Thursday 24 November 2011

അംഗനവാടി വാര്‍ഷികം തുടരുന്നു ..



      അങ്ങിനെ അതി ഗംഭീരമായ പന്തലും സ്റ്റേജും ഒക്കെ റെഡിയായി ..അത് വരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഞാന്‍ ആണ് ഇപ്പോള്‍ അവിടെ മൊത്തം നോക്കുന്നത്.ബുദ്ധിയും പക്വതയും വെച്ച് നോക്കുകയാണ് എങ്കില്‍ നഴ്സറി കുട്ടികളുടെ കൂടെ പാട്ടിനും ഡാന്‍സിനും പേര് കൊടുക്കേണ്ട ഇനം ആണെങ്കിലും കൂട്ടത്തില്‍ ഇത്തിരി തടിയും വണ്ണവും പിന്നെ താടിയും ഉള്ളത് എനിക്ക് മാത്രമായത് കൊണ്ട് ഞാന്‍ ആയി കാരണവര്‍ ..ഓരോരുത്തര്‍ വന്നു അത് അങ്ങിനെ അല്ലേ ,ഇത് ഇവിടെ വെച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചു എന്നെ ആകാശത്തോളം പൊക്കി വെക്കുകയും ചെയ്തു.അങ്ങിനെ പയ്യന്മാര്‍ക്ക് ഇതൊക്കെ ചെയ്തു നല്ല പരിചയം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഒക്കെ ഏകദേശം ശരിയായി.കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു അംഗനവാടി ടീച്ചറും അരി വെക്കുന്ന ടീച്ചറും കൂടി.പരിപാടി ഒന്ന് സെറ്റ്‌ ചെയ്യണമത്രെ.അതായത് സ്വാഗതം ആര് പറയും,നന്ദി ആരു പ്രകടിപ്പിക്കും എന്നൊക്കെ.പയ്യന്മാരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ എന്നെ ചൂണ്ടി കാണിച്ചു.ഞാനാണല്ലോ ആപ്പീസര്‍ .ഉടനെ അവര് കടലാസും പെന്നും ആയി എന്‍റെ അടുത്ത്.കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    അവസാനം ആ ടീച്ചര്‍മാരേയും പിന്നെ മമ്മുണ്ണി ഹാജിയുടെ കൂടെ വന്ന ഒരു മാഷിനേയും പിന്നെ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീനയും മോളുടെ പരിപാടി കാണാന്‍ വന്ന ബാപ്പുട്ടിയെയും സ്വാഗതവും നന്ദിയും ഒക്കെ ഏല്‍പ്പിച്ചു.കൂട്ടത്തില്‍ ആ ടീച്ചറാണ് പറഞ്ഞത് സ്വാഗതം പറയാന്‍ വിളിക്കേണ്ടത് അംഗനവാടി വെല്‍ഫയര്‍ ഭാരവാഹികള്‍ എന്ന നിലക്കാണ് എന്ന് .അങ്ങനെ എന്നെ അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റിയില്‍ എടുത്തു.പിന്നെ മമ്മുണ്ണി ഹാജി അധ്യക്ഷന്‍ ,ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് {പേര് ഓര്‍മയില്ല.ഒരു വനിതാ പ്രസിഡന്റ് ആയിരുന്നു } ഒക്കെ അങ്ങ് തീരുമാനിച്ചു.പിന്നെ കുട്ടികളുടെ പ്രകടനം വിലയിരുത്താനും മാര്‍ക്കിടാനും ഒക്കെ ജഡ്ജി വേണം എന്നായി.
    അവസാനം അതും എന്‍റെ തലയില്‍ തന്നെ.എന്നെ ജഡ്ജി ആക്കാന്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു.കൂട്ടത്തില്‍ ഉള്ള എല്ലാവരുടെയും മക്കളോ അനിയന്മാരോ ഒക്കെ മത്സരത്തിനുണ്ട്.എനിക്ക് അങ്ങിനെ ഒരു പ്രശ്നവുമില്ല.കാരണം നാട്ടിലെ ഒറ്റ പിള്ളേരെയും {എന്‍റെ കുടുംബത്തിലെ തന്നെ }എനിക്കറിയില്ല.നമ്മള്‍ അങ്ങ് മദീനയില്‍ അല്ലിയോ.പോരാത്തതിന് ഈ പരിപാടിക്ക് ജഡ്ജ് ചെയ്യാന്‍ ഇവനൊക്കെ മതി എന്ന ആക്കലും...അങ്ങിനെ ഏകദേശം എല്ലാ പരിപാടികളും നല്ല ഉഷാറായി തന്നെ നടന്നു.ഇടക്ക് വലിച്ചു കെട്ടിയ പന്തല്‍ കയര്‍ ഒന്ന് പൊട്ടി എങ്കിലും വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ ..തിരക്കിനിടയില്‍ മൊബൈലില്‍ എടുത്തത്‌..


