Monday 21 November 2011

ചുമ്മാ നോക്കി നില്‍ക്കാതെ വലിച്ചു കെട്ടെടാ ...!


കഴിഞ്ഞ പോസ്റ്റിന്‍റെ ബാക്കി .
    അങ്ങിനെ ക്യൂ നിന്ന് എന്‍റെ ഊഴം വന്നപ്പോള്‍ കാസറ്റും{കാസര്ട്ടു ,മണ്ണെണ്ണ}വാങ്ങി വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങി...! {തെറി പറയരുത്.}

    
    ഇനി അടുത്ത കഥ ആരംഭിക്കാന്‍ പോവുകയാണ്.അതായത് ചുമ്മാ ഇരുന്ന ഒരുത്തന്‍ കേറി അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റി{അതെന്താ സാധനം എന്ന് അദ്ധേഹത്തിനു ഇപ്പോഴും അറിയില്ല}യുടെ രക്ഷാധികാരി ആയ കഥ.അപ്പൊ തുടങ്ങാം ല്ലേ.

    ന്നും പതിവ് പോലെ ഒരു സാധാരണ ദിവസം ആയിരുന്നു.സുബഹി നിസ്ക്കാരം കഴിഞ്ഞു ഉപ്പ പോയി എന്നുറപ്പ് വരുത്തിയതിനു ശേഷം നേരെ പുതപ്പിനടിയില്‍ കയറുകയും കുറച്ചു കഴിഞ്ഞു ഉമ്മ ഉണ്ടാക്കുന്ന ദോശയുടെ മണം മൂക്കിലടിച്ചപ്പോള്‍ പതുക്കെ എണീല്‍ക്കുകയും ചെയ്തു.ബ്രഷും പേസ്റ്റും എടുത്തു നേരെ കുളത്തില്‍ പോയി തൊള്ളയും മോറും{ചില സ്ഥലങ്ങളില്‍ ഇതിനു വായയും മുഖവും എന്നും പറയും}കഴുകി നേരെ അടുക്കളയിലേക്കു നടന്നു.സ്ഥിരം കസ്റ്റമര്‍ ആയത് കൊണ്ട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യേണ്ടി വന്നില്ല.മുമ്പ്‌ വല്യുപ്പ ചായ കുടിച്ചിരുന്ന വലിയ കുത്തിഞ്ഞാണം{ഇതിനു ഇനി മലയാളത്തില്‍ എന്താണാവോ പറയുക.ഏതായാലും മൂന്നു ഗ്ലാസില്‍ കൊള്ളുന്ന ചായ അതില്‍ കൊള്ളും}നിറയെ ചായയും ഉമ്മാക്ക് രണ്ടെണ്ണം എടുത്തു വെച്ച്{അതും അവസാനം ഇങ്ങു പോരും} ബാക്കി ദോശയും തലേന്നത്തെ മീന്‍ കറി ചൂടാക്കിയതും മുമ്പില്‍ വന്നു.


   ങ്ങിനെ രാവിലെ തന്നെ ചെറുപ്പത്തില്‍ ദോശയും പുട്ടും ഒന്നും കിട്ടാത്തതിന്റെ ദേഷ്യം മുഴുവന്‍ ആ പാവം ദോശയോടു തീര്‍ത്തിട്ട് നേരെ പുറത്തിറങ്ങി.പിന്നെ സാധാരണ പോലെ നേരെ തറവാട്ടില്‍ പോയി ഞങ്ങളുടെ നാട്ടിലെ ആകെയുള്ള രണ്ടു സഖാക്കളില്‍ ഒരാളായ വല്യുപ്പ വരുത്തിയിരുന്ന ദേശാഭിമാനിയും, പിന്നെ ദേശാഭിമാനിയും വല്യുപ്പ മുറുക്കി തുപ്പുന്ന കൊളാംബിയും ഒരേ മനസ്സോടെ കാണുന്ന കടുത്ത ലീഗുകാരന്‍ ചെറിയ എളാപ്പ വരുത്തുന്ന ചന്ദ്രികയും ആദ്യം സ്പോര്‍ട്സ്‌  പേജു തൊട്ടു അവസാനം ഫസ്റ്റ് പേജു{എന്‍റെ പത്ര വായന അങ്ങിനെ ആണ്.ആദ്യം കായികം}വരെ വായിച്ചു തീര്‍ത്തു.അവിടെ നിന്ന് എളാമ്മ തന്ന കട്ടന്‍ ചായയും കുടിച്ചു റോഡിനു മറുവശത്തുള്ള രണ്ടാമത്തെ എളാപ്പയുടെ വീട്ടിലേക്കു.കുറച്ചു പുരോഗമന ചിന്താഗതി ഉണ്ട് എന്നുള്ള അഹങ്കാരം കൊണ്ട് അവിടെ മലയാള മനോരമയേ വരുത്തൂ.അതും ഖത്തം തീര്‍ത്തു കൊണ്ട് അങ്ങാടിയിലെ ക്ലബ്ബിലേക്ക്.അവിടെ മലയാള പത്രങ്ങളുടെ കൂട്ടത്തില്‍ സ്പോര്‍ട്സ്‌ പേജു കുറച്ചു വിശാലമായി ഉള്ള മാതൃഭുമി,സിറാജ് തുടങ്ങിയവയും ഉണ്ടാവും.


