Wednesday 6 June 2012

അങ്ങിനെ ബെര്‍ളിയുടെ കൂടെയും .....!



     ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെയൊരു സായാഹ്നം ജീവിതത്തില്‍ ഉണ്ടാവും എന്ന്.അല്ലെങ്കിലും ആഗ്രഹിച്ചതും അതിലപ്പുറവും നടത്തി തരുന്ന ഒരു റബ്ബ് എനിക്ക് ഉള്ള കാര്യമെങ്കിലും ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നു.സംഭവം വായിക്കുന്ന നിങ്ങള്‍ക്ക് {ആരെങ്കിലും വായിക്കുന്നു എങ്കില്‍ }അത്ര വലുതായി തോന്നില്ല എങ്കിലും എന്നെ പോലെ ഒരാള്‍ക്ക്‌ ഇതൊക്കെ വലിയ സംഭവം തന്നെ.ബ്ലോഗിങ് മടുത്തു ഫേസ്ബുക്കില്‍ കമെന്റും ലൈക്കുമായി കഴിയുകയായിരുന്നു കുറച്ചു നാളായിട്ട്.പോരാത്തതിന് എനിക്ക് എഴുതാനുണ്ടായിരുന്ന വിഷയങ്ങള്‍ ചെറുപ്പം മുതലേ അനുഭവിക്കാന്‍ യോഗമില്ലായിരുന്ന നാടും നാടുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു.അതാണെങ്കില്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്.ഇഷ്ട്ടം പോലെ നല്ല സുഹൃത്തുക്കള്‍ ,കിടിലന്‍ മഴ,എന്നും വൈകീട്ടുള്ള ക്രിക്കറ്റ്‌,തോന്നുന്നിടതേക്കുഇഷ്ട്ടം പോലെ പോകാനുള്ള ഫ്രീഡം,ഇഖാമയും ജവസാതും ചെക്കിങ്ങുകളും ഇല്ലാത്ത യാത്രകള്‍ ,സ്നേഹിക്കാനും പ്രേമിക്കാനും ഇടയ്ക്കിടയ്ക്ക് വിളിച്ചു "എവിടെയാ" എന്ന് ചോദിക്കാന്‍ ഒരു പെണ്ണും തുടങ്ങി ജീവിതത്തില്‍ എന്തെല്ലാം സന്തോഷങ്ങള്‍ ഉണ്ടോ അതെല്ലാം അനുഭവിച്ചു കൊണ്ട് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഈ സമയത്ത് അടങ്ങി ഇരുന്നു ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതാനൊന്നും മൂഡ്‌ ഇല്ലായിരുന്നു.

         പിന്നെ എന്താ ഇപ്പൊ എഴുതിയത് എന്ന് ചോദിച്ചാല്‍ അത് ബ്ലോഗില്‍ വന്ന കാലം തൊട്ടേ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കണം എന്നും കുറച്ചു ബ്ലോഗേര്‍സിന്റെ കൂടെ ഇരിക്കണം എന്നും.ദുബായില്‍ ആയിരുന്ന സമയത്ത് ദുബായില്‍ തന്നെ പല മീറ്റുകളും നടന്നു എങ്കിലും ഷോപ്പിലെ ജോലിയും ലീവ് എടുക്കാന്‍ പറ്റാത്ത അവസ്ഥയും കാരണം ഒന്നിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇടയ്ക്കു ചെറുവാടിയെ പോലെ ചില ബ്ലോഗര്‍മാരെ കണ്ടിരുന്നു എങ്കിലും അതിനൊരു മീറ്റ് സ്വഭാവം ഇല്ലായിരുന്നു.നാട്ടില്‍ എത്തിയ ശേഷം ഇടക്കിടക്ക് ജാബിര്‍ മലബാരിയെ കാണും എന്നല്ലാതെ മറ്റു ബ്ലോഗേസുമായി വലിയ ബന്ധങ്ങള്‍ ഒന്നുമില്ല.അങ്ങിനെയിരിക്കെ ആണ് വ്യാഴാഴ്ച മന്‍സൂര്‍ ചെറുവാടി വിളിക്കുന്നതും കുറച്ചു ബ്ലോഗര്‍മാര്‍ കോഴിക്കോട്‌ കൂടുന്നു,നീ പോരുന്നോ എന്ന് ചോദിച്ചതും." ഏ,ഞമ്മള്‍ എന്ത് മീറ്റിനും റെഡിയാണ് " എന്ന് ഞാനും."എന്നാ ഞാനും ജബ്ബാറും{വട്ടപ്പോയില്‍ }ശനിയാഴ്ച ഉച്ചക്ക് എടവണ്ണപ്പാറയില്‍ എത്താം ,അവിടുന്ന് എന്‍റെ കാറില്‍ പോകാം" എന്നു ചെറുവാടി പറഞ്ഞതോടെ മീറ്റിനു പോകല്‍ തീരുമാനമായി.