ആദ്യം വന്നു മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ച കാണികള്‍.പിന്നില്‍ സ്വാഗതം ആര് പറയും നന്ദി ആര് പറയും എന്ന കൂലങ്കുഷിതമായ{ഇങ്ങനെ ഒരു വാക്ക് മലയാളത്തില്‍ ഉള്ളതായി ആര്‍ക്കെങ്കിലും അറിയുമോ }ചര്‍ച്ച...
മമ്മുണ്ണി ഹാജി സ്റ്റേജില്‍ ..പരിപാടി തുടങ്ങാം ല്ലേ ..കുട്ടികള്‍ "നല്ല വാക്ക് ചൊല്ലുവാനും നല്ല വാക്ക് ചൊല്ലി കേള്‍ക്കുവാനും വരം തരണേ ..വരം തരണേ ..നമസ്തേ " {ഇങ്ങനെ ആണ് എന്നാണു ഓര്മ }..എന്നുള്ള ഭക്തി ഗാനം ആലപിച്ചു..
അധ്യക്ഷപ്രസംഗം.
ഇത്  കഴിഞ്ഞു പഞ്ചായത്ത് പ്രസിഡടിന്റെ ഉല്‍ഘാടനവും പിന്നെ ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ "അദ്ദേഹത്തിന്റെ" സ്വാഗത പ്രസംഗം ആയിരുന്നു.ചിലരുടെ "കളിയാക്കല്‍ " ഭീഷണി ഉള്ളത് കൊണ്ട് ചിത്രം കൊടുക്കാന്‍ നിര്‍വാഹമില്ല.

പരിപാടി ഷൂട്ട്‌ ചെയ്യാന്‍ എത്തിയ "ബിബിസി" ലേഖകന്‍ 
ചുമ്മാ അവിടെ നോക്കി നിന്നിരുന്ന ബാപ്പുട്ടിനെ പിടിച്ചു സ്വാഗതം പറയാന്‍ ഏല്‍പ്പിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാത്തത് കൊണ്ട് തുണിയും മൈക്കും മുറുക്കി പിടിക്കുന്നു.അവസാനം പറഞ്ഞ ജയ് ഹിന്ദ്‌ മാത്രം കലക്കി .....
പിന്നില്‍ നില്‍ക്കുന്ന സ്ത്രീകളെ ആരും നോക്കരുത്.മുന്നില്‍ ഇരുന്നു ചിരിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുക .!
കൊച്ചു മിടുക്കന്മാരും മിടുക്കികളും
ഇല്ല കുട്ടികളെ ..പേടിക്കേണ്ടാ പന്തല് പൊളിയൂലാ.ഇത് സൗദി സ്റ്റൈലാ ..
മോള് പേടിക്കേണ്ടാ ..പഞ്ചായത്ത് പ്രസിഡന്‍റ് പിന്നില്‍ ഉണ്ട്..{ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് ആണ് പിന്നില്‍ സാരി ഉടുത്തു നില്‍ക്കുന്നതത്രേ..}
 
ജഡ്ജിയായ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീന ഒന്നാം സ്ഥാനം കൊടുത്ത ടീം

തങ്ങളുടെ ഊഴം കാത്തു ബാപ്പുട്ടിയുടെ കൂടെ വരമ്പത്ത് നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ ....അങ്ങിനെ വലിയ കുഴപ്പമില്ലാതെ പരിപാടികള്‍ നടന്നു..സമ്മാന വിതരണവും മറ്റു പല കാര്യങ്ങളും നടക്കുമ്പോള്‍ ഞാന്‍ സ്റ്റേജില്‍ ആയിരുന്നതിനാല്‍ ചിത്രങ്ങള്‍ ഇല്ല.പിന്നെ എല്ലാവരെയും പിരിച്ചു വിട്ടു വൈകുന്നേരം കെട്ടിയ പന്തല്‍ പൊളിച്ചു.അതിന്നിടയില്‍ ചിലര്‍ ആളാവാന്‍ നോക്കുന്ന ദയനീയ ചിത്രങ്ങള്‍ ആണ് അടിയില്‍ ..





അഹങ്കാരം അല്ലാണ്ടെ ന്താ തിനൊക്കെ പറയാ ....