    ങ്ങിനെ രാവിലെ എട്ടു മണി ആയെപ്പോഴേക്കും പത്ര വായന ഒക്കെ കഴിഞ്ഞു ഇനിയെന്ത് എന്ന് കരുതി ഇരിക്കുമ്പോഴാണ് നാട്ടിലെ കുറച്ചു പിള്ളേര്‍ ഞാന്‍ ഇരിക്കുന്ന ക്ലബ്ബിന്‍റെ അടുത്തുള്ള പള്ളി കമ്മിറ്റിയുടെ കല്യാണസാധനങ്ങള്‍ വാടകക്ക് കൊടുക്കുന്ന കടയില്‍ നിന്നും കസേരയും പന്തല്‍ കെട്ടുന്ന സാധനങ്ങളും മറ്റും എടുത്തു കൊണ്ട് പോകുന്നു.ഞങ്ങളുടെ നാട്ടില്‍ ആണെങ്കില്‍ അന്ന് കല്യാണമോ മറ്റോ ഒന്നും ഇല്ല താനും.ഇനി ഞാന്‍ അറിയാത്ത വല്ല പരിപാടിയും.കൂട്ടത്തില്‍ ഒരുത്തനോടു ..
ഡാ ,എന്താടാ പരിപാടി ..?
നമ്മുടെ അംഗനവാടിയുടെ വാര്‍ഷികം ആണ് ഇന്ന് ..പാട്ടും പരിപാടിയും ഒക്കെയുണ്ട് ..
അല്ല  ,ആരൊക്കെ ഉണ്ട് ..
എല്ലാവരും  ഉണ്ട് ,അംഗന്‍വാടിയിലെ ടീച്ചര്‍മാരും ചെക്കന്മാരും ഒക്കെയുണ്ട് ..പഞ്ചായത്ത് പ്രസിഡന്റ്ടും മമ്മുണ്ണി ഹാജി{നാട്ടിലെ കാരണവര്‍ ,ലീഗ് നേതാവ് ,മൂപ്പര് ഉണ്ട് എന്ന് പറഞ്ഞാല്‍ എന്നെ പോലെയുള്ള മാന്യമ്മാര്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കാം എന്നാണു വെപ്പ് } ഒക്കെ വരും ..
ആഹാ  ..എപ്പളാ പരിപാടി ..
പത്തു  മണിക്ക് തൊടങ്ങും ..നിങ്ങള്‍ പോരുന്നോ ..
എന്നാ ഒരു നാല് കസേര അല്ലെങ്കില്‍ വേണ്ട ഒരു സ്റ്റൂള്‍ ഇങ്ങെടുക്ക് ..ഞാനും ഉണ്ട്.
    ങ്ങിനെ ചുമ്മാ ഇരുന്ന ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ പോലെ ചുമ്മാ വല്ല വയനാട്ടിലേക്കും പോകേണ്ടിയിരുന്ന എന്‍റെ മുന്നില്‍ അംഗന്‍വാടി വാര്‍ഷികം വന്നു വീഴുകയായിരുന്നു.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.അവിടെ ചെന്നപ്പോള്‍ എല്ലാം ചീള് പിള്ളേര്‍ ..സ്റ്റേജ് കെട്ടാനും പന്തല്‍ കെട്ടാനും ഒക്കെ അവര്‍ തന്നെ.ഞാന്‍ ചെന്ന് എല്ലാം ഒന്ന് വീക്ഷിച്ചു.എല്ലാം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന പിള്ളേര് തന്നാ.പോരാത്തതിന് അവരുടെ ഫുട്ബാള്‍ പൊട്ടിയപ്പോള്‍ പുതിയത് വാങ്ങാന്‍ വേണ്ടി ക്ലബ്ബില്‍ പിരിവിട്ടപ്പോള്‍ ആകെ കിട്ടിയ നൂറ്റി അമ്പതു കൊണ്ട് ബോള്‍ കിട്ടില്ല എന്നും കരുതി ഇരുന്ന അവര്‍ക്ക് നാന്നൂറ് കൊടുത്തു പുതിയ ബോള്‍ വാങ്ങി കൊടുത്തത് മറക്കാനായിട്ടുമില്ല . പിന്നെ നോക്കി നിന്നില്ല.എല്ലാം ഞാന്‍ സ്വയം അങ്ങ് ഏറ്റെടുത്തു..എടാ അതങ്ങനെ അല്ല.വലിച്ചു കെട്ട് ,അത് നല്ലവണ്ണം മുറുകിയിട്ടുണ്ടോ ,തുടങ്ങി എന്‍റെ സകല അറിവുകളും വിദ്യകളും ഞാന്‍ അവിടെ വാരി വിതറി.ജീവിതത്തില്‍ അത് വരെ സ്റ്റേജോ പന്തലോ കെട്ടി പരിചയം ഇല്ലാത്ത ഞാന്‍ ആഴ്ച്ചക്ക് രണ്ടും മൂന്നും കല്യാണത്തിന് പന്തല്‍ ഇടുന്ന പിള്ളേരെ പന്തല്‍ പണി പഠിപ്പിച്ചു.....!