     അങ്ങിനെ ശനിയാഴ്ച വൈകുന്നേരം എടവണ്ണപ്പാറയില്‍ എത്തി.അവിടെ ചെറുവാടിയും ജബ്ബാര്‍ക്കയും ഉണ്ടായിരുന്നു.അവിടുന്ന് അസര്‍ നിസ്ക്കരിച്ചു നേരെ കോഴിക്കോട്ടേക്ക്.ഞാന്‍ കാറില്‍ കയറിയ ഉടനെ തന്നെ രണ്ടു പേരും കൂടി എന്‍റെ മേല്‍ ചാടി വീണു.പിന്നെ ചോദ്യങ്ങളുടേയും "ആക്കലുകളുടെയും"ശരങ്ങള്‍ തന്നെയായിരുന്നു."ഞാന്‍ എന്തിനു ഗള്‍ഫ്‌ നിര്‍ത്തി,കല്യാണം കഴിഞ്ഞു ഗള്‍ഫില്‍ പോയി ആറു മാസം തികയും മുമ്പേ എന്തിനു പോന്നു,നാട്ടില്‍ കൂടാന്‍ എന്താണ് കാരണം,നിനക്കും ശബീറി{തിരച്ചിലാന്‍}നും ഒരേ അസുഖമല്ലേ " തുടങ്ങി ഒരു പാട് ചോദ്യങ്ങള്‍ ,ഉത്തരവും അവര്‍ തന്നെ പറഞ്ഞത് കൊണ്ട് എനിക്ക് അധികം ഒന്നും പറയേണ്ടി വന്നില്ല.പാവം ഞാന്‍ എല്ലാം സമ്മതിച്ചു തലയാട്ടുക മാത്രം ചെയ്തു.അവസാനം അക്ബര്‍ക്ക{ചാലിയാര്‍ } വേണ്ടി വന്നു എന്നെ രക്ഷപ്പെടുത്താന്‍ .അദ്ദേഹത്തിന്‍റെ വീട് എത്തിയപ്പോള്‍ "ഇതിലെ പോയാല്‍ അക്ബര്‍ക്കയുടെ വീടാണ്' എന്ന് ചെറുവാടി പരിചയപ്പെടുത്തിയതിനു ശേഷം സംസാരങ്ങള്‍ ബ്ലോഗിനെ കുറിച്ചും മറ്റുമായി.അങ്ങിനെ തമാശയും കാര്യങ്ങളുമൊക്കെയായി കോഴിക്കോടെത്തി.ഇടക്കെപ്പോഴോ മീറ്റിനു ഉണ്ടാവും എന്ന് പറഞ്ഞ ആരിഫ്ക്ക {ആരിഫ്‌ സയിന്‍ } ഉപ്പാക്ക് അസുഖം കൂടുതല്‍ ആയത് കൊണ്ട് ഉണ്ടാവില്ല എന്ന് വിളിച്ചു പറഞ്ഞത് ഇത്തിരി നിരാശ വരുത്തി.പിന്നെ ഉപ്പാക്ക് അസുഖം ഭേദമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു യാത്ര തുടര്‍ന്നു.....!

     ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തെത്തി.ഞാനും ജബ്ബാര്‍ക്കയും കൂടി മറ്റു ബ്ലോഗേര്‍സിനെ തിരഞ്ഞു കണ്ടു പിടിച്ചപ്പോഴേക്കും ചെറുവാടി എവിടെ നിന്നോ ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കക്ഷിയെ ഒപ്പിച്ചു വന്നു.സാക്ഷാല്‍ ഹാഷിം,അതായത് പാവപ്പെട്ട ബ്ലോഗേര്‍സിന്റെ പേടി സ്വപ്നം കൂതറ ഹാഷിം.കൂടെ അദ്ധേഹത്തിന്‍റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.ഒരു മരത്തിന്‍റെ കീഴില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടി ..പരസ്പ്പരം പരിചയപ്പെട്ടു.ആദ്യമായി ഷബീര്‍ തിരച്ചിലാനെ കണ്ടു,പിന്നെ സിയാഫ്‌ ,പ്രദീപ്‌ മാഷ്‌ ,റഷീദ്‌ പുന്നശ്ശേരി തുടങ്ങിയവരെ കണ്ടു പരിചയപ്പെട്ടു.."എന്നാല്‍ നമുക്ക് എവിടെയെങ്കിലും ഇരിക്കാം,എന്നിട്ടാകാം ബാക്കി " എന്നായി ഒരാള്‍..അങ്ങിനെ ഞങ്ങള്‍ വട്ടമിട്ടു ഇരുന്നു ബ്ലോഗ്‌ മീറ്റ്‌ ആരംഭിച്ചു.ഇടയ്ക്കു ജാബിര്‍ മലബാരിയും ശബിന്‍ ഇറാനിയും എത്തി.ഹാഷിമിന്റെ കലപില സംസാരം കൊണ്ട് തുടങ്ങി പലതരം ചര്‍ച്ചകളിലേക്കും പരസ്പ്പരം ബ്ലോഗുകള്‍ വിലയിരുത്തിയും മറ്റും ഇരിക്കുന്നതിനിടക്ക് ഹാഷിമിന്റെ വക ഒരു കമെന്റ്റ്‌.നമുക്ക് ബെര്‍ളിയെ ഒന്ന് വിളിച്ചു നോക്കിയാലോ മൂപ്പര് വന്നാലോ..പറച്ചിലും ഫോണ്‍ എടുത്തു വിളിക്കളും ഒക്കെ കഴിഞ്ഞു.അദ്ദേഹം വരാമന്നേറ്റ വിവരം ഹാഷിം ഞങ്ങളോട് പറഞ്ഞു എങ്കിലും ആര്‍ക്കും അതത്ര വിശ്വാസം ഇല്ലായിരുന്നു.വിളിച്ച ഹാഷിമിന് തന്നെ യാതൊരു ഉറപ്പും ഇല്ലായിരുന്നു.ഇടക്കെപ്പോഴോ സന്ദീപ്‌ പാമ്പള്ളിയും എത്തി.
ഏതോ കുട്ടി പറപ്പിച്ച ബലൂണ്‍ ഹാഷിം സ്വന്തമാക്കിയപ്പോള്‍ ..:)

    കുറച്ചു കഴിഞ്ഞപ്പോള്‍ ഹാഷിമിന് ഒരുകോള്‍ .ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനും എണീക്കുന്നതിനും തിരിഞ്ഞു നോക്കുകയും ചെയ്യുന്നതിനിടയ്ക്ക് എപ്പോഴോ "ബെര്‍ളി വന്നു" എന്ന് പറയുന്നതും കേട്ടു.അവന്‍ കൈവീശിയ ഭാഗത്തേക്ക്‌ നോക്കിയപ്പോള്‍ അതാ വരുന്നു സാക്ഷാല്‍ ബെര്‍ളി തോമസ്‌.എന്നും ഫോട്ടോയില്‍ കാണുന്ന ആളായത് കൊണ്ട് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.വിചാരിച്ചതിനേക്കാള്‍ എത്രയോ ചെറുപ്പം.എല്ലാവരും എണീറ്റ്‌ അദ്ധേഹത്തെ സ്വീകരിച്ചു.അദ്ധേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലായിരുന്നു എങ്കിലും ഞങ്ങളെ ഞങ്ങള്‍ അദ്ധേഹത്തിനു പരിചയപ്പെടുത്തി.അദ്ദേഹം ഡ്യൂട്ടിയില്‍ ആയത് കൊണ്ട് അധികം സമയം ഞങ്ങളുടെ കൂടെ ചെലവഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു എങ്കിലും ഒരുപാടു സമയം തമാശ പറഞ്ഞും മറ്റും ഞങ്ങളുടെ കൂടെ ചെലവഴിച്ചു.ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതം.രണ്ടു കുട്ടികളുടെ അച്ഛന്‍ ആണ് എന്ന് വിശ്വാസം വരുന്നില്ല.അദ്ദേഹം കോഴിക്കോട്‌ മനോരമയില്‍ സബ് എഡിറ്റര്‍{എന്‍റെ ഓര്‍മ ശരിയാണ് എങ്കില്‍ }ആയി ജോലി നോക്കുന്നു.അദ്ദേഹത്തിന്റെ വരവ് എല്ലാവര്‍ക്കും ഭയങ്കര ത്രില്ലിംഗ് ആയിരുന്നു.പോകാന്‍ നേരത്ത് ഞങ്ങളുടെ എല്ലാവരുടെയും കൂടെ ഫോട്ടോ പോസ് ചെയ്യുകയും ചെയ്തു.ഭക്ഷണത്തിന് ക്ഷണിച്ചു എങ്കിലും ജോലി തിരക്ക് കാരണം പിന്നെയൊരിക്കല്‍ ആവാം എന്ന് പറഞ്ഞു അദ്ദേഹം പോയി.പോവുന്ന പോക്കില്‍ ഒരു കുട്ടി ഓടി ചെന്ന് കൈകൊടുത്തു "നിങ്ങള്‍ ഫിലിം സ്റ്റാര്‍ " ആണോ എന്ന് ചോദിച്ചത് എല്ലാവരിലും ചിരി ഉണര്‍ത്തി.ഞങ്ങള്‍ എല്ലാവരും ഒറ്റക്കും കൂട്ടമായും അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കുന്നത് കണ്ടു തെറ്റിദ്ധരിച്ചതാണ് ...:)