വാല്‍ക്കഷ്ണം : പരിപാടി കാണാന്‍ വന്ന ഏതോ ഒരു താത്ത ഉമ്മാനോട് പറഞ്ഞുവത്രെ .ഒരു ഹാഫിസ്‌ ആയ ഫൈസു അവിടെ പാട്ടിനും കൂത്തിനും ഒക്കെ ഉണ്ടായിരുന്നു എന്ന്.പോരാത്തതിന് ആ ടീച്ചര്‍മാരോട് ഒക്കെ വര്‍ത്താനം പറഞ്ഞു നടക്കുന്നു എന്ന്.പിന്നെ ബാപ്പയുടെ ചെവിയില്‍ എത്താന്‍ അധികം വൈകിയില്ല..
"കണ്ട പെണ്ണുങ്ങളുടെ കൂടെ കൂത്താടാനാടാ അന്നെ ഞാന്‍ മദീനത്ത്ന്ന് ഖുര്‍ആന്‍ പഠിപ്പിച്ചത് ,അതെങ്ങിനേ പട്ടിന്‍റെ വാല് പന്തീരായിരം കൊല്ലം ..........."
അല്ലെങ്കിലും പണ്ടേ ഉപ്പാക്കറിയില്ലല്ലോ ഞാന്‍ ഒരു സാധാരണക്കാരന്‍ ആണ് എന്ന് ..



30 comments:

  1. കഴിഞ്ഞല്ലോ. സമാധാനം.
    ആ കുട്ടികളെ ഓര്‍ത്തു വെറുതെ വിടുന്നു.
    ആ ടീച്ചറോട് എന്താ പറഞ്ഞെ..? പക്ഷെ കല്യാണം കഴിച്ചാലെങ്കിലും നീ നന്നാവുമെന്ന് പ്രതീക്ഷിച്ചു. എബടെ..?
    ന്നാലും മൂന്നാം ഭാഗമാണ് നന്നായത് .

    ReplyDelete
  2. ഏതാണെങ്കിലും ഇതെങ്കിലും നീ പൂര്തീകരിച്ചല്ലോ

    ReplyDelete
  3. ഹാവൂ.. ഫുള്‍സ്റ്റോപ്പ് കണ്ടു.. സമാധാനായി.. :)

    ReplyDelete
  4. അംഗനവാടി കഴിഞ്ഞു... അടുത്ത കൊല്ലം എൽകേജീല്...!!

    ReplyDelete
  5. കല്യാനം കഴിഞ്ഞത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റല്ലാ പ്രാധാനമന്ത്രി ആയാല്‍പോലും വനിതകളുടെ പേര്
    ഓര്‍ക്കാതിരിക്കുന്നതാണ്‌ നല്ലത്. അല്ലേ?
    "കൂലങ്കഷായം" ആക്കൂ അങ്ങനെ നമ്മള്‍ ഇറ്റക്കിടക്ക് പ്രയോഗിക്കാറുണ്ട്.
    എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. വളരെ ലളീതമായി ഒട്ടും കൂലങ്കഷായം വയ്ക്കാത്ത് ഈ എഴുത്ത്.
    ഫോട്ടംസും അടിക്കുറിപ്പും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നില്ല.
    (അതിനും കൂടിച്ചേര്‍ത്താണ്‌ ഇഷ്ടയെന്ന് പറഞ്ഞത്!!)

    ReplyDelete
  6. ഇതെങ്കിലും മുഴുവനാക്കിയല്ലോ..
    അതുമതി.
    നല്ലരസായിട്ടെഴുതി.
    ഫോട്ടോസോക്കെ നല്ല ഗ്ലാമറുണ്ട്,കേട്ടോ.
    നാട്ടിന്‍പുറത്തിന്റെ നിഷ്ക്കളങ്കത പോസ്ട്ടിലുടനീളം കണ്ടു.ആശംസകള്‍.

    ReplyDelete
  7. അംഗനവാടി കലക്കി ഫൈസൂ.കുരുന്നുകളുടെ ചിത്രങ്ങളും.പിന്നെ 'ഹാഫിളി'ന് ഇതൊന്നും പറ്റില്ലെന്നുണ്ടോ ?

    ReplyDelete
  8. ഫൈസു ..പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോള്‍ തോന്നി ഒരു അംഗന്‍വാടി പ്രോഗ്രാം എന്തോന്ന് ഇത്രയധികം പറയാന്‍ എന്ന് ..പക്ഷെ ഫോട്ടോകള്‍ക്ക് താഴെയുള്ള അടിക്കുറിപ്പ് വായിച്ചു ഒരു പാട് ചിരിച്ചു ..വമ്പിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും വന്ന നിയമപാലകരെ ക്കൂടി ഫോട്ടോയില്‍ ഉള്‍പ്പെടുത്താമായിരുന്നു ,,,രസകരമായ അവതരണം!!!

    ReplyDelete
  9. ഇടക്ക് വലിച്ചു കെട്ടിയ പന്തല്‍ കയര്‍ ഒന്ന് പൊട്ടി എങ്കിലും വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

    ഇതിലപ്പുറം ഇനി എന്തുണ്ടാവാന്‍ ............

    ReplyDelete
  10. സന്തോഷ് പണ്ഠിറ്റിന്റെ ആളാണല്ലെ...?

