒരു കള്ളി തുണിയും ടീഷര്‍ട്ടും ഉടുത്തു ചാക്കും തലയില്‍ വെച്ച് വെറും ഒരു ചുമട്ടുകാരനായി.അങ്ങിനെ ഒരു അഞ്ചാറ് തവണയായി തറവാട്ടിലെ സകല ചിരട്ടകളും വിറകുകളും പെറുക്കിയെടുത്തു എന്‍റെ വീട്ടില്‍ കൊണ്ടിട്ടു.ഓരോ പോക്കിനും വരവിനും ഇരുപതു രൂപയുടെ ഓരോ zeven up ബോട്ടിലും കൂടെ ഉണ്ടായിരുന്നു.സെവന്‍ അപ്പിന്റെ ബോട്ടിലുകളുടെ എണ്ണം കണ്ടു ഇടക്കെപ്പോഴോ പെങ്ങളുടെ വക ഒരു കമെന്റും .."ഇതിലും ഭേദം വല്ല പണിക്കാരെയും വിളിക്കുകയായിരുന്നു,അവര്‍ക്ക് പത്തോ അഞ്ഞൂറോ കൊടുത്താല്‍ മതിയായിരുന്നു".....!
അങ്ങിനെ സംഭവ ബഹുലമായ വിറകു കൊണ്ട് വരല്‍ കര്‍മത്തിന് ശേഷം തളര്‍ന്നു അവശനായി ഇരിക്കുന്ന എന്നെ നോക്കി ഉള്ളിലേക്ക് പോയ ആ പഴയ താത്ത വീണ്ടും ഉമ്മയോട് പറഞ്ഞു ."എടീ ഈ ചെരട്ടെ ഒയിച്ചാന്‍ "കാസറ്റ് " ഇന്‍ഡോ ഇബിടെ ?.{ഈ ചെരട്ടയില്‍ ഒഴിക്കാന്‍ കാസറ്റ്{മണ്ണെണ്ണ ആണെന്ന് തോന്നുന്നു } ഉണ്ടോ ഇവിടെ എന്നാണു ചോദ്യം }.
ഉമ്മ ;അള്ളാടീ ,ഇബിടെ കാസറ്റൊന്നും ഇല്ല...
താത്ത ;ഇന്നാ ഭേകം പോയി റേസന്‍ സാപ്പിന്നു മാങ്ങി ബെചോളി ,ഇന്നലെ കാസറ്റ് ബന്നീന്നു ആരോ പര്‍ഞ്ഞ് കേട്ട് ...ഇബിടെ റേസന്‍ കാര്‍ഡ് ഇല്ലേ ..
ഉമ്മ ഉടന്‍ തന്നെ എവിടെയോ കിടന്ന ഒരു ബുക്കും കയ്യില്‍ ഒരു കന്നാസും ആയി എന്‍റെ അടുക്കല്‍ വന്നിട്ട് " ന്റെ കുട്ടി മണ്ടി പോയി ആ റേഷന്‍ പീട്യെന്നു കുറച്ചു കാസറ്റ് മാങ്ങി കുണ്ടോന്നാണി ..മണ്ടി ചെല്ല് ,തീര്‍ന്നു പോകും.!.കാസറ്റ് എന്താ എന്നറിയാത്ത,റേഷന്‍ ഷാപ്പില്‍ ഇത് വരെ പോകാത്ത,അതെവിടെ എന്നറിയാത്ത എന്നോടാണ് ഉമ്മ യാതൊരു ദയയും ഇല്ലാതെ ഈ കല്‍പ്പിക്കുന്നത് ..
ഞാന്‍ ; അല്ലമ്മാ ..എന്താ ഈ കാസറ്റ് ...?
ഉമ്മ ;അതൊന്നും ജ്ജി അറിയണ്ടാ ..ഇജ്ജി പോയി ആ റേഷന്‍ കടയില്‍ പറഞ്ഞാ മതി.പൈസയും കൊടുക്ക് ,അവര് തരും ..
ഞാന്‍ ; അല്ല ഈ റേഷന്‍ പീട്യ എവിടെയാ ...?