  

        അങ്ങിനെ ഒരു സാധാരണ മീറ്റ് പ്രതീക്ഷിച്ചു പോയ ഞങ്ങള്‍ ഒരു അസാധാരണ മീറ്റ് നടത്തിയ അനുഭൂതിയില്‍ പിരിയാന്‍ തീരുമാനിച്ചു.പക്ഷെ ഏതൊരു മീറ്റിന്റെയും അവസാനം നടക്കാറുണ്ട് എന്ന് പറയപ്പെട്ട ഈറ്റ്‌ എവിടെ.അപ്പൊ ഇതൊരു ബ്ലോഗ്‌ മീറ്റ് അല്ലേ,ഈറ്റ്‌ ഇല്ലാതെ മീറ്റ് നടത്തിയാല്‍ ബൂലോകം അന്ഗീകരിക്കുമോ  എന്നൊക്കെയുള്ള സംശയങ്ങള്‍ എന്‍റെ മനസ്സില്‍ മുളപൊട്ടി.(ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിശപ്പ്‌ തുടങ്ങി എന്നും പറയും ).പക്ഷെ അതൊക്കെ തല്ലി തകര്‍ത്തു കൊണ്ട് ചെറുവാടിയുടെ പ്രഖ്യാപനം വന്നു.ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.വരൂ നമുക്ക് പോയി കഴിക്കാം.."ഹൌ സമാധാനമായി ".ചെറുവാടി സ്പോണ്‍സര്‍ ആയത് കൊണ്ട് സംഭവം ഗംഭീരമായിരിക്കും എന്നുറപ്പായി.പണ്ട് ദുബായില്‍ വെച്ച് അനുഭവം ഉള്ളതാണല്ലോ ......:)

      അങ്ങിനെ മാവൂര്‍ റോഡിലുള്ള ഏതോ ഒരു ഭയങ്കര ഹോട്ടലില്‍ {പേര് ഓര്‍മയില്ല }കയറി ഭക്ഷണം കഴിച്ചു .പേരറിയാത്ത ഏതൊക്കെയോ വിഭവങ്ങള്‍ .കോഴി പൊരിച്ചത് ഒരു പ്ലൈറ്റ്‌ ഞാനും ഹഷിമും കൂടി നൈചോറും ഫ്രെഡ്‌റൈസും കൂട്ടി അടിച്ചത് ശരിക്കും ഓര്‍മയുണ്ട്.ഷബീറും ജബ്ബാര്‍ക്കയും വേറെ എന്തൊക്കെയോ പ്ലൈറ്റിലേക്ക് ഇട്ടിരുന്നു.പിന്നെ എല്ലാവരും "തിരക്കിലായത് " കൊണ്ട് പേരൊന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല..

    അങ്ങനെ ഈറ്റും മീറ്റും എല്ലാം കഴിഞ്ഞു രാത്രി എട്ടരയോടെ ഞങ്ങള്‍ പല വഴിക്കായി തിരിഞ്ഞു ..ഇനിയും കാണണം എന്ന ആഗ്രഹത്തോടെ ....