അംഗന്‍വാടിയും സ്റ്റേജ് കെട്ടുന്ന പിള്ളേരും 
 
ഞാന്‍ നേതൃത്വം കൊടുത്ത ആദ്യ സ്റ്റേജ് പണി പുരോഗമിക്കുന്നു

മുറുക്കി കെട്ടെഡാ ...



മൈക്ക്‌ ടെസ്റ്റ്‌ ചെയ്യാന്‍ ആകുമ്പോള്‍ വിളിക്ക് ,ഞാന്‍ ഇവിടെ ഒക്കെ കാണും 
താര്‍പ്പായി {ഈ കാണുന്ന സാധാനം}
എവിടെയാണാവോ ഇതിന്‍റെ തുടക്കം ..ബിച്ചിമാന്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
ഇടയ്ക്കു ഇത്തിരി പ്രകൃതി ഭംഗി ആസ്വദിക്കാം 

ഇത് സ്ത്രീകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം ..






       അപ്പൊ എല്ലാം പറഞ്ഞ പോലെ ,ബാക്കി
                                                         തുടരും

27 comments:

  1. എന്നിട്ടെന്തായി?? പരിവാടി നടന്നു കൊണ്ടിരിക്കുമ്പോള്‍ വല്ലതും നടന്നോ?

    ReplyDelete
  2. ഇതു തുടരുമോ അതോ പകുതി വച്ചു മുടങ്ങുമോ ?

    സസ്നേഹം
    പഥികൻ

    ReplyDelete
  3. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മയില്‍ അങ്ങനെ വായിച്ചു പോകുന്നു....

    ReplyDelete
  4. ചുരുക്കി പറഞ്ഞാല്‍ 250 രൂപ ചിലവില്‍ ഒരു മേസ്തിരി ആയി അല്ലെ..

    സംഭവം നന്നായിട്ടുണ്ട് ട്ടാ..


    ഫോണ്ട് എന്തിനാ ചെറുതാക്കിയത്....

    ReplyDelete
  5. എനിക്കീ ഫോട്ടോകളൊക്കെ ഇഷ്ട്ടപ്പെട്ടു. നന്നായിട്ടുണ്ട്

    ReplyDelete
  6. ബെറുതെ മനുഷ്യനെ പിടിച്ച് “തുടരും”ല്‍ ഇങ്ങനെ എപ്പോഴും ഇടരുത് കേട്ടാ..... :)

    ReplyDelete
  7. ഫയിസുക്ക അപ്പോള്‍ സിറാജ് പത്രത്തിന്റെ ആളാണ്‌ അല്ലേ....p . സ്റ്റേജ് കെട്ടല്‍ നന്നായി..

    ReplyDelete
  8. ഓമാരങ്ങാടിയില്‍ പത്രമൊക്കെ വരുമോ..? കാലം പോയ പോക്കെ .