ഉമ്മ ;അതാ അങ്ങാടിയില്‍ പോയി ആരോടെങ്കിലും ചോദിച്ചാല്‍ മതി .ഓല് കാണിച്ചു തരും ...
ഞാന്‍ ;എനിക്കറിയില്ല ..ഞാന്‍ പോവൂലാ ..വേറെ ആരെയെങ്കിലും പറഞ്ഞയച്ചാ പോരെ .?
ഉമ്മ ;ഇന്നാ ഞാന്‍ പോയി വാങ്ങി കൊണ്ട് വരാം ..അടുത്ത് നിന്ന പെങ്ങളോടു " ഡീ ന്‍റെ പര്‍ദ്ദ ഇങ്ങെടുത്താ ..ഞാന്‍ ആ റേഷന്‍ ഷാപ്പില്‍ പോയി കാസറ്റ് വാങ്ങി വരാം " ....!
ഞാന്‍ ;ഇന്നാ ഇങ്ങട്ട് തരി ..ഞാന്‍ തന്നെ പൊയ്ക്കോളാം ...
അങ്ങിനെ കാസറ്റ് എന്താ ,റേഷന്‍ കട എവിടെയാ എന്നറിയാത്ത ഞാന്‍ കന്നാസും റേഷന്‍ കാര്‍ഡും വാങ്ങി അങ്ങാടിയിലേക്ക് നടന്നു.ഇതിപ്പോ ഓപണ്‍ ആയി ചോദിക്കാനും പറ്റില്ല.ആരെങ്കിലും കേട്ടാല്‍ കളിയാക്കും ,അത് കൊണ്ട് റേഷന്‍ കട എവിടെ എന്നന്യേഷിക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു .അപ്പൊ അതാ വരുന്നു.ഒരു ചെറിയ കുട്ടി .തലയില്‍ ഒരു ചെറിയ ചാക്കുമുണ്ട് ,കയ്യില്‍ എന്‍റെ കയ്യില്‍ ഉള്ള പോലത്തെ റേഷന്‍ കാര്‍ഡും.മെല്ലെ അവന്‍റെ അടുത്ത് ചെന്നിട്ട് ..
അല്ല ,ജ്ജി എവിടുന്ന് വര്യാ ..?
അവന്‍ ആദ്യംഅവന്‍റെ കയ്യിലുള്ള റേഷന്‍ കാര്‍ഡിലേക്കും പിന്നെ എന്നെയും നോക്കി ..
റേഷന്‍ പീട്യെന്നു..
അവിടെ കാസറ്റ് ഉണ്ടോ ..?
ഇണ്ട് ..!
അല്ല ,സത്യത്തില്‍ ഈ റേഷന്‍ പീട്യ എവിടെയാ ..?
പയ്യന്‍ അന്തം വിട്ടു എന്നെ നോക്കി.അവന്‍റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ആയിരിക്കും ഒരുത്തന്‍ സ്വന്തം നാട്ടിലെ റേഷന്‍ കട അന്വേഷിക്കുന്നത് ..
അവന്‍ ചാക്ക് നിലത്ത് വെച്ച് കറക്റ്റ് സ്ഥലം പറഞ്ഞു തന്നു ..
അങ്ങിനെ ഞാന്‍ പയ്യന്‍ പറഞ്ഞ സ്ഥലത്തേക്ക് കന്നാസും കാര്‍ഡുമായി നടന്നു .അവിടെ എത്തിയപ്പോള്‍ എന്നെ പോലെ കുറെ പേര്‍ കാര്‍ഡും കന്നാസും കവറും ഒക്കെ ആയി ക്യൂ നില്‍ക്കുന്നു .ഞാനും പോയി ക്യൂ നിന്നു ..
തുടരും
ഇത് വായിക്കുന്നവരോട് ...ഈ കാസറ്റ് എന്ന് പറഞ്ഞാല്‍ മണ്ണെണ്ണ ആണോ ,എങ്കില്‍ അത് എന്തിനാ ഉപയോഗിക്കുന്നത് .?
.