    വാല്‍കഷ്ണം  :-കൂതറ ഹാഷിം "മ " ഗ്രൂപ്പിനെ കുറിച്ച് "ഒലിപ്പീര് ഗ്രൂപ്പ്‌" എന്ന് പറഞ്ഞത് ആ ഗ്രൂപ്പിന്‍റെ അഡ്മിന്‍സ് ചോദ്യം ചെയ്തു ....:)

   

      

31 comments:

  1. daa kallaa.....oru soochana thannoodaayirunno????????//

    ReplyDelete
    Replies
    1. ഓര്‍മയില്ലായിരുന്നു ..സോറി

      Delete
  2. എനിക്കുമുണ്ട് എന്നങ്കിലും ഒരു ബ്ലോഗ്ഗേര്‍സ് മീറ്റില്‍ പങ്കെടുക്കണം എന്നു ...... എന്നെങ്കിലും സാധിക്കുമായിരിക്കും...... താങ്കളുടെ സന്തോഷം പങ്കുവെച്ചതിന് നന്ദി.....

    ReplyDelete
  3. ഗഹനമായ ചർച്ചകൾ ഈ മീറ്റിൽ പങ്കെടുത്തവർ നടത്തുകയും അതിന്റെ റിപ്പോർട്ട് അടുത്ത മീറ്റിൽ അവതരിപ്പിച്ച് പാസാക്കുവാനും തീരുമാനിച്ചു...


    എന്തായാലും ബ്ലോഗ് പോസ്റ്റിനൊരു കാരണം കിട്ടിയല്ലോ??

    :)

    ReplyDelete
  4. ട്ടേ ട്ടെ...
    നല്ല വിവരണം, അച്ചായനെ നേരില്‍ കാണാനും മറ്റു പുലികളെല്ലാം ഉള്ള കൂട്ടത്തില്‍ നല്ല ഈറ്റുള്ള ഒരു മീറ്റില്‍ പങ്കെടുക്കാന്‍ ഈ ഉള്ളവനും ദൈവാനുഗ്രഹം ഉണ്ടാകണമെന്നു പ്രാര്‍ഥിക്കുന്നു.

    ReplyDelete
  5. blogg meet adichu polichu alle...
    Athinidakku gulf nirthukayum cheytho....
    Koothara pinne bloggezhuthu nirthi blog valarthal nadathukayanallo..:)

    ReplyDelete
  6. ഫൈസൂ.. അങ്ങനെ നിങ്ങള്‍ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തി അല്ലെ? രസമായിട്ടുണ്ട്. പിന്നെ, അഭിനന്ദനങ്ങള്‍ ( ഒരു നാല് ദിവസം വൈകി പോയി.. നീ അങ്ങ് ക്ഷമി :) )

    ReplyDelete
  7. എന്റമ്മോ... നിനക്കിങ്ങനെഒക്കെ എഴുതനറിയാമല്ലേ.... സമ്മദിച്ചു..

    ReplyDelete
    Replies
    1. ഇഞ്ഞി വീട്ടില്‍ പോയി പറയണ്ടാ...:)

      Delete
  8. ഫൈസൂ,
    ഏറെക്കാലമായല്ലോ ബ്ലോഗ്ഗില്‍ കണ്ടിട്ട്....
    എന്തായാലും സന്തോഷം...
    മീടനുഭവങ്ങള്‍ നന്നായി പറഞ്ഞു...
    'മ' ഗ്രൂപ്പ് വളരെ നല്ല നിലയില്‍ മുന്നോട്ടു പോകുന്നു...
    താങ്കള്‍ക്കിപ്പോഴും- എപ്പോഴും- ഹാര്‍ദ്ദവമായ സ്വാഗതം....!

    ReplyDelete
  9. നിങ്ങളൊക്കെ കോഴിക്കോട്ട് വരുന്നെണ്ടെന്ന് ചെറുവാടി പറഞ്ഞിരുന്നു.

    ReplyDelete
    Replies
    1. മീറ്റിനു വന്നു കൂടായിരുന്നോ ...?

      Delete
  10. അതുശരി. അപ്പൊ ഇപ്പൊ നാട്ടില്‍ ആണല്ലേ.

