Saturday 12 November 2011

"കാസറ്റ് " ഉണ്ടോ കുറച്ചു എടുക്കാന്‍ ...!

      


           എനിക്ക് സത്യം പറഞ്ഞാല്‍ ഈ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ ഇതൊക്കെ എഴുതാനാണ്.എന്തിനാണ് ഇതൊക്കെ എഴുതി ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല .പക്ഷെ ഇതൊക്കെ അല്ലെ ഒരു രസം.എനിക്ക് തന്നെ ആലോചിക്കുമ്പോള്‍ അത്ഭുതവും ചിലപ്പോള്‍ ചിരിയും വരുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതാന്‍ ,എന്നിട്ട് അത് ആരെങ്കിലും വായിച്ചു ഡാ ഫൈസൂ ,ഇജ്ജ്‌ ആളു പുലിയാടാ " എന്ന് പറയുന്നതു കേള്‍ക്കുക ഇതൊക്കെ അല്ലെ ഒരു രസം ..!{ഞാനാരാ മോന്‍ }

    മുമ്പ്‌ എഴുതിയ കുറെ "തുടരും" ഉണ്ട് എങ്കിലും അതൊന്നും തുടരാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു വിഷയം ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെയും അത് എഴുതാന്‍ എനിക്ക് കഴിയില്ല.എന്നാല്‍ ഒരു വിഷയം എഴുതി പൂര്‍ത്തിയാക്കാനും ചിലപ്പോ കഴിയില്ല.ബൂലോക മടിയന്‍ .അപ്പൊ പുതിയ പുതിയ വിഷയങ്ങള്‍ എഴുതാം.മനസ്സില്‍ തോന്നുന്നത് അപ്പൊ അങ്ങ് എഴുതുക,പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതിരിക്കുക ഇതാണ് എന്‍റെ പോളിസി ....!

 
     ഇത് ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ച ആണ് .എന്‍റെ കല്യാണം തീരുമാനിച്ച ശേഷം അതിന്‍റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഏതോ ഒരു താത്ത ഉമ്മാനോട് കല്യാണത്തിന് ചോറ് വെക്കുമ്പോള്‍ അതിലേക്കു ആവശ്യമായ സാധങ്ങള്‍ വിവരിച്ചു കൊടുത്തു.അതായത് ബിരിയാണി വെക്കാന്‍ വരുന്ന പണിക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ .കത്തിക്കാന്‍ വേണ്ടി ചെരട്ടയും വിറകും ഒക്കെ വേണം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ തറവാട്ടില്‍ പോയി ചാക്കില്‍ കെട്ടി കൊണ്ട് വരേണ്ട ചുമതല എന്‍റെ ചുമലില്‍ ആയി.അങ്ങിനെ അത് വരെ നാട്ടില്‍ ഹാഫിസ്‌ എന്നും പറഞ്ഞു സമയാസമയം വെള്ള തുണിയും എടുത്തു പള്ളിയില്‍ പോകുക,വൈകുന്നേരം ആയാല്‍ ആരും കാണാതെ മലയില്‍ പോയി ഫുട്ബാള്‍ കളിക്കുക തുടങ്ങിയ വല്യ വല്യ കാര്യങ്ങള്‍ ചെയ്തു ദീസന്റ്റ്‌ ആയി നടന്ന ഞാന്‍ ഒരു കള്ളി തുണിയും ടീഷര്‍ട്ടും ഉടുത്തു ചാക്കും തലയില്‍ വെച്ച് വെറും ഒരു ചുമട്ടുകാരനായി.അങ്ങിനെ ഒരു അഞ്ചാറ് തവണയായി തറവാട്ടിലെ സകല ചിരട്ടകളും വിറകുകളും പെറുക്കിയെടുത്തു എന്‍റെ വീട്ടില്‍ കൊണ്ടിട്ടു.ഓരോ പോക്കിനും വരവിനും ഇരുപതു രൂപയുടെ ഓരോ zeven up ബോട്ടിലും കൂടെ ഉണ്ടായിരുന്നു.സെവന്‍ അപ്പിന്റെ ബോട്ടിലുകളുടെ എണ്ണം കണ്ടു ഇടക്കെപ്പോഴോ പെങ്ങളുടെ വക ഒരു കമെന്റും .."ഇതിലും ഭേദം വല്ല പണിക്കാരെയും വിളിക്കുകയായിരുന്നു,അവര്‍ക്ക് പത്തോ അഞ്ഞൂറോ കൊടുത്താല്‍ മതിയായിരുന്നു".....!

    അങ്ങിനെ സംഭവ ബഹുലമായ വിറകു കൊണ്ട് വരല്‍ കര്‍മത്തിന് ശേഷം തളര്‍ന്നു അവശനായി ഇരിക്കുന്ന എന്നെ നോക്കി ഉള്ളിലേക്ക് പോയ ആ പഴയ താത്ത വീണ്ടും ഉമ്മയോട് പറഞ്ഞു ."എടീ ഈ ചെരട്ടെ ഒയിച്ചാന്‍ "കാസറ്റ് " ഇന്‍ഡോ  ഇബിടെ ?.{ഈ ചെരട്ടയില്‍ ഒഴിക്കാന്‍ കാസറ്റ്{മണ്ണെണ്ണ ആണെന്ന് തോന്നുന്നു } ഉണ്ടോ ഇവിടെ എന്നാണു ചോദ്യം }.

ഉമ്മ ;അള്ളാടീ ,ഇബിടെ കാസറ്റൊന്നും ഇല്ല...

താത്ത ;ഇന്നാ ഭേകം പോയി റേസന്‍ സാപ്പിന്നു മാങ്ങി ബെചോളി ,ഇന്നലെ കാസറ്റ് ബന്നീന്നു ആരോ പര്‍ഞ്ഞ് കേട്ട് ...ഇബിടെ റേസന്‍ കാര്‍ഡ് ഇല്ലേ ..

  ഉമ്മ ഉടന്‍ തന്നെ എവിടെയോ കിടന്ന ഒരു ബുക്കും കയ്യില്‍ ഒരു കന്നാസും ആയി എന്‍റെ അടുക്കല്‍ വന്നിട്ട് " ന്റെ കുട്ടി മണ്ടി പോയി ആ റേഷന്‍ പീട്യെന്നു കുറച്ചു കാസറ്റ് മാങ്ങി കുണ്ടോന്നാണി ..മണ്ടി ചെല്ല് ,തീര്‍ന്നു പോകും.!.കാസറ്റ് എന്താ എന്നറിയാത്ത,റേഷന്‍ ഷാപ്പില്‍ ഇത് വരെ പോകാത്ത,അതെവിടെ എന്നറിയാത്ത എന്നോടാണ് ഉമ്മ യാതൊരു ദയയും ഇല്ലാതെ ഈ കല്‍പ്പിക്കുന്നത് ..
ഞാന്‍  ; അല്ലമ്മാ ..എന്താ ഈ കാസറ്റ് ...?
ഉമ്മ ;അതൊന്നും ജ്ജി അറിയണ്ടാ ..ഇജ്ജി പോയി ആ റേഷന്‍ കടയില്‍ പറഞ്ഞാ മതി.പൈസയും കൊടുക്ക്‌ ,അവര് തരും ..
ഞാന്‍  ; അല്ല ഈ റേഷന്‍ പീട്യ എവിടെയാ ...?
ഉമ്മ  ;അതാ അങ്ങാടിയില്‍ പോയി ആരോടെങ്കിലും ചോദിച്ചാല്‍ മതി .ഓല് കാണിച്ചു തരും ...
ഞാന്‍  ;എനിക്കറിയില്ല ..ഞാന്‍ പോവൂലാ ..വേറെ ആരെയെങ്കിലും പറഞ്ഞയച്ചാ പോരെ .?
ഉമ്മ  ;ഇന്നാ ഞാന്‍ പോയി വാങ്ങി കൊണ്ട് വരാം ..അടുത്ത് നിന്ന പെങ്ങളോടു " ഡീ ന്‍റെ പര്‍ദ്ദ ഇങ്ങെടുത്താ ..ഞാന്‍ ആ റേഷന്‍ ഷാപ്പില്‍ പോയി കാസറ്റ് വാങ്ങി വരാം " ....!
ഞാന്‍  ;ഇന്നാ ഇങ്ങട്ട് തരി ..ഞാന്‍ തന്നെ പൊയ്ക്കോളാം ...

   അങ്ങിനെ കാസറ്റ് എന്താ ,റേഷന്‍ കട എവിടെയാ എന്നറിയാത്ത ഞാന്‍ കന്നാസും റേഷന്‍ കാര്‍ഡും വാങ്ങി അങ്ങാടിയിലേക്ക് നടന്നു.ഇതിപ്പോ ഓപണ്‍ ആയി ചോദിക്കാനും പറ്റില്ല.ആരെങ്കിലും കേട്ടാല്‍ കളിയാക്കും ,അത് കൊണ്ട് റേഷന്‍ കട എവിടെ എന്നന്യേഷിക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു .അപ്പൊ അതാ വരുന്നു.ഒരു ചെറിയ കുട്ടി .തലയില്‍ ഒരു ചെറിയ ചാക്കുമുണ്ട് ,കയ്യില്‍ എന്‍റെ കയ്യില്‍ ഉള്ള പോലത്തെ റേഷന്‍ കാര്‍ഡും.മെല്ലെ അവന്‍റെ അടുത്ത് ചെന്നിട്ട് ..
അല്ല  ,ജ്ജി എവിടുന്ന് വര്യാ ..?
അവന്‍  ആദ്യംഅവന്‍റെ കയ്യിലുള്ള റേഷന്‍ കാര്‍ഡിലേക്കും പിന്നെ എന്നെയും നോക്കി ..
റേഷന്‍ പീട്യെന്നു..
അവിടെ കാസറ്റ് ഉണ്ടോ ..?
ഇണ്ട് ..!
അല്ല  ,സത്യത്തില്‍ ഈ റേഷന്‍ പീട്യ എവിടെയാ ..?
പയ്യന്‍ അന്തം വിട്ടു എന്നെ നോക്കി.അവന്‍റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ആയിരിക്കും ഒരുത്തന്‍ സ്വന്തം നാട്ടിലെ റേഷന്‍ കട അന്വേഷിക്കുന്നത് ..
അവന്‍ ചാക്ക് നിലത്ത് വെച്ച് കറക്റ്റ് സ്ഥലം പറഞ്ഞു തന്നു ..


അങ്ങിനെ ഞാന്‍ പയ്യന്‍ പറഞ്ഞ സ്ഥലത്തേക്ക് കന്നാസും കാര്‍ഡുമായി നടന്നു .അവിടെ എത്തിയപ്പോള്‍ എന്നെ പോലെ കുറെ പേര്‍ കാര്‍ഡും കന്നാസും കവറും ഒക്കെ ആയി ക്യൂ നില്‍ക്കുന്നു .ഞാനും പോയി ക്യൂ നിന്നു ..

                                                                                            തുടരും




ഇത് വായിക്കുന്നവരോട് ...ഈ കാസറ്റ് എന്ന് പറഞ്ഞാല്‍ മണ്ണെണ്ണ ആണോ ,എങ്കില്‍ അത് എന്തിനാ ഉപയോഗിക്കുന്നത് .?
.

38 comments:

  1. എന്റെ മൈസൂർ യാത്രാ പോസ്റ്റിട്ട് ജാലകത്തിലൂടെനോക്കിയപ്പോഴാണ് ഫൈസുക്കയും പുതിയ പോസ്റ്റ് കണ്ടത്.. ഏതായാലും തേങ്ങ ഞാൻ പൊട്ടിക്കട്ടെ.. ((((((((((0)))))))))

    ReplyDelete
  2. ഇതെങ്കിലും “തുടരുമോ” ഫൈസൂക്കാ? :)

    ReplyDelete
  3. ന്റെ പൈസൂ....ജ്ജ് മ്മളെ നാട്ടാരന്‍ തന്നേണോ...ന്‍ ക്കെന്താ കാസറ്റും ചിമ്മിണ്യോന്നും അറീലെ..ജ്ജ് മ്മളെ പൊരേക്ക് ബാ ഞാങ്കാട്ടിത്തരാം അന്ക്ക് കാസറ്റ്.......ഫൈസൂ കാസറ്റും തിരഞ്ഞുള്ള യാത്ര അത്യുഗ്രന്‍.

    ReplyDelete
  4. ജ്ജി കാസറ്റ് മാങ്ങിയോ..?
    ബേഗം പറയ് പഹയാ

    ReplyDelete
  5. ഇതും തുടരുമെന്നോ? ഹ ഹ. കാസെറ്റും കേസെറ്റും.. ഏതാണാവോ ഷാപ്പില്‍ ഉള്ളത്.

    ReplyDelete
  6. ഫായിസ് മോന്‍ ആരാ മോന്, എന്റെ ഫയിസൂ ജെ ആ കാസരട്ട് (മണ്ണെണ്ണ) വേഗം വാങ്ങി കഥ തുടര്‍ന്നാ. ഇതു ഒരു മാതിരി സീരിയല്‍ പോലെ ടെന്‍ഷന്‍ അടുപ്പിച്ചു നിര്‍ത്താതെ....
    ആശംസകള്‍..

    ReplyDelete
  7. എളയോടന്‍ ,ചെറുവാടി ,മുസ്തഫ ,ശുകൂര്‍ ...വന്നതിനും കമെന്റിയതിനും നന്ദി ....!

    ReplyDelete
  8. എനിക്കറിയൂല..

    ReplyDelete
  9. കാസറ്റ് എന്ന് പറഞ്ഞാല്‍ മണ്ണെണ്ണ ..ഇനി മറക്കരുത് ...

    ReplyDelete
  10. ഇതെങ്കിലും തുടര്‍ന്നില്ലെങ്കില്‍ ഫൈസു മാങ്ങി കൊണ്ടേര്ണ കാസറ്റ് ഒയിച്ച് അന്റെ ബ്ലോഗ് ഞമ്മള് കത്തിക്കും... നോക്കിക്കോ...

    ReplyDelete
  11. കുറെ ആയി ക്യൂ നില്‍ക്കുന്നു,തിരിച്ച് മടങ്ങുന്ന മട്ടില്ലല്ലെ..
    ഇതെങ്കിലും തുടര്‍ന്നില്ലെങ്കില്‍.....തിരിച്ചിലാൻ പറഞ്ഞ :D

    ReplyDelete
  12. ഇജ്ജ് തുടലിൽ കെട്ടിയിട്ടപോലെ ഇമ്മളെയൊക്കെ ഈ തുടരനിൽ കെട്ടിയിടുകയാണല്ലോ ഫൈസൂ

    ReplyDelete
  13. ഞമ്മളെ നാട് പറയിപ്പിക്കല്ലേ മോനേ..
    കാസറ്റ്‌ അല്ല. കാസര്‍ട്ട്.. കാസര്‍ട്ട്
    (ഇങ്ങനെ തുടരനില്‍ നിര്‍ത്യാല്‍ അന്നെ ആള്‍ക്കാര്‍ കാസര്‍ട്ട് ഒഴിച്ച് കത്തിക്കും)

    ReplyDelete
  14. ഉമ്മച്ചിക്ക് ഞാന്‍ ജയ് വിളിക്കുന്നു

    ReplyDelete
  15. അല്ല എന്താ ഈ കാസറ്റ്.ഈ കോണ്ടസ്സാ കോണ്ടസ്സാ എന്നു പറയുന്നതുപോലെ വല്ലതുമാണോ...