    ReplyDelete
  11. എഴുത്തും ചിത്രവും ഉഷ്ഷാറായി.
    പാരഗ്രാഫ്‌ ആക്കിയിരുന്നെങ്കില്‍ വായിക്കാന്‍ അല്പം എളുപ്പമായേനെ.
    നന്നായി. ആശംസകള്‍.

    ReplyDelete
  12. vaarshikam podipodikkatte.............. aashamsakal..............

    ReplyDelete
  13. Dear Faisu,
    Really interesting....enjoyed the photographs more than the write up!Kids are sooooo cute.Please see that they are given chairs.
    Sasneham,
    Anu

    ReplyDelete
  14. ആ കാലിങ്ങാട്ട് പൊക്കിക്കാണിച്ചാളീ ...ഒന്നു തൊട്ടു തൊഴാനാ... കുനിയാംവയ്യാഞ്ഞട്ടാ..

    ReplyDelete
  15. ഹവൂ.. ഒന്ന് പൂർത്തീകരിച്ച് കിട്ടി.. ഹഹ വായിക്കാൻ നല്ല രസമുണ്ടായിരുന്നു ഫോട്ടോകളും സൂപ്പർ

    ReplyDelete
  16. അംഗൻ വാടി ടീച്ചറെ എന്ന പാട്ടുണ്ടായിരുന്നോ?
    ഏതായാലും ബഹുമാനപ്പെട്ട ഫൈസുവിന്റെ നേതൃത്വത്തിൽ സംഭവം ഉശാറായിയല്ലെ.. ആശംസകൾ

    ReplyDelete
  17. എഴുത്ത് രസകരമാവുന്നുണ്ട് കേട്ടോ..ആശംസകൾ..

    ReplyDelete
  18. ഫൈസൂ.. ഇത് എവിടെയാ ഈ കാട്ടുമുക്ക്‌...

    "ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ"

    ഓമാനൂരില്‍ വേറെയും ഉണ്ട് ബ്ലോഗര്‍മാര്‍.. അവര്‍ ഇതൊന്നും വായിക്കേണ്ട.. :)

    ReplyDelete
  19. "ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ" :)

    ReplyDelete
  20. "..പിന്നില്‍ നില്‍ക്കുന്ന സ്ത്രീകളെ ആരും നോക്കരുത്.മുന്നില്‍ ഇരുന്നു ചിരിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുക .!.."

    ഇങ്ങനെ ഒരു കമന്റ് കണ്ടതുകൊണ്ടു മാത്രം (തെറ്റിദ്ധരിക്കരുത്.!) ഫോട്ടോ zoom ചെയ്തു നോക്കി. പക്ഷെ ഒന്നും വ്യക്തമായി കാണുന്നില്ലല്ലോ ഫൈസൂ.

    പോസ്റ്റും ചിത്രങ്ങളും ഇഷ്ടപ്പെട്ടു....

    ReplyDelete
  21. "ബുദ്ധിയും പക്വതയും വെച്ച് നോക്കുകയാണ് എങ്കില്‍ നഴ്സറി കുട്ടികളുടെ കൂടെ പാട്ടിനും ഡാന്‍സിനും പേര് കൊടുക്കേണ്ട ഇനം ആണെങ്കിലും കൂട്ടത്തില്‍ ഇത്തിരി തടിയും വണ്ണവും പിന്നെ താടിയും ഉള്ളത് എനിക്ക് മാത്രമായത് കൊണ്ട് ഞാന്‍ ആയി കാരണവര്‍ ............" രസികന്‍ പോസ്റ്റ് ..വായിച്ച് ചിരിച്ചു..
    കമന്റുകളും സൂപ്പര്‍...ഫൈസല്‍ ബാബു പറഞ്ഞത് പോലെ കാണികളെ നിയന്ത്രിക്കുന്നോരുടെ പടത്തിന്റെ കുറവുണ്ട്..

    ReplyDelete
  22. നടത്തുന്നതും സമ്മാനം പ്രഖ്യാപിക്കുന്നതും ഒരാള്‍ തന്നെ അല്ലെ..?
    ചിത്രങ്ങള്‍ക്ക് നല്ല നിറം.
    രസായി.

    ReplyDelete
  23. ങ്ങള് ആളൊരു പുലി തന്നെ , വെറും പുലിയല്ല കെട്ടാ...ഒരു സിംഹം .

    ReplyDelete
  24. aashamsakal.... blogil puthiya post..... ELLAAM NAMUKKARIYAAM, PAKSHE...... vayikkane.......

    ReplyDelete
  25. ഇവന്‍ ജീവനോടെയുണ്ടോ..?

    ReplyDelete
  26. വൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തി സുപ്രസിദ്ധ ബ്ലോഗർ ...ഹാ ഹാ ഹാാ.സെൽഫി മാമനു പഠിക്കുവാ???

    ReplyDelete