    ReplyDelete
  11. ബ്ലോഗേഴുത്തിലൂടെയും മ ഗ്രൂപ്പിലൂടെയും പരിചയപ്പെട്ട സുഹൃത്തുക്കളെ നേരില്‍ കാണാനും സൗഹൃദം പങ്കു വെക്കാന്‍ കഴിഞ്ഞതും അവിസ്മരണീയമായ അനുഭവമായി . ഔപചാരികതകള്‍ ഒട്ടുമില്ലാതിരുന്ന ആ സ്നേഹസംഗമത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ നേട്ടങ്ങളില്‍ ഒന്ന്.....

    ReplyDelete
  12. ചെറുവാടിയുടെ ബ്ലോഗില്‍ നിന്ന് വിവരം അറിഞ്ഞിരുന്നു. ഇപ്പോള്‍ കുറെക്കൂടി അറിഞ്ഞു, ആശംസകള്‍

    ReplyDelete
  13. Good Faisu.
    I hope your decision to continue in Kerala will turn great for you.
    Wish you all the best.

    I too am a fan of Mr. Berly.

    An anonymous friend.

    ReplyDelete
  14. വരാന്‍ കഴിയ്യാത്തതിന്റെ സങ്കടം ഇപ്പോഴും തീര്‍ന്നിട്ടില്ലാ.... :(

    ReplyDelete
  15. ആഹ..അങ്ങിനെ ഒരു മീറ്റും കഴിഞ്ഞു. എന്റെ നാട്ടിലൂടെ ആയിരുന്നു യാത്ര അല്ലെ. ഞാനില്ലാഞ്ഞത് നിങ്ങളെ ഭാഗ്യം. :)

    ReplyDelete
  16. എന്നിട്ടെന്തെ എന്നെ വിളിക്കഞ്ഞേ ഞാനും ഇല്ലായിരുന്നോ നിങ്ങളുടെ അടുത്തനാട്ടിൽ...

    ReplyDelete
  17. എവിടെയൊക്കെയോ ഒരു വീര്‍പ്പു മുട്ടല്‍.ഓര്‍ത്തുപോയി ഞങ്ങളുടെ യവ്വനം ഇങ്ങിനെയൊന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്ത കാലത്തായിരുന്നു അത്.നിങളുടെ ഈ മീറ്റും ഈറ്റും ഞങ്ങളുടെ മനസ്സിലേക്കും തെനൂട്ടി തന്നതിന് നന്ദി,നന്ദി ...അഭിനന്ദനങ്ങള്‍ !

    ReplyDelete
  18. ഫോട്ടോസ് ഞാന്‍ കോപ്പിയടിച്ചു ട്ടോ ....

    ReplyDelete
  19. ഇതിലിപ്പോ ഞാനെന്താ എഴുതുക..

    ReplyDelete
  20. ചെറുവാടിയുടെതിൽ വായ്ച്ചിരുന്നുവെങ്കിലും
    ഈ കൂട്ടായ്മയെ കുറിച്ച് വേറെരീതിയിൽ എഴുതിയിരിക്കുന്നൂ..

    ReplyDelete
  21. ഹോട്ടലിന്റെ പേര് "ടോപ് ഫോം"... ആ പേര് ശരിവെയ്കും വിധമായിരുന്നു ഞമ്മളെ തീറ്റയും. മൂന്ന് വെള്ളപ്പം മതി എന്നുപറഞ്ഞ ഞാന്‍ ഏഴിലാണ് നിര്‍ത്തിയത്.

    ReplyDelete
    Replies
    1. ഫൈസുവിന്റെ ലളിതമായ ശൈലിയിലുള്ള വിവരണം ആ മീറ്റിന്റെ മാധുര്യം മനസ്സിലെത്തിച്ചു.

      Delete
  22. എഴുത്ത് ഇഷ്ടായി :)

    ReplyDelete
  23. ആദ്യം എഴുത്ത് ...നല്ല രസകരമായി എഴുതി .ആസ്വദിച്ചു വായിച്ചു !
    ആറുമാസം മുമ്പുള്ള മീറ്റ്‌ ആണെങ്കിലും നല്ലൊരു ആശംസ എല്ലാവര്ക്കും ..
    വീണ്ടും
    ആശംസകളോടെ
    അസ്രുസ് ..അതാണ്‌ ..ഏതു !

    ReplyDelete