    ReplyDelete
  16. ഫൈസു. ഇതു വായിച്ചപ്പോള്‍ ഒരു സംഭവം ഓര്‍മ്മ വരുന്നു. ഒരു സല്ക്കാരത്തിനു വെപ്പുകാരന്‍ തന്ന ലിസ്റ്റില്‍ പറഞ്ഞത് എല്ലാം വാങ്ങി. എന്നാല്‍ മണ്ണെണ്ണ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ കരുതിയത്‌ അയാള്‍ അതു തെറ്റി എഴുതിപ്പോയതാണ് എന്നാണു. ഒടുവില്‍ മണ്ണെണ്ണയില്ലാതെ സംഗതി നടക്കില്ല എന്നായി അയാള്‍. ഈ മണ്ണെണ്ണ അത്ര നിസ്സാര സംഭവം അല്ല അല്ലേ ഫൈസു.

    ReplyDelete
  17. അപ്പോ റേഷൻ കടേന്ന് ആ സാധനം കിട്ടിയില്ല അല്ലേ?

    ReplyDelete
  18. മണ്ണെണ്ണയ്ക്ക് ഇങ്ങനേം ഒരു പേരുണ്ടോ !! :)

    ReplyDelete
  19. കൊള്ളാം. പുളുവാണേലും കേള്‍ക്കാന്‍ രസമുണ്ട്.

    ReplyDelete
  20. എന്റീശ്വരാ! 'ബിവറേജസി'ന്റെ നേരെയെങ്ങാനുമാണോ ആ ചെക്കന്‍ ഈ ശുദ്ധന്‍ ഹാഫിസിനെ ചൂണ്ടിവിട്ടത് ! ഒന്നു വേഗം 'തുടരൂ' ഫൈസൂ...

    പിന്ന, ഇത്തിരി നാറ്റണ്ടങ്കിലും അതും കത്തും.....

    ReplyDelete
  21. കാസറ്റല്ല ഫൈസ്വോ..കാസര്‍ട്ട് ന്നല്ലേ പറഞ്ഞത്‌.

    ഉമ്മാനെപ്പോലെ ഞാനും പര്‍ദയിടാനോരുങ്ങി ഇതുപോലെ അനുസരിപ്പിക്കാറുണ്ട് കേട്ടോ.

    എന്തായാലും പതിവുപോലെ ഇതും തുടരാതെ മുങ്ങരുത്‌.കാസര്‍ട്ട് എല്ലാരുടെ അടുത്തും ഉണ്ട്.
    മറക്കണ്ട,

    ReplyDelete
  22. പ്രിയപ്പെട്ട ഫൈസു,
    ഇങ്ങിനെ മണവാളനെ ഇട്ടു കഷ്ടപ്പെടുതാമോ?ഇതെന്തോന്ന്,കാസറ്റ്?
    പോസ്റ്റ്‌ മുഴുവനാക്കു! രസച്ചരട് മുറിക്കാതെ.......
    സസ്നേഹം,
    അനു

    ReplyDelete
  23. ഫൈസൂ.....നമ്മള്‍ ഇത് വഴി ആദ്യം.....ഇഷ്ടായി എഴുത്ത്.....കോഴിക്കോട് കിട്ടുമായിരുന്നു പണ്ട് കാസര്‍ ട്ട് .....ഇപ്പോള്‍ മണ്ണെണ്ണയായി....നമ്മുടെ സായിപ്പിന്റെ കരോസിന്‍ അല്ലെ ഈ കാസിറ്റ് ആയതു...കാസ്ട്രോള്‍ എന്നതും കൂട്ടി വായിക്കാം എന്ന് തോന്നുന്നു....
    ആശംസകള്‍ ......
    [എന്റെ മുറ്റത്തേക്കു സ്വാഗതം ]

    ReplyDelete
  24. എന്റെ കൃഷ്ണ എങ്ങനെയും പറയുമോ മണ്ണെണ്ണക്ക് .. കൊള്ളാലോ

    ReplyDelete
  25. ഫൈസ്വോ....അപ്പം ഇങ്ങളെ നാട്ടില് റേഷന്‍ പീട്യയ്ക്ക് ടേപ്പ്‌ റിക്കാര്‍ഡര്‍ എന്നായിരിക്കും പറയ ഇല്ലേ.....

    ReplyDelete
  26. അസീസിന്റെ കമന്റ് ചിരിപ്പിച്ചു. :)

    ReplyDelete
  27. അപ്പോള്‍ മുടങ്ങി കിടക്കാന്‍ ഉള്ള തുടരും പോസ്റ്റ്
    പിന്നെ ഫൈസൂ മണ്ണെണ്ണ കൊണ്ട് ജൂസടിച്ചു കുടിക്കാം കേട്ടോ അതിന ല്ലേ നമ്മള്‍ അത് റേഷന്‍ കടയില്‍ നിന്ന് വാങ്ങി കൊണ്ട് വരുന്നത്

    ReplyDelete
  28. ഇതാ പറഞ്ഞിരിക്കുന്നു

    "ഡാ ഫൈസൂ, ജ്ജ് ആളു പുലിയാടാ..."

    ഇനി ബാക്കി കൂടി പറഞ്ഞു തരൂ...

    എന്തായാലും നന്നായി എഴുതിയിരിക്കുന്നു.
    ആശംസകള്‍!

    ReplyDelete
  29. കല്യാണം വരുന്നതിനു മുന്‍പ് ഇത്ര കഷ്ടപ്പാട്....ഇനി എത്ര കഷ്ടപ്പെടാനിരിക്കുന്നു....( ഹി ഹി ചുമ്മാ പറഞ്ഞതാ ട്ടോ... ആനക്കും കുടുംബത്തിനും പടച്ചോന്‍ നല്ല ജീവിതം തരട്ടെ....) റേഷന്‍ കടയില്‍ ക്യൂ നിന്ന് കാസര്റ്റെണ്ണ വാങ്ങി മടങ്ങുമ്പോള്‍ പച്ചരി വന്നിട്ടുണ്ടോന്നു കൂടി നോക്കണേ..... ന്റെമ്മീം പര്ധയിടാന്‍ പോയിട്ടുണ്ട്...

    പോസ്റ്റ്‌ വളരെ ഇഷ്ടമായി ട്ടാ....റേഷന്‍ കാര്‍ഡ്‌ എടുക്കാന്‍ മറന്നാലും പോസ്റ്റ്‌ തുടരാന്‍ മറക്കരുതേ.... ആശംസകളോടെ....

    ReplyDelete
  30. കാസറ്റ് എന്നു പറഞ്ഞാൽ മണ്ണെണ്ണ അപ്പോൾ സി ഡി എന്നു പറഞ്ഞാൽ പെട്രോൾ ആയിരിക്കുമോ?.... ചെലരുടെ നാട്ടില് വെളിച്ചെണ്ണയിൽ ചേർക്കാനാണത്രെ ഈ സാധനത്തിന്റെ ഉപയോഗം ഉള്ളത്..ഏതൊ വൈദ്യര് ഏതൊ ചാനലിൽ അങ്ങിനെ പറയ്കയിണ്ടായി.. കൊമ്പന്റെ നാട്ടിൽ മണ്ണെണ്ണ ജൂസടിച്ചു കുടിക്കുന്നതിനാൽ ഗവർമെന്റ് 2 ലിറ്ററേ ഇപ്പോ കൊടുക്കുന്നുള്ളൂ എന്നാ കേട്ടത്..ഗവർമെന്റിനു അങ്ങിനെ ഒഴിച്ചൊഴിച്ചു കുടിക്കാൻ കൊടുത്താൽ മൊതലാവൂലത്രെ..!.. ആശം സകൾ

    ReplyDelete
  31. " മുമ്പ്‌ എഴുതിയ കുറെ "തുടരും" ഉണ്ട് എങ്കിലും അതൊന്നും തുടരാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു വിഷയം ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെയും അത് എഴുതാന്‍ എനിക്ക് കഴിയില്ല.എന്നാല്‍ ഒരു വിഷയം എഴുതി പൂര്‍ത്തിയാക്കാനും ചിലപ്പോ കഴിയില്ല."

    അപ്പോ നമ്മൾ ഒരേ തൂവല്പക്ഷികൾ തന്നെ.......കാസറ്റിനെ കുറിച്ച് എനിക്ക് ഒരു പിടിയുമില്ല മാഷേ....
    നന്നായി എഴുതിയിരിക്കുന്നു !!!

    ReplyDelete
  32. രസകരമായിട്ടുണ്ട് ഫൈസ് .തുടരും എന്ന് പറഞ്ഞില്ലെങ്കിലും എഴുത്ത് തുടരുക .ആശംസകള്‍ ...

    ReplyDelete
  33. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും കുറച്ചു കാസറ്റ് അയച്ചു തരുന്നതായിരിക്കും ...

    ReplyDelete
  34. കാസറ്റ് , "മണ്ണെണ്ണ ആണെന്ന് വരികള്‍ക്കിടയില്‍ സംശയിച്ചത് നന്നായി.....ഇല്ലെങ്കില്‍ അതെന്താണെന്ന് ചിന്തിച് സമയം പോയെന്നെ......

    ReplyDelete
  35. ഫൈസൂ,

    സി ഡി യും USB യും ഒക്കെ ഒരുപാടായ ഇക്കാലത്ത്‌ കാസറ്റ്‌ ഒഴിച്ച്‌ ചിരട്ട കത്തിച്ചുകൂടായ്കയില്ല.

    എഴുത്ത്‌ സരസമായിടുണ്ട്‌.... ആശംസകള്‍

    ReplyDelete
  36. കാസറ്റ് കൊള്ളാലോ... രസകരമായി എഴുതി ,,, കല്യാണം കഴിക്കണമെങ്കില്‍ എന്തൊക്കെ സഹിക്കണം.. ഇതൊക്കെ ഒരു തുടക്കം മാത്രമല്ലേ ഇക്കാ ..

    ReplyDelete
  37. മണ്ണെണ്ണയ്ക്ക് കാസറ്റ് എന്നും പഠയ്വോ?

    എന്നോട് അമ്മയെങ്ങാനും തീ കത്തിയ്ക്കാന്‍ കാസറ്റ് വാങ്ങി വരാന്‍ പറഞ്ഞാല്‍ ഞാന്) പ്രശ്നമുണ്ടാക്കിയേനെ. പാട്ട് കേള്‍ക്കുന്ന കാസറ്റ് കൊണ്ട് തീ കത്തിയ്ക്കാനോ എന്നോര്‍ത്ത്.

    [പണ്ട് കഷ്ടപ്പെട്ട് കിട്ടുന്ന പൈസ മുഴുവനും കൂട്ടി വച്ചിട്ടാണ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ കാസറ്റ് വാങ്ങാറുള്ളത്.]

    എന്തായാലും കാര്യങ്ങള്‍ ഭംഗിയായോ... അതു പറ... :)

    ReplyDelete
  38. നേരം വൈകിയതിനു ക്ഷമിക്കുമല്ലോ...

    ഞാൻ ആദ്യം വിചാരിച്ചു ആരുടെ കാസ്റ്റാണോ അവോ എന്ന്, വല്ല ഖുരാൻ കാസ്റ്റ് കൂട്ടികൾക്ക് പഠിപ്പിക്കുവാൻ കൊടുക്കുകയാണോ എന്നാ തലക്കെട്ട് കണ്ടപ്പോൾ കരുതിയത്..

    എന്തായാലും മണ്ണെണ വാങ്ങി അടുപ്പ് കത്തി അല്ലേ...

    ReplyDelete