അങ്ങിനെ അതി ഗംഭീരമായ പന്തലും സ്റ്റേജും ഒക്കെ റെഡിയായി ..അത് വരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഞാന്‍ ആണ് ഇപ്പോള്‍ അവിടെ മൊത്തം നോക്കുന്നത്.ബുദ്ധിയും പക്വതയും വെച്ച് നോക്കുകയാണ് എങ്കില്‍ നഴ്സറി കുട്ടികളുടെ കൂടെ പാട്ടിനും ഡാന്‍സിനും പേര് കൊടുക്കേണ്ട ഇനം ആണെങ്കിലും കൂട്ടത്തില്‍ ഇത്തിരി തടിയും വണ്ണവും പിന്നെ താടിയും ഉള്ളത് എനിക്ക് മാത്രമായത് കൊണ്ട് ഞാന്‍ ആയി കാരണവര്‍ ..ഓരോരുത്തര് വന്നു അത് അങ്ങിനെ അല്ലേ ,ഇത് ഇവിടെ വെച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചു എന്നെ ആകാശത്തോളം പൊക്കി വെക്കുകയും ചെയ്തു.അങ്ങിനെ പയ്യന്മാര്ക്ക് ഇതൊക്കെ ചെയ്തു നല്ല പരിചയം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഒക്കെ ഏകദേശം ശരിയായി.കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു അംഗനവാടി ടീച്ചറും അരി വെക്കുന്ന ടീച്ചറും കൂടി.പരിപാടി ഒന്ന് സെറ്റ് ചെയ്യണമത്രെ.അതായത് സ്വാഗതം ആര് പറയും,നന്ദി ആരു പ്രകടിപ്പിക്കും എന്നൊക്കെ.പയ്യന്മാരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ എന്നെ ചൂണ്ടി കാണിച്ചു.ഞാനാണല്ലോ ആപ്പീസര്‍ .ഉടനെ അവര്‍ കടലാസും പെന്നും ആയി എന്റെ അടുത്ത്.കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
അവസാനം ആ ടീച്ചര്‍മാരേയും പിന്നെ മമ്മുണ്ണി ഹാജിയുടെ കൂടെ വന്ന ഒരു മാഷിനേയും പിന്നെ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീനയും മോളുടെ പരിപാടി കാണാന്‍ വന്ന ബാപ്പുട്ടിയെയും സ്വാഗതവും നന്ദിയും ഒക്കെ ഏല്‍പ്പിച്ചു.കൂട്ടത്തില്‍ ആ ടീച്ചറാണ് പറഞ്ഞത് സ്വാഗതം പറയാന്‍ വിളിക്കേണ്ടത് അംഗനവാടി വെല്‍ഫയര്‍ ഭാരവാഹികള്‍ എന്ന നിലക്കാണ് എന്ന് .അങ്ങനെ എന്നെ അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റിയില്‍ എടുത്തു.പിന്നെ മമ്മുണ്ണി ഹാജി അധ്യക്ഷന്‍ ,ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് {പേര് ഓര്‍മയില്ല.ഒരു വനിതാ പ്രസിഡന്റ് ആയിരുന്നു } ഒക്കെ അങ്ങ് തീരുമാനിച്ചു.പിന്നെ കുട്ടികളുടെ പ്രകടനം വിലയിരുത്താനും മാര്‍ക്കിടാനും ഒക്കെ ജഡ്ജി വേണം എന്നായി.
അവസാനം അതും എന്റെ തലയില്‍ തന്നെ.എന്നെ ജഡ്ജി ആക്കാന്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു.കൂട്ടത്തില്‍ ഉള്ള എല്ലാവരുടെയും മക്കളോ അനിയന്മാരോ ഒക്കെ മത്സരത്തിനുണ്ട്.എനിക്ക് അങ്ങിനെ ഒരു പ്രശ്നവുമില്ല.കാരണം നാട്ടിലെ ഒറ്റ പിള്ളേരെയും {എന്റെ കുടുംബത്തിലെ തന്നെ }എനിക്കറിയില്ല.നമ്മള് അങ്ങ് മദീനയില്‍ അല്ലിയോ.പോരാത്തതിന് ഈ പരിപാടിക്ക് ജഡ്ജ് ചെയ്യാന്‍ ഇവനൊക്കെ മതി എന്ന ആക്കലും...അങ്ങിനെ ഏകദേശം എല്ലാ പരിപാടികളും നല്ല ഉഷാറായി തന്നെ നടന്നു.ഇടക്ക് വലിച്ചു കെട്ടിയ പന്തല്‍ കയര്‍ ഒന്ന് പൊട്ടി എങ്കിലും വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.
ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ ..തിരക്കിനിടയില്‍ മൊബൈലില്‍ എടുത്തത്..
ആദ്യം വന്നു മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ച കാണികള്‍.പിന്നില്‍ സ്വാഗതം ആര് പറയും നന്ദി ആര് പറയും എന്ന കൂലങ്കുഷിതമായ{ഇങ്ങനെ ഒരു വാക്ക് മലയാളത്തില്‍ ഉള്ളതായി ആര്‍ക്കെങ്കിലും അറിയുമോ }ചര്‍ച്ച... |
പരിപാടി ഷൂട്ട് ചെയ്യാന്‍ എത്തിയ "ബിബിസി" ലേഖകന്‍ |
കഴിഞ്ഞല്ലോ. സമാധാനം.
ReplyDeleteആ കുട്ടികളെ ഓര്‍ത്തു വെറുതെ വിടുന്നു.
ആ ടീച്ചറോട് എന്താ പറഞ്ഞെ..? പക്ഷെ കല്യാണം കഴിച്ചാലെങ്കിലും നീ നന്നാവുമെന്ന് പ്രതീക്ഷിച്ചു. എബടെ..?
ന്നാലും മൂന്നാം ഭാഗമാണ് നന്നായത് .
amganavaadele teechare...
ReplyDeleteഏതാണെങ്കിലും ഇതെങ്കിലും നീ പൂര്തീകരിച്ചല്ലോ
ReplyDeletegollaam........
ReplyDeleteഹാവൂ.. ഫുള്‍സ്റ്റോപ്പ് കണ്ടു.. സമാധാനായി.. :)
ReplyDeleteഅംഗനവാടി കഴിഞ്ഞു... അടുത്ത കൊല്ലം എൽകേജീല്...!!
ReplyDeleteകല്യാനം കഴിഞ്ഞത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റല്ലാ പ്രാധാനമന്ത്രി ആയാല്പോലും വനിതകളുടെ പേര്
ReplyDeleteഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്. അല്ലേ?
"കൂലങ്കഷായം" ആക്കൂ അങ്ങനെ നമ്മള് ഇറ്റക്കിടക്ക് പ്രയോഗിക്കാറുണ്ട്.
എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. വളരെ ലളീതമായി ഒട്ടും കൂലങ്കഷായം വയ്ക്കാത്ത് ഈ എഴുത്ത്.
ഫോട്ടംസും അടിക്കുറിപ്പും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നില്ല.
(അതിനും കൂടിച്ചേര്‍ത്താണ് ഇഷ്ടയെന്ന് പറഞ്ഞത്!!)
ഇതെങ്കിലും മുഴുവനാക്കിയല്ലോ..
ReplyDeleteഅതുമതി.
നല്ലരസായിട്ടെഴുതി.
ഫോട്ടോസോക്കെ നല്ല ഗ്ലാമറുണ്ട്,കേട്ടോ.
നാട്ടിന്‍പുറത്തിന്റെ നിഷ്ക്കളങ്കത പോസ്ട്ടിലുടനീളം കണ്ടു.ആശംസകള്‍.
അംഗനവാടി കലക്കി ഫൈസൂ.കുരുന്നുകളുടെ ചിത്രങ്ങളും.പിന്നെ 'ഹാഫിളി'ന് ഇതൊന്നും പറ്റില്ലെന്നുണ്ടോ ?
ReplyDeleteഫൈസു ..പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ തോന്നി ഒരു അംഗന്‍വാടി പ്രോഗ്രാം എന്തോന്ന് ഇത്രയധികം പറയാന്‍ എന്ന് ..പക്ഷെ ഫോട്ടോകള്‍ക്ക് താഴെയുള്ള അടിക്കുറിപ്പ് വായിച്ചു ഒരു പാട് ചിരിച്ചു ..വമ്പിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും വന്ന നിയമപാലകരെ ക്കൂടി ഫോട്ടോയില്‍ ഉള്‍പ്പെടുത്താമായിരുന്നു ,,,രസകരമായ അവതരണം!!!
ReplyDeleteഇടക്ക് വലിച്ചു കെട്ടിയ പന്തല്‍ കയര്‍ ഒന്ന് പൊട്ടി എങ്കിലും വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.
ReplyDeleteഇതിലപ്പുറം ഇനി എന്തുണ്ടാവാന്‍ ............
സന്തോഷ് പണ്ഠിറ്റിന്റെ ആളാണല്ലെ...?
ReplyDeleteഎഴുത്തും ചിത്രവും ഉഷ്ഷാറായി.
ReplyDeleteപാരഗ്രാഫ് ആക്കിയിരുന്നെങ്കില്‍ വായിക്കാന്‍ അല്പം എളുപ്പമായേനെ.
നന്നായി. ആശംസകള്‍.
vaarshikam podipodikkatte.............. aashamsakal..............
ReplyDeleteDear Faisu,
ReplyDeleteReally interesting....enjoyed the photographs more than the write up!Kids are sooooo cute.Please see that they are given chairs.
Sasneham,
Anu
ആ കാലിങ്ങാട്ട് പൊക്കിക്കാണിച്ചാളീ ...ഒന്നു തൊട്ടു തൊഴാനാ... കുനിയാംവയ്യാഞ്ഞട്ടാ..
ReplyDeletePLS VISIT MY BLOG AND SUPPORT A SERIOUS ISSUE.......
ReplyDeleteഹവൂ.. ഒന്ന് പൂർത്തീകരിച്ച് കിട്ടി.. ഹഹ വായിക്കാൻ നല്ല രസമുണ്ടായിരുന്നു ഫോട്ടോകളും സൂപ്പർ
ReplyDeleteഅംഗൻ വാടി ടീച്ചറെ എന്ന പാട്ടുണ്ടായിരുന്നോ?
ReplyDeleteഏതായാലും ബഹുമാനപ്പെട്ട ഫൈസുവിന്റെ നേതൃത്വത്തിൽ സംഭവം ഉശാറായിയല്ലെ.. ആശംസകൾ
എഴുത്ത് രസകരമാവുന്നുണ്ട് കേട്ടോ..ആശംസകൾ..
ReplyDeleteഫൈസൂ.. ഇത് എവിടെയാ ഈ കാട്ടുമുക്ക്...
ReplyDelete"ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ"
ഓമാനൂരില്‍ വേറെയും ഉണ്ട് ബ്ലോഗര്‍മാര്‍.. അവര്‍ ഇതൊന്നും വായിക്കേണ്ട.. :)
"ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ" :)
ReplyDelete"..പിന്നില്‍ നില്ക്കുന്ന സ്ത്രീകളെ ആരും നോക്കരുത്.മുന്നില്‍ ഇരുന്നു ചിരിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുക .!.."
ReplyDeleteഇങ്ങനെ ഒരു കമന്റ് കണ്ടതുകൊണ്ടു മാത്രം (തെറ്റിദ്ധരിക്കരുത്.!) ഫോട്ടോ zoom ചെയ്തു നോക്കി. പക്ഷെ ഒന്നും വ്യക്തമായി കാണുന്നില്ലല്ലോ ഫൈസൂ.
പോസ്റ്റും ചിത്രങ്ങളും ഇഷ്ടപ്പെട്ടു....
wery good
ReplyDelete"ബുദ്ധിയും പക്വതയും വെച്ച് നോക്കുകയാണ് എങ്കില്‍ നഴ്സറി കുട്ടികളുടെ കൂടെ പാട്ടിനും ഡാന്‍സിനും പേര് കൊടുക്കേണ്ട ഇനം ആണെങ്കിലും കൂട്ടത്തില്‍ ഇത്തിരി തടിയും വണ്ണവും പിന്നെ താടിയും ഉള്ളത് എനിക്ക് മാത്രമായത് കൊണ്ട് ഞാന്‍ ആയി കാരണവര്‍ ............" രസികന്‍ പോസ്റ്റ് ..വായിച്ച് ചിരിച്ചു..
ReplyDeleteകമന്റുകളും സൂപ്പര്‍...ഫൈസല്‍ ബാബു പറഞ്ഞത് പോലെ കാണികളെ നിയന്ത്രിക്കുന്നോരുടെ പടത്തിന്റെ കുറവുണ്ട്..
നടത്തുന്നതും സമ്മാനം പ്രഖ്യാപിക്കുന്നതും ഒരാള്‍ തന്നെ അല്ലെ..?
ReplyDeleteചിത്രങ്ങള്‍ക്ക് നല്ല നിറം.
രസായി.
ങ്ങള് ആളൊരു പുലി തന്നെ , വെറും പുലിയല്ല കെട്ടാ...ഒരു സിംഹം .
ReplyDeleteaashamsakal.... blogil puthiya post..... ELLAAM NAMUKKARIYAAM, PAKSHE...... vayikkane.......
ReplyDeleteഇവന് ജീവനോടെയുണ്ടോ..?
ReplyDeleteവൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തി സുപ്രസിദ്ധ ബ്ലോഗർ ...ഹാ ഹാ ഹാാ.സെൽഫി മാമനു പഠിക്കുവാ???
ReplyDelete