    ReplyDelete
  9. ലളിതമായ ശൈലിയില്‍ രചനാവൈഭവത്തോടെ വിഷയം
    അവതരിപ്പിച്ചിരിക്കുന്നു.ഭാഷയില്‍ പരിചയക്കുറവ്
    ഒട്ടുമില്ലെന്ന് മനസ്സിലാക്കുന്നു.ചിത്രങ്ങളും നന്നായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  10. അടുത്ത അംഗൻവാടി വാർഷികത്തിൽ എന്തായാലും വരണം കെട്ടോ....

    ReplyDelete
  11. ഫൈസു ഇക്ക കലക്കിയിട്ടുണ്ട് ആശംസകള്‍ ....

    ReplyDelete
  12. ennittu paripaadikal gambheramaayo..?

    ReplyDelete
  13. ദുഫായ് മതിയാക്കി നാട്ടില്‍ പന്തല്‍ വര്‍ക്സ് തുടങ്ങിനോക്കൂ...
    വിജയിക്കാതിരിക്കാന്‍ സാധ്യത കാണാതിരിക്കുന്നില്ല.

    ReplyDelete
  14. ഈയിടെ സന്തോഷേട്ടന്റെ അംഗനവാടിയിലെ ടീച്ചറെ എന്ന ഗാനം എങ്ങാനും കേട്ടാ?

    ReplyDelete
  15. ദൈവമേ ! അത്രേം പീക്കിരി പിള്ളേരാണോ സ്റ്റേജ് കെട്ടുന്നേ! നല്ല ബെസ്റ്റ് മേല്‍നോട്ടക്കാരനും!! എന്നിട്ടു പരിപാടി കഴിയും വരെ അത് വീഴാതെ നിന്നോ !!!

    (ഈ 'കുത്തിഞ്ഞാണ'ത്തിന്റെ മലയാളം എന്താ ? :))

    ReplyDelete
  16. വായിക്കാന്‍ രസമുണ്ട്.
    ഇനി ഇതിലും കാസര്‍ട്ട് പാര്‍ന്നു തുടരാതിരിക്കരുത്.

    ആ സ്റ്റേജ് പൊളിഞ്ഞു ചാടാതെ പരിപാടിയൊക്കെ കഴിഞ്ഞോ..!?
    എനിക്കൊരു സംശയം.

    ReplyDelete
  17. അയ്യോ ലിപി അതറിയില്ലേ അതല്ലേ ഞങ്ങളുടെ നാട്ടിലെ പിഞ്ഞാണം .. ഇത്രേം ചെറിയ പിള്ളേര്‍ക്ക് നേത്രത്വം കൊടുക്കാനും വേണം ഒരു യോഗം ... ഇത് സീരിയലിനെക്കള്‍ കഷ്ട്ടമായി പോയി അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു .. ആ പന്തലില്‍ പരിപാടി നടന്നോ ഇല്ലയോ എന്നറിയാന്‍ ഉള്ള ആഗ്രഹം കൊണ്ട് മാത്രമാ ട്ടോ . അടുത്ത പോസ്റ്റിലെ ഫോട്ടോസും ഇങ്ങനെ തന്നെ ആകുമോ വിജനമായ പറമ്പ് തന്നെ.. കാത്തിരുന്നു കാണാം അല്ലെ ..ആശംസകള്‍ ...

    ReplyDelete
  18. വീണ്ടും കിണ്ണം കാച്ചി പിഞ്ഞാണങ്ങളുമായി അസ്സലൊരു ബാല്യകാലപുരാണം ...
    അതും സൂപ്പർ പടങ്ങളുടെ അകമ്പടിയോടെ..!

    ReplyDelete
  19. സ്ത്രീകളാ തെങ്ങിന്റെ ചുവട്ടില്‍ നിന്നിട്ട് വേണം തേങ്ങ വീണു ചാവാന്‍...

    ReplyDelete
  20. നന്നായിട്ടുണ്ട് ...........

    ReplyDelete
  21. ഗ്രാമീണവിശേഷങ്ങൾ അസലായി പങ്കുവയ്ക്കുന്നുണ്ടല്ലോ! തുടർവായനയ്ക്ക് കാത്തിരിക്കുന്നു.

    ReplyDelete
  22. പഹയാ ആ ഉമ്മാനെ ദിവസോം പട്ടിണിക്കിടുവാ അല്ലേ?

    ReplyDelete
  23. ഇതും തുടരുംന്ന് തോന്നണില്ല

    ReplyDelete
    Replies
    1. blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane........

      